Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശവാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 02:32 am IST
in Samskriti

ഉത്താനം ശവവത് ഭൂമൗ

ശയനം തച്ഛവാസനം

ശവാസനം ശ്രാന്തിഹരം

ചിത്തവിശ്രാന്തി കാരകം (1-32)

ശവം പോലെ മലര്‍ന്നു കിടക്കുന്നത് ശവാസനം. ഇത് ക്ഷീണമകറ്റും. മനസ്സിന് വിശ്രമം നല്‍കും.

മൃതദേഹം പോലെ കിടക്കുന്നത് വളരെ എളുപ്പമായ ആസനമാണ്. ശരീരത്തിലൊരിടത്തും പിടുത്തം പാടില്ല. പൂര്‍ണമായും ശരീരത്തെ തളര്‍ത്തിയിടണം. അപ്പോള്‍ മനസ്സും അനങ്ങാതിരിക്കും. ശാന്തമാകും. സൈക്കോ-സോമാറ്റിക് രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണീ ആസനം. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, അള്‍സര്‍, ആശങ്ക, പിരിമുറുക്കം- ഇവയെല്ലാം ശമിക്കും. അധ്വാനമില്ലാത്ത ആസനമാണെങ്കിലും ശരീരത്തിനു മൊത്തം ഉണര്‍വു കൊടുക്കും. പ്രത്യാഹാരം, അതായത് ഇന്ദ്രിയങ്ങളെ പു

റത്തുവിടാതിരിക്കല്‍, ഇതില്‍ സാധിക്കും. ധാരണ, ധ്യാനം എന്നിവയെയും ശവാസനം സഹായിക്കും. മനസ്സില്‍ മയങ്ങിക്കിടക്കുന്ന പൂര്‍വജന്മ സംസ്‌കാരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു നശിപ്പിക്കാനും ഇതുപയോഗപ്പെടുത്താം.

ചതുരശീത്യാസനാനി

ശിവേന കഥിതാനി ച

തേദ്യശ്ചതു ഷ്‌കമാദായ

സാരഭൂതം വദാമ്യഹം- (1-33)

ശിവന്‍ 84 ആസനങ്ങളെ പറഞ്ഞു. അവയില്‍നിന്ന് ശ്രേഷ്ഠമായ നാലെണ്ണം ഞാന്‍ എടുത്തുപറയുന്നു.

ഗോരക്ഷാസംഹിതയില്‍ ഗോരക്ഷനാഥന്‍ 84 ലക്ഷം ആസനങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അതില്‍ 84 

എണ്ണം ശ്രേഷ്ഠമെന്നും. അതാണ് ഇവിടെയും വന്നിരിക്കുന്നത്. ആ ശ്ലോകം കാണാം.

ആസനാനി ച താവന്തി

യാവന്ത്യോ ജീവജാതയഃ

ഏതേഷാം അഖിലാന്‍ ദേദാന്‍

വിജാനാതി മഹേശ്വരഃ

ചതുരശീതി ലക്ഷാണി

ഏകൈകം സമുദാഹൃതം

തതഃ ശിവേന പീഠാനാം

ഷോഡശോനം ശതം കൃതം.

എത്ര ജീവജാതികളുണ്ടോ അത്രയും ആസനങ്ങളും ഉണ്ട്. അവയെല്ലാം മഹേശ്വരനറിയാം. 84 ലക്ഷം ആസനങ്ങള്‍ ഓരോന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. പിന്നീട് ശിവന്‍ ആറില്‍ നിന്ന് 16 കുറഞ്ഞത്ര (84) ആസനങ്ങള്‍ നിശ്ചയിച്ചു.

ഹഠരത്‌നാവലിയില്‍ 84 ആസനങ്ങളുടെ പട്ടിക കൊടുത്തിട്ടുണ്ട്. അവയാണ്: സിദ്ധ-ഭദ്ര-വജ്ര-സിംഹ-ശില്‍വസിംഹ-ബദ്ധപത്മാ-കരപത്മാ-സമ്പുടിതപത്മ-ശുദ്ധപത്മ-ദണ്ഡമയൂര-പാര്‍ശ്വമയൂര-സഹജമയൂര-ബന്ധമയൂര-പിണ്ഡമയൂര-ഏകപാദമയൂര-ഭൈരവ-കാമദഹന-പരിപത്ര-കാര്‍മുക-സ്വസ്തിക-ഗോമുഖ-വീര-മണ്ഡൂക-മര്‍ക്കട-മത്‌സ്യേന്ദ്ര-പാര്‍ശ്വമത്‌സ്യേന്ദ്ര-ബന്ധമത്‌സ്യേന്ദ്ര-നിരാലംബന-ചന്ദ്ര-കണ്ഠവ-ഏകപാദക-ഫണീന്ദ്ര-പശ്ചിമതാന-ശയിതപശ്ചിതതാന-വിചിത്രകരണി-യോഗനിദ്ര-വിധുനന-പാദപീഡന-ഹംസ-നാഭിതല-ആകാശ-ഉത്പാദതല-നാഭിലസിതപാദുക-വൃശ്ചിക-ചക്ര-ഉത്ഫലക-ഉത്താനകൂര്‍മ്മ-കൂര്‍മ-ബദ്ധകൂര്‍മ-നര്‍ജവ-കബന്ധ-ഗോരക്ഷ-അംഗുഷ്ഠ-മുസ്തിക-ബ്രഹ്മപ്രസാദിത-പഞ്ചചൂലിക-കുക്കുട-അകാരിത-ബന്ധചൂലി കുക്കുട-പാര്‍ശ്വ കുക്കുട-അര്‍ധനാരീശ്വര-ബക-ചന്ദ്രകാന്ത-സുധാസാര-വ്യാഘ്ര-രാജ-ഇന്ദ്രാണി-ശരഭ-രത്‌ന-ചിത്രപീഠ, ബദ്ധപക്ഷീ-ഈശ്വര-വിചിത്ര നളിന-കരു-സുധാപക്ഷി-സുമന്ദ്രക-ചൗരംഗി-ക്രൗഞ്ച-ദൃഢ-ഖഗ-ബ്രഹ്മ-നാഗപീഠ-ശവാസനങ്ങള്‍-

സിദ്ധം പത്മം തഥാ സിംഹം

ഭദ്രം ചേതി ചതുഷ്ടയം

ശ്രേഷ്ഠം തത്രാപിച സുഖേ

തിഷ്‌ഠേത് സിദ്ധാസനേ സദാ (1-34)

സിദ്ധാസനം, പത്മാസനം, സിംഹാസനം, ഭദ്രാസനം എന്നീ നാലെണ്ണമാണ് ശ്രേഷ്ഠം. എപ്പോഴും സിദ്ധാസനത്തില്‍ സുഖമായിരിക്കണം.

തനിക്കു വഴങ്ങുന്ന, ഇഷ്ടപ്പെട്ട, വിഷമമില്ലാതെ ഏറെ സമയം ഇരിക്കാവുന്ന ഒരു ആസനം യോഗികള്‍ സ്വന്തമാക്കും. സിദ്ധാസനമാണ് ഏറ്റവും ശ്രേഷ്ഠമായി പറഞ്ഞിരിക്കുന്നത്. മറ്റ് മൂന്നെണ്ണവും തെരഞ്ഞെടുക്കാവുന്നതാണ്. ആസനം സ്ഥിരവും സുഖവുമായാല്‍ മാത്രമേ പ്രാണായാമാദികളായ മറ്റു സാധനകള്‍ അനുഷ്ഠിക്കാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

പുതിയ വാര്‍ത്തകള്‍

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.