ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമർശനം ഉയരുന്നു. പ്രധാനമന്ത്രി മോദിയെയും ഇന്ത്യയുടെ വിദേശനയത്തെയും അശ്ലീമായ രീതിയിലാണ് രാഹുൽ വിലയിരുത്തിയത്.
വേദിയിലുണ്ടായിരുന്ന സന്ദീപ് ദീക്ഷിതിനെ അടുത്തേയ്‌ക്ക് വിളിച്ച രാഹുൽ വിചിത്രമായ രീതിയിൽ സന്ദീപിനെ ആലിംഗനം ചെയ്യുകയായിരുന്നു.വിദേശ സന്ദർശനങ്ങളിൽ രാഷ്‌ട്രത്തലവന്മാർ മോദിയെ ആലിംഗനം ചെയ്യാറുണ്ട്. ഇത് അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു രാഹുൽ. മോദിയുടെ വിദേശനയം എന്നാൽ ആലിംഗനം ചെയ്യുന്നതാണെന്ന് വരുത്തി തീർക്കുകയായിരുന്നു രാഹുൽ. ഇതിനിടയിൽ, സന്ദീപ് ദീക്ഷിത് മെലോണിയെയും മോദിയെയും കുറിച്ചും പരാമർശിച്ചു. ഇതിനെ എതിർക്കാതെ രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് കൂടിയായ രാഹുൽ ആർത്ത് ചിരിക്കുകയായിരുന്നു.
ഒപ്പം സദസിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളും ചേർന്നു. പ്രധാനമന്ത്രി മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയും തമ്മിലുള്ള ആശയവിനിമയങ്ങളും, കൂടിക്കാഴ്ചകളും അത് വഴി വളർന്ന ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധവും കോൺഗ്രസ് നേതാക്കൾ വിലകുറഞ്ഞ അശ്ലീലത നിറഞ്ഞ തമാശയാക്കി മാറ്റി.
വേദിയിലിരുന്ന കോൺഗ്രസ് നേതാക്കളും ഈ പെരുമാറ്റം ആസ്വദിക്കുകയായിരുന്നു . സദസ്സിൽ ഇരുന്ന കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്, പോലും സ്ത്രീകളെക്കുറിച്ച് തന്റെ നേതാവ് നടത്തിയ ആക്ഷേപകരമായ പരാമർശം ആസ്വദിക്കുകയായിരുന്നു. ബിജെപി എംപി കങ്കണ റണാവത്തിനെതിരെ സുപ്രിയയും മുമ്പ് ലൈംഗികത നിറഞ്ഞ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കങ്കണ റണാവത്തിന്റെ ചിത്രം പങ്ക് വച്ച് , “മാണ്ടിയിലെ നിലവിലെ നിരക്ക് എന്താണെന്ന് ആരെങ്കിലും പറയാമോ?” എന്ന് സുപ്രിയ കുറിച്ചിരുന്നു. പോസ്റ്റിനെതിരെ വൻ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, സുപ്രിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന വാദമാണ് ഉയർത്തിയത്.
മറ്റൊരു കോൺഗ്രസ് നേതാവായ എച്ച്എസ് അഹിറും കങ്കണ റണാവത്തിനെതിരെ പരുഷമായ പരാമർശം നടത്തിയിരുന്നു. മുൻ കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദിയും ഈ ലിംഗവിവേചനത്തിന് ഇരയായിരുന്നു. 2018 സെപ്റ്റംബറിൽ മഥുരയിൽ ഒരു പത്രസമ്മേളനത്തിനിടെ, ചില കോൺഗ്രസ് പ്രവർത്തകർ ചതുർവേദിയോട് മോശമായി പെരുമാറി. പാർട്ടി ആദ്യം ഈ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും, 2019 ഏപ്രിലിൽ അവരെ തിരിച്ചെടുത്തു.
പാർട്ടിയുടെ നിലപാടിൽ നിരാശയായ പ്രിയങ്ക ചതുർവേദി 2019 ൽ കോൺഗ്രസിൽ നിന്ന് രാജിവച്ചു. താൻ സംഘടനയ്‌ക്ക് നൽകിയ സേവനങ്ങൾ വിലമതിക്കപ്പെടുന്നില്ലെന്നും പാർട്ടിയിൽ തുടരുന്നത് തന്റെ അന്തസ്സും ആത്മാഭിമാനവും അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു.
കോൺഗ്രസിനുള്ളിലെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എങ്ങനെ മാറ്റിനിർത്താമെന്ന് പ്രിയങ്ക ചതുർവേദിയുടെ കേസ് വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം പാർട്ടിക്കുള്ളിൽ നടക്കുന്ന ലൈംഗികാതിക്രമപരവും സ്ത്രീവിരുദ്ധവുമായ പെരുമാറ്റത്തെ അപലപിച്ചിട്ടില്ല, അത്തരം ഘടകങ്ങൾക്കെതിരെ കർശനമായ നിലപാട് സ്വീകരിച്ചതുപോലുമില്ല.
















