Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സനാതന ധര്‍മസന്ദേശത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:57 am IST
inSamskriti

# സനാതന ധര്‍മത്തിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. പ്രപഞ്ചചൈതന്യത്തെ ബാഹ്യവും ആന്തരീകവുമായ ദൃഷ്ടികൊണ്ട് ദര്‍ശിച്ച് രചിച്ചിട്ടുള്ളതിനാല്‍ ഋഷിമാരെ മന്ത്രദൃഷ്ടാക്കളെന്നു പറയുന്നു. കഥകളോ ചരിത്രങ്ങളോ ഇല്ലാതെ, പ്രപഞ്ച ചൈതന്യാംശത്തെക്കുറിച്ചുള്ള ശാശ്വതസത്യങ്ങളായ വസ്തുതകള്‍ മാത്രമുള്ളതാണ് വേദങ്ങള്‍. അതിനാല്‍ വേദം എന്ന പദത്തിന്റെ അര്‍ഥം തന്നെ അറിവ് എന്നാണ്. അത് ഗുരുവില്‍നിന്ന് ശിഷ്യരിലേക്ക് വായ്‌മൊഴിയായി പകരുന്നതിനാല്‍ ശ്രുതി എന്നറിയപ്പെടുന്നു. പ്രപഞ്ച ചൈതന്യം തന്നെ വിഷയമായതിനാല്‍ അത് അപൗരുഷേയമെന്നറിയപ്പടുന്നു. മുക്കുവ വംശത്തിലെ വേദവ്യാസന്‍ ക്രോഡീകരിക്കുകയും വിശ്വാമിത്രനെപ്പോലെ ക്ഷത്രിയ വംശജര്‍ രചിച്ചിട്ടുള്ളതുമായതിനാല്‍ ബ്രാഹ്മണ്യത്തിലേക്കുയരുന്ന ഏതു ജാതിക്കാരനും മതാനുയായിക്കും വേദം ശുദ്ധിയോടെ വായിച്ചു മനസ്സിലാക്കാം. വേദങ്ങളുടെ കാലഘട്ടം, അത്യാധുനിക പുരാവസ്തു ജ്യോതിശ്ശാസ്ത്ര ഗണനയനുസരിച്ച് ഏതാണ്ട് 4000 ബിസിക്കപ്പുറമാണ്.

# ഋഗ്വേദമാണ് ആദിമഗ്രന്ഥം. ഭൗതികവും ആത്മീയവും ദേവതാ സങ്കല്‍പവുമെന്ന രീതിയില്‍ മൂന്നുതരം അര്‍ത്ഥം വേദമന്ത്രങ്ങള്‍ക്കുണ്ട്. ഋഗ്വേദത്തിന് ഇരുപത്തിയഞ്ച് ശാഖകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ശാഖകള്‍: ശാകലം, ബാഷ്‌കളം, ആശ്വാലയനം, ശംഖായനം, മാണ്ഡുകേയം എന്നിവയാണ്. ഇന്ന് ലഭ്യമായതും പ്രചാരത്തിലുള്ളതുമായ ശാഖകള്‍, ശാകലവും ബാഷ്‌കളവും ശാംഖായനവുമാണ്.

# ഋഗ്വേദത്തിലെ ഏറ്റവും പ്രചാരമുള്ള ശാകലശാഖയില്‍ 397265 അക്ഷരങ്ങളുണ്ട്.  ഈ അക്ഷരങ്ങള്‍ 193816 പദങ്ങളിലും, 10552 മന്ത്രങ്ങളിലും അടുക്കിയിരിക്കുന്നു. മന്ത്രങ്ങള്‍ 2024 വര്‍ഗങ്ങളായും, അവയെ  64 അദ്ധ്യായങ്ങളായും തിരിച്ചിരിക്കുന്നു. എട്ട് അദ്ധ്യായങ്ങളെ ചേര്‍ത്ത് എട്ട് അഷ്ടകങ്ങളായും വേദമന്ത്രങ്ങളെ വിവരിക്കാറുണ്ട്.

# വ്യത്യസ്ത ശ്രുതിയോടെയാണ് വേദം പഠിക്കുക. പഠനക്രമവും വളരെ കഠിനമായ നിഷ്ഠയോടെയുള്ളതാണ്. വേദശ്രുതികള്‍ക്ക് പ്രത്യേകം പേരുകളുണ്ട്. ഉദാത്തം, അനുദാത്തം, സ്വരിതം, രേഫം, ഹ്രസ്വം, അനുനാസികം, കമ്പം, ദീര്‍ഘകമ്പം, പ്‌ളതം എന്നിവയാണ് ദേവസ്വരങ്ങള്‍. ഗുരുവില്‍ നിന്നല്ലാതെ വേദം അഭ്യസിച്ചാല്‍ ഈ ശ്രുതികളുടെ വ്യത്യാസങ്ങള്‍ അറിയുവാന്‍ സാധ്യമല്ല. തെറ്റിച്ചൊല്ലിയാല്‍ അര്‍ത്ഥം മാറുകതന്നെ ചെയ്യും.

# യജുര്‍വേദം കൂടുതലായും യാഗകര്‍മ്മത്തിനായുള്ള മന്ത്രങ്ങളായതിനാല്‍, ഈ വേദത്തെ കര്‍മ്മകാണ്ഡം എന്നു വിവരിക്കാറുണ്ട്. ഗദ്യപദ്യ മന്ത്രങ്ങള്‍ അടങ്ങിയ വിവിധ യജുര്‍വേദശാഖകളെ കൃഷ്ണയജുര്‍വേദത്തില്‍പ്പെടുത്തിയിരിക്കുന്നു. പദ്യമന്ത്രങ്ങള്‍ മാത്രമുള്ള യജുര്‍വേദശാഖകളെ ശുക്ലയജുര്‍വേദത്തിലും. ആകെ യജുര്‍വേദത്തിന് നൂറ് (ചിലരുടെ അഭിപ്രായത്തില്‍ 108) ശാഖകളുണ്ട്. ഈ ശാഖകളെല്ലാം ഓരോ മഹര്‍ഷിമാരുടെ പേരിലറിയപ്പെടുന്നു.

# യജുര്‍വേദത്തിലെ പ്രധാനശാഖകള്‍ ആലംഭി, കലിംഗ, കമല, ഋചാഭ, അരുണി, താണ്ഡ്യ, ശ്യാമായന, കഠ, കലാപി എന്നിവാണ്. ഈ ശാഖകള്‍ വീണ്ടും ഉപശാഖകളായി വളര്‍ന്നിട്ടുണ്ട്. കഠശാഖയുടെ ഉപശാഖാ നാമങ്ങളോടൊപ്പം ‘കഠ’ എന്ന പേരുകൂടി ചേര്‍ത്തിട്ടുണ്ടാകും. ചരകഠ, ആഹ്വരകഠ, ഭ്രാജിഷ്ഠലകഠ, കപിഷ്ഠലകഠ, ചാരായണിയകഠ, പ്രാച്യകഠ, ശ്വേതകഠ, ശ്രേതാശ്വേതരകഠ, ഔപമന്യകഠ, പാതാണ്ഡിനേയകഠ, മൈത്രാണീയകഠ എന്നിങ്ങനെ പോകുന്നു. വ്യത്യസ്ത യജുര്‍വേദ പുസ്തകങ്ങള്‍. ഒരൊറ്റ പുസ്തകമാണ് യജുര്‍വേദമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നത് (യജുര്‍വേദത്തിന്റെ വിവിധ ശാഖകളുടെ വ്യത്യാസമുള്ള ഗ്രന്ഥങ്ങളാണ്. ചില ഗ്രന്ഥങ്ങള്‍ക്ക് വ്യത്യാസങ്ങള്‍ കൂടുതലും കുറവുമായിരിക്കുമെന്നുമാത്രം). 

(സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.