കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ മലബാര്‍ ഫൈനാന്‍സിയേഴ്സ് ഉടമ സജി കുരുവിള കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും.
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. സര്‍ക്കാര്‍ അംഗീകാരത്തോടെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ജോസഫ് കുതിരകുന്നേല് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.എസ്. ജോര്‍ജ്, കെ.പി. വര്‍ഗീസ്, അരങ്ങില്‍ ഗിരീഷ്, അഡ്വ. വി.ജി. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: