ശ്രീനഗര്‍ : ഭീകര സംഘടനയായ ഹിസ്ബുളിന്റെ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ രണ്ടാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീരിലെ വിഘടന വാദി നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ് (ഹുരിയത്ത് കോണ്‍ഫറന്‍സ്), യാസിന്‍ മാലിക് (ജെകെഎല്‍എഫ്) എന്നിവരെ വീട്ടുതടങ്കലിലാക്കി.
നാളെ വാനിയെ സൈന്യം വധിച്ചിട്ട് രണ്ടു വര്‍ഷം തികയുകയാണ്. നാളെ കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിഘടന വാദി നേതാക്കള്‍. കൊടും ഭീകരന്‍ വാനിയെ വധിച്ചതിന്റെ പേരില്‍ ജമ്മുകശ്മീരില്‍ ഒരു വിഭാഗം അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. മാസങ്ങള്‍ നീണ്ട അക്രമങ്ങളിലും വെടിവയ്‌പ്പിലും 90 പേരാണ് മരിച്ചത്.
















