Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപി‌എം പത്മവ്യൂഹത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 05:33 am IST
in Vicharam

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐക്കാരനായ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകത്തിനോട് സിപിഎമ്മും അവരുടെ കുഴലൂത്തുകാരായ സാംസ്‌ക്കാരിക നായകര്‍ എന്ന് സ്വയം അവരോധിച്ചവരും പ്രതികരിച്ച രീതി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അതായത്, അവര്‍ അളവറ്റ ഭീതി കലര്‍ന്ന ഇതികര്‍ത്തവ്യമൂഢതയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. അതിന്റെ കാരണം അഭിമന്യുവിന്റെ കൊലപാതകം നടത്തിയവരായി കരുതപ്പെട്ടുന്നത് ഇസ്ലാമിക തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരാണ് എന്നുള്ളതാണ്. 

എസ്എഫ്‌ഐ തിരുവനന്തപുരത്ത് പേരിന് മാത്രം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആരോപണ വിധേയരായ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ കമാന്ന് മിണ്ടാതെ അപ്പോഴും ബിജെപിയുടെ കൊടിയും ഫ്ളക്‌സുകളും നശിപ്പിക്കുന്നതില്‍ മാത്രം പ്രതിഷേധം ഒതുക്കുകയായിരുന്നു. 

തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രതികരണം കണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട് അദ്ദേഹത്തിന്റെ ഉള്ളില്‍ എത്ര മാത്രം വൈക്ലബ്യമുണ്ടെന്ന്. നാട്ടില്‍ ഒരു കൊതുക് ചത്താല്‍ പോലും ഉടന്‍ കൊന്നത് ആര്‍എസ്എസ് ആണ്, ബിജെപി ആണ് എന്നെല്ലാം യാതൊരന്വേഷണവും നടത്താതെ തന്നെ വിളിച്ചു പറയുന്ന ആളാണ് പിണറായി വിജയന്‍. ആ പിണറായി വിജയനാണ് എന്തൊക്കെയോ തൊട്ടും തൊടീക്കാതെയും വിക്കി വിക്കി മാധ്യങ്ങളോട് പറയുന്നത് കേട്ടത്. 

നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് ട്വിറ്റര്‍ സന്ദേശമയയ്‌ക്കുന്ന പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയൊ ഹൈന്ദവ ക്ഷേത്രങ്ങളിലെ ശാന്തിക്കാരുടെ അടിവസ്ത്ര പരിശോധന നടത്തി അഭിപ്രായം പറയുന്നവരോ ഒന്നും തന്നെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് യാതൊന്നും മിണ്ടിയിട്ടില്ല എന്നു വന്നാല്‍ ഇവരെ ഗ്രസിച്ചിരിക്കുന്ന ഭയം എത്രയുണ്ട് എന്നൂഹിക്കാമല്ലോ.

 ഇവര്‍ നിവര്‍ത്തിപ്പിടിച്ച കത്തിയുടേയും ഊരിപ്പിടിച്ച വാളിന്റെയും എല്ലാം ഇടയിലൂടെ നടന്നിട്ടുള്ളവരാണ് പോലും. പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയെ ദല്‍ഹിയില്‍ വച്ച് ആരോ തുറിച്ചു നോക്കിയതിന് കേരളത്തിലെ ബിജെപിക്കാരെ ആക്രമിച്ചവരാണ് ഇവര്‍. നരേന്ദ്ര മോദിക്ക് വോട്ടു ചെയ്ത 31 ശതമാനം ഹിന്ദുക്കളെയും വെടിവച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ ഉള്ള പാര്‍ട്ടിയാണ് ഇവരുടേത്. ഇസ്ലാമിക തീവ്രവാദികളാണ് തങ്ങളുടെ ഒരു പ്രവര്‍ത്തകനെ 51 വെട്ടൊന്നും വെട്ടാതെ ഒറ്റക്കുത്തിന് കൊന്നതെന്നുള്ള അറിവ് ഈ വീരശൂരന്മാരെ വിറപ്പിച്ച് നിശബ്ദരാക്കിയിരിക്കുന്നു. 

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം നടന്ന എണ്ണമറ്റ കൊലപാതകങ്ങള്‍ എല്ലാം തന്നെ ഒറ്റപ്പെട്ട സംഭവമായിരുന്നെന്ന് അഭിപ്രായപ്പെട്ട പോലെ അഭിമന്യു കൊലപാതകവും പാര്‍ട്ടിക്കാരെ ഗ്രസിച്ചിരിക്കുന്ന ഭീതിയാല്‍ ഒറ്റപ്പെട്ടതാക്കി മാളത്തില്‍ കയറിയിരിക്കുകയാണ് സിപിഎം. 

പോപ്പുലര്‍ ഫ്രണ്ടു പോലുള്ള തീവവാദികളല്ലായിരുന്നു മറുപക്ഷത്തെങ്കില്‍ ഈ കൊലപാതകത്തിന്റെ മറവില്‍ അവര്‍ എന്തെല്ലാം കാട്ടിക്കൂട്ടുമായിരുന്നു. എന്തുകൊണ്ടാണ് സിപിഎം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ തീവ്രവാദ സംഘടനകളെ ഇത്ര ഭയക്കുന്നത്? അതിന് ഒരേ ഒരു കാരണം മാത്രമേ യുക്തിയില്‍ തോന്നുകയുള്ളു. അതാകട്ടെ, കേരളത്തില്‍ വളരെ നാളായിട്ട് സിപിഎമ്മും ഇസ്ലാമിക തീവ്രവാദികളുമായി രൂപപ്പെട്ടു വന്നിട്ടുള്ള ബന്ധമാണ് കാരണം. 

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് മുതല്‍ ആ ബന്ധം വളരെ പ്രകടമായി രംഗത്തുവന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും സിപിഎമ്മിനെ 2016ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്? അതിന് പ്രതിഫലമായി സിപിഎം ഈ വക തീവ്രവാദികളെ അവര്‍ക്ക് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനായി ട്രെയിനിംഗ് ക്യാമ്പു നടത്താനും ഒളിത്താവളങ്ങള്‍ സ്ഥാപിക്കാനും മറ്റും പാര്‍ട്ടി ഗ്രാമങ്ങളില്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നു. എന്നാല്‍ കോളേജ് ക്യാമ്പസില്‍ ഈ സഹകരണം കുറവായിട്ടാണ് കാണുന്നത്.

 അവിടെ സര്‍വ ജനാധിപത്യ മര്യാദയും മറന്നാണ് എസ്എഫ്‌ഐയും ക്യാമ്പസ് ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത്. ഇരുകൂട്ടരും എബിവിപിയെയാണ് ലക്ഷ്യം വയ്‌ക്കാറ്. എന്നാല്‍ മഹാരാജാസ് കോളേജ് പോലെയുള്ള വന്‍ സ്ഥാപനത്തില്‍ എസ്എഫ്‌ഐയെ തുരത്താനുള്ള ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നു വേണം കരുതാന്‍. അവിടെ എസ്എഫ്‌ഐക്ക് പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്യാനും അവരുടെ കസേര കത്തിക്കാനും ഉള്ള ശക്തിയൊക്കെയുണ്ടെങ്കിലും എസ്ഡിപിഐക്കാരുടെ കൊലക്കത്തിക്ക് വിധേയമായേ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുള്ളു എന്ന് മനസ്സിലാക്കിക്കൊടുക്കാനായിരിക്കണം കഴിഞ്ഞ ദിവസം നടത്തിയ കൊലപാതകം. 

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും പോകണ്ടേ? ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ വെറുതെ സഹായിക്കും എന്ന് സിപിഎം പ്രതീക്ഷിക്കരുത്. അവരുടെ സഹായത്തിന് ഇത്തരം വിലകള്‍ സിപിഎം നല്‍കിക്കൊണ്ടിരിക്കണം. ഇത് മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ മൗനം പാലിക്കുന്നത്. സിപിഎം അറിഞ്ഞു കൊണ്ട് അകപ്പെട്ട പന്മവ്യൂഹത്തില്‍ നിന്ന് അവര്‍ക്ക് മോചനത്തിനുള്ള സാദ്ധ്യത കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.