Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2018, 01:04 am IST
inSamskriti

സമസ്ത ചരാചരങ്ങളുടെയും ഹൃദയാന്തര്‍ഭാഗത്തു വിളിങ്ങുന്ന അലൗകികാനന്ദമാണു സീതാസമേതനായ രാമന്‍ അഥവാ ശ്രീരാമന്‍. അദ്ദേഹത്തെ പാടി സ്തുതിച്ചുകൊണ്ടാണു തുഞ്ചത്തെ പൈങ്കിളി രാമകഥാകീര്‍ത്തനം ആരംഭിക്കുന്നത്.

”ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ

ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ

ശ്രീരാമ രാമ രാമ സീതാഭിരാമ രാമ

ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ.”

അയോദ്ധ്യാധിപനായ ദശരഥ മഹാരാജാവിന് ഉണ്ണികള്‍ പിറന്നപ്പോള്‍ നാമകരണം ചെയ്തത് കുലഗുരുവായ വസിഷ്ഠമഹര്‍ഷിയായിരുന്നു. രാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ പേരുകള്‍ അവര്‍ക്ക് അദ്ദേഹം നല്‍കിയത് വെറും മാമൂലനുസരിച്ചായിരുന്നില്ല. മറിച്ച് ഓരോരുത്തരുടേയും യാഥാര്‍ഥ്യം മനസ്സിലാക്കിയിരുന്നു. എല്ലാ ജീവജാലങ്ങളുടെയും ആനന്ദം ദശരഥന്റെ മൂത്ത കുഞ്ഞാണെന്ന തിരിച്ചറിവാണ് രാമന്‍ എന്ന പേരിടാന്‍ കാരണം. അദ്ധ്യാത്മ രാമായണത്തില്‍ എഴുത്തച്ഛന്‍ ഇക്കാര്യം സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാമന്‍ എന്ന വാക്കിന്റെ അര്‍ഥം രമന്തേ അസ്മിന്‍ ലോകാഃ (ലോകങ്ങള്‍ ഇവനില്‍ ആനന്ദിക്കുന്നു) എന്നു പ്രസിദ്ധമാണ്. ആനന്ദമാണു രാമന്‍. അവന്‍ ഏവരുടേയും ഹൃദയാന്തര്‍ഭാഗത്ത് വസിക്കുന്നു.

ആനന്ദമാണ് ചരാചരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. അതെന്താണെന്ന് വിവരിക്കാനാവുകയില്ലെങ്കിലും ഏവര്‍ക്കും അറിയാം. ആനന്ദം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് എല്ലാവരും. അതുകൊണ്ട് പ്രത്യേകിച്ച് ഒരു വിവരണം ആനന്ദത്തിന് ആവശ്യമായിത്തീരുന്നില്ല. എങ്കിലും നാം പരിചയിച്ചിട്ടുള്ള ആനന്ദം മാത്രമാണ് രാമനെന്നു ധരിച്ചുകളയരുത്. നാമനുഭവിച്ചിട്ടുള്ളത് ലൗകികാനന്ദം മാത്രമാകുന്നു. എന്നാല്‍ രാമനാകട്ടെ അലൗകികാനന്ദമാണെന്നു ഭേദമുണ്ട്. അലൗകികാനന്ദത്തിന്റെ നന്നേ നേരിയ ഒരംശം മാത്രമാണു ലൗകികാനന്ദം. സാമ്രാജ്യങ്ങള്‍ കൈവരുമ്പോള്‍ മനുഷ്യനുണ്ടാകുന്ന ആനന്ദം തത്ക്കാലം എത്രമാത്രം വലുതെന്നു തോന്നിയാലും അലൗകികാനന്ദമായ രാമന്റെ ഒരു നേരിയ അംശമേ ആകുന്നുള്ളൂ. പരിധിയില്ലാത്ത മഹാസമുദ്രവും ഒരു തുള്ളി വെള്ളവും തമ്മിലുള്ള അന്തരമാണ് അവയ്‌ക്ക് തമ്മിലുള്ളത്. വെള്ളത്തിന്റെ ഈ ഒരു തുള്ളി കടലിന്റെ ഭാഗമാണെന്നതും മറക്കാതിരിക്കുക.

ഇത്രയുംകൊണ്ട് അവ തമ്മിലുള്ള വ്യത്യാസം തീരുന്നില്ല. അനു

ഭവതീക്ഷ്ണതയുടെ കാര്യത്തില്‍ ആയിരംകോടി സൂര്യന്മാര്‍ ഒരുമിച്ചുദിച്ചുയര്‍ന്നാലുണ്ടാകാവുന്ന തേജസ്സും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും തമ്മിലുള്ള ഭേദം അലൗകികാനന്ദത്തിനും 

ലൗകികാനന്ദത്തിനും പരസ്പരമുണ്ടെന്ന് അനുഭവ സിദ്ധരായ ഋഷിമാരുടെ ഗ്രന്ഥങ്ങളില്‍നിന്നു ഗ്രഹിക്കാം. സ്വാനുഭവം ശ്രദ്ധാപൂര്‍വം അപഗ്രഥിച്ചാലും മനസ്സിലാകും. ലൗകികാനന്ദം എപ്പോഴും ദുര്‍ബ്ബലമാണ്. പോരാത്തതിനു നൈമിഷികവുമാണ്. ആശിച്ച പദാര്‍ത്ഥമോ വിജയമോ ലഭിക്കുമ്പോഴുണ്ടാകുന്ന ആനന്ദം അല്‍പ സമയം കഴിയുമ്പോള്‍ത്തന്നെ ക്ഷയിച്ചുപോകുന്നു. ആവേശകരമായ തെരഞ്ഞെടുപ്പിലോ പരീക്ഷയിലോ ജയിക്കുമ്പോഴുണ്ടാകുന്ന വലുതായ ആഹ്ലാദം അടുത്തദിവസം അതേവിധം നില്‍ക്കാറില്ലല്ലോ. ആറിയ കഞ്ഞി പഴംകഞ്ഞിയെന്ന നാടന്‍ ചൊല്ല് ലൗകികാനന്ദത്തിനെല്ലാം ബാധകം തന്നെ. നഷ്ടരീതിയുടെ നടുവിലാണ് ഏതൊരു ലൗകികാനന്ദവും. നിധിശേഖരം ലഭിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദം കള്ളന്‍ വരുമോ എന്ന ഭയത്തിലാണല്ലോ സാധാരണ എത്തിച്ചേരുക. അവിചാരിതമായുണ്ടാകുന്ന സംഭവങ്ങള്‍ വിജയാഹ്ലാദലഹരിയെ പെട്ടെന്നു കെടുത്തിക്കളയുകയും ചെയ്യാറുണ്ട്.

സമ്പത്ത്, സ്ഥാനമാനങ്ങള്‍, വിജയങ്ങള്‍ തുടങ്ങിയ ലൗകിക പദാര്‍ത്ഥങ്ങളും ലൗകിക സംഭവങ്ങളുമാണ് ലൗകികാനന്ദത്തിനു കാരണം. ലൗകിക പദാര്‍ത്ഥങ്ങളും സംഭവങ്ങളും ചഞ്ചലവും നശ്വരവുമാകയാല്‍ ലൗകികാനന്ദത്തിനും ചാഞ്ചല്യാദികള്‍ വന്നുഭവിക്കുന്നു. ഇതിനു നേര്‍വിപരീതമാണ് അലൗകികാനന്ദത്തിന്റെ സ്വഭാവം. അതിനു ഭൗതിക പദാര്‍ത്ഥങ്ങളോ സംഭവങ്ങളോ വേണമെന്നില്ല. ഉണ്ടായതുകൊണ്ടും ദോഷമില്ല. അത് ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളില്‍ കുടികൊള്ളുന്ന നിത്യസാന്നിദ്ധ്യമാണ്. കോടാനുകോടി നക്ഷത്രങ്ങളടങ്ങിയ ഈ ലോകത്തിനു

പോലും അതിനുള്ള മൂല്യമില്ല. അലൗകികാനന്ദത്തിനു തുല്യമായി അലൗകികാനന്ദമല്ലാതെ മറ്റൊന്നില്ല. അത് ആര്‍ക്കും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും അനുഭവിച്ചറിയാവുന്ന പരമസത്യമാണ്. കൈമുതലായി ആകെ വേണ്ടുന്നത് സംശുദ്ധമായ മനസ്സുമാത്രം.

ചാഞ്ചല്യമോ നഷ്ടരീതിയോ തീണ്ടാത്ത അഖണ്ഡമായ ഈ അലൗകികാനന്ദമാണ് രാമന്‍. ആ തലത്തില്‍ രാമന്‍ എന്നത് ഒരു മനുഷ്യവ്യക്തി മാത്രമല്ല ഏതൊരു വ്യക്തിയുടെയും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവതത്ത്വം കൂടിയാണ്. ഇങ്ങനെ അനശ്വരമായ പൂ

ര്‍ണാനന്ദമാകയാല്‍ രാമനെ എഴുത്തച്ഛന്റെ പൈങ്കിളിപ്പെണ്ണ് രാമചന്ദ്രന്‍ എന്നു പ്രകീര്‍ത്തിച്ചിരിക്കുന്നു. ചന്ദ്രശബ്ദത്തിന് ആഹ്ലാദിപ്പിക്കുന്നവന്‍ എന്നു ധാത്വര്‍ത്ഥം. പൂര്‍ണ ബ്രഹ്മാനന്ദമെന്ന് ഇവിടെ വേദാന്ത ശാസ്ത്രസിദ്ധമായ അര്‍ത്ഥം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.