Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസതോ മാ സദ്ഗമയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:02 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 15

പ്രാണവിജ്ഞാനത്തെയാണ് ഇതുവരെ പറഞ്ഞത്. ഇനി അഭ്യാരോഹമെന്ന ജപകര്‍മത്തെ വിധിക്കുന്നു.

അഥത: പവമാനാ നാമേ വാഭ്യാരോഹ: 

സ വൈ ഖലു പ്രസ്‌തോതാ സാമ പ്രസ്തൗതി, 

സ യത്ര പ്രസ്തുയാത്തദേതാനി ജപേത്

അനന്തരം അതിനാല്‍ പവമാനങ്ങള്‍ക്ക് മാത്രമുള്ള അഭ്യാരോഹം എന്ന ജപകര്‍മമാണ് പറയുന്നത്. പ്രസ്‌തോതാവ് സാമത്തെ പ്രസ്താവിക്കുമല്ലോ. അദ്ദേഹം എപ്പോള്‍ പ്രസ്താവിക്കുമോ അല്ലെങ്കില്‍ സാമത്തെ ഗാനം ചെയ്യുന്നുവോ അപ്പോള്‍ ഈ മന്ത്രങ്ങള്‍ ജപിക്കണം. ഈ ജപകര്‍മത്തിന് അഭ്യാരോഹമെന്ന പേര് വരാന്‍ കാരണം ദേവഭാവത്തെ ആഭിമുഖേന ആരോഹണം ചെയ്യുക എന്ന ഫലത്തോട് കൂടിയതിനാലാണ്.  പ്രസ്‌തോതാവ് സാമഗാനത്തിന് തുടങ്ങുമ്പോള്‍ ജപിക്കേണ്ട മൂന്ന് യജുര്‍വേദമന്ത്രങ്ങളെ ഇനി പറയുന്നു.

അസതോ മാ സദ്ഗമയ

തമസോ മാ ജ്യോതിര്‍ ഗമയ

മൃത്യോര്‍മാ അമൃതംഗമയേതി

അസത്തില്‍ നിന്ന് സത്തിലേക്കും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍ നിന്ന് അമൃതത്വത്തിലേക്കും നയിക്കണേ എന്നാണ് പ്രാര്‍ത്ഥന

സ യദാ ഹാസതോ മാ സദ്ഗമയേതി

 മൃത്യുര്‍ വാ അസത്, സദമൃതം

മൃത്യോര്‍മാമൃതം ഗമയ, 

അമൃതം മാ കുര്‍വിത്യേ വൈത ദാഹ

ഇവിടെ അസതോ മാ സദ്ഗമയ എന്ന് പറയുന്നിടത്ത് അസത് എന്ന് പറഞ്ഞാല്‍ മൃത്യുവാണ്. സത്ത് എന്നാല്‍ അമൃതം. മൃത്യുവില്‍ നിന്നും എന്നെ അമൃതത്വത്തിലെത്തിക്കണം. എന്നെ മരണമില്ലാത്തവനാക്കിത്തീര്‍ക്കണം എന്നര്‍ത്ഥം.

 തമസോ മാ ജ്യോതിര്‍ഗമയേ തി, മൃത്യുര്‍ വൈ തമ: 

ജ്യോതിര മൃതം, മൃത്യോര്‍മാമൃതം, ഗമയ, 

അമൃതം മാ കുര്‍വിത്യേ വൈതദാഹ; 

മൃത്യോര്‍മാമൃതം ഗമയേതി നാത്ര തിരോഹിതമിവാസ്തി.

തമസോ മാ ജ്യോതിര്‍ ഗമയ എന്ന് പറയുന്നിടത്ത്  തമസ്സ് എന്നാല്‍ മൃത്യു തന്നെ. ജ്യോതിസ്സ് എന്നാല്‍ അമൃതം . മൃത്യുവില്‍ നിന്ന് എന്നെ അമൃതത്വത്തിലേക്ക് എത്തിക്കുക. എന്നെ മരണമില്ലാത്തവനാക്കിത്തീര്‍ക്കണേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇതിന്റെ അര്‍ത്ഥമാണ് മൃത്യോര്‍ മാ  അമൃതം ഗമയ എന്ന വാക്യത്തിലൂടെ പറഞ്ഞത്.

യഥ യാനീതരാണി സ്‌തോത്രാണി തേഷ്വാത്മനേ 

അന്നാദ്യമാ ഗായേത്, തസ്മാദു തേഷു വരം വൃണീത യം കാമം കാമയതേ തം…

ഇനിയുള്ള മറ്റ് മന്ത്രങ്ങളെക്കൊണ്ട് ഉദ്ഗാതാവ് തനിക്കായി അന്നം മുതലായതിനെ ആഗാനം ചെയ്യണം. ഇങ്ങനെ അറിയുന്ന ഉദ്ഗാതാവ് തനിക്ക് വേണ്ടിയോ യജമാനന് വേണ്ടിയോ ആഗ്രഹിക്കുന്നതായ കാമത്തെ ആഗാനം ചെയ്യുന്നു. അതിനാല്‍ ആ സ്‌തോത്രങ്ങള്‍ പ്രയോഗിക്കുമ്പോള്‍ എന്താണോ ആഗ്രഹിക്കുന്നത് ആ കാമത്തെ വരമായി വരിക്കണം. അങ്ങനെയുള്ള ഈ പ്രാണ വിജ്ഞാനം ഹിരണ്യഗര്‍ഭ ലോകം നേടാന്‍ വേണ്ടിയുള്ളതാണ്. ഇങ്ങനെ സാമത്തെ അറിയുന്നയാള്‍ക്ക് തന്റെ പ്രാണ ആത്മഭാവപ്രാപ്തിയെപ്പറ്റി ആശങ്ക ഉണ്ടാകില്ല. അസത്ത്, തമസ്സ്, മൃത്യു എന്ന് പറയുന്നത് സ്വാഭാവികങ്ങളായ കര്‍മ്മജ്ഞാനങ്ങളിലുള്ള ആസക്തികൊണ്ടുണ്ടാകുന്ന അധോഗതിയെയാണ്. അറിവിനെ മറയ്‌ക്കുന്ന  അജ്ഞാനം തമസ്സ് തന്നെയാണ്. ആത്മാവിനെ പതനത്തിലേക്ക് നയിക്കുന്നതിനാല്‍ മൃത്യുവുമാണ്.

സത്ത്, ജ്യോതിസ്സ്, അമൃതം എന്ന് പറയുന്നവ ശാസ്ത്രജ്ഞാനത്താല്‍ സംസ്‌കരിക്കപ്പെട്ട കര്‍മ്മം ജ്ഞാനം  ഇവ കൊണ്ടുണ്ടാകുന്ന ഊര്‍ദ്ധ്വഗതിയാണ്. സത്യാവസ്ഥയിലേക്ക് നയിക്കുന്നതിനാല്‍ അത് സത്താണ്. പ്രകാശാത്മകമായതിനാല്‍ ജ്യോതിസ്സാണ്. അവിനാശ സ്വരൂപത്തിലായതിനാല്‍ അമൃതവുമാണ്. സ്വയം നശിപ്പിക്കുന്ന  ആസുരിക ഭാവത്തില്‍ നിന്ന് ആത്മരക്ഷയ്‌ക്കുതകുന്ന ദേവഭാവത്തിലെത്തിക്കണമെന്നാണ് പ്രാര്‍ത്ഥന, ഉപാസനയാല്‍ പ്രാണാത്മഭാവത്തെ പ്രാപിച്ച സാധകന് പിന്നെ ആഗ്രഹമോ പ്രാര്‍ത്ഥനയോ ഉണ്ടാകില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.