Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവിനെ അറിഞ്ഞ് സാക്ഷാത്കരിക്കുന്നവര്‍ക്കാണ് ജന്മസാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 01:33 am IST
inSamskriti

ആത്മാവിനെ അറിഞ്ഞ് സാക്ഷാത്ക്കരിക്കണമെന്ന പ്രജാപതിയുടെ ഉപദേശത്തേയും അതിനെ അറിയാന്‍ പുറപ്പെട്ട ദേവന്‍മാരുടേയും അസുരന്‍മാരുടേയും ചരിതത്തേയും പറയുന്നു.

യ ആത്മാ പഹതപാപ്മാ വിജരോ വിമൃത്യുര്‍വിശോകോ വിജിഘത്സോളപിപാസഃ സത്യ കാമഃ സത്യ സങ്കല്‍പഃ സോളന്വേഷ്ട വ്യഃ സ വിജിജ്ഞാസിതവ്യഃ സ സര്‍വ്വാംശ്ച ലോകാനാ പ്‌നോതി സര്‍വ്വാംശ്ച കാമാന്‍ യസ്തമാത്മാനമനുവിദ്യ വിജാനാതീതി ഹ പ്രജാപതിരുവാച.

 ഏതൊരു ആത്മാവാണോ പാപമില്ലാത്തതും ജരാമരണങ്ങളില്ലാത്തതും ശോകമില്ലാത്തതും വിശപ്പ്, ദാഹം എന്നിവയില്ലാത്തതും പൂര്‍ത്തീകരിച്ച ആഗ്രഹങ്ങളോടും സത്യ സങ്കല്പങ്ങളോടുമായിരിക്കുന്നത് ആ ആത്മാവിനെ അറിയുകയും അന്വേഷിക്കുകയും വേണം. ആ ആത്മാവിനെ ശാസ്ത്ര, ആചാര്യ ഉപദേശങ്ങളില്‍ നിന്ന് അറിഞ്ഞ് സാക്ഷാത്കരിക്കുന്നയാള്‍ എല്ലാ ലോകങ്ങളേയും എല്ലാ ആഗ്രഹങ്ങളേയും പ്രാപിക്കും എന്ന് പ്രജാപതി പറഞ്ഞു.

 ആത്മാവിനെ അറിഞ്ഞ് സാക്ഷാത്കരിക്കുന്നവര്‍ക്കാണ് ജന്മസാഫല്യം.ആത്മാവിന്റെ വിശേഷണങ്ങളായി പറഞ്ഞവയല്ലാം അതിനെ നേടുന്നയാള്‍ക്കും ലഭിക്കുന്നു. ജ്ഞാനോദയത്താല്‍ അറിവില്ലായ്‌മ പൂര്‍ണ്ണമായി നീങ്ങും.

 തദ്ധോഭയേ ദേവാസുരാ അനുബുബുധിരേ… 

പ്രജാപതി സകാശമാജഗ്മതുഃ

പ്രജാപതിയുടെ ആ വാക്കിനെ ദേവന്‍മാരും അസുരന്‍മാരും അറിഞ്ഞു. ഏത് ആത്മാവിനെ അന്വേഷിച്ചാലാണോ എല്ലാ ലോകങ്ങളേയും ആഗ്രഹങ്ങളേയും നേടുന്നത് ആ ആത്മാവിനെ അന്വേഷിക്കാം എന്ന് കരുതി ഇന്ദ്രന്‍ പ്രജാപതിയുടെ അടുത്തേക്ക് പോയി. അസുരന്മാരുടെ രാജാവായ വിരോചനനും അവിടെ ചെന്നിരുന്നു. അവര്‍ രണ്ടു പേരും പരസ്പരം അറിയിക്കാതെയാണ് എത്തിയത്. അറിവ് നേടാന്‍ ‘ചമത’ യുമായാണ് രണ്ടു പേരും വന്നത്.

 ദേവേന്ദ്രനും അസുരരാജനും ആത്മജ്ഞാനം അന്വേഷിച്ചു പോയി എന്നതിനാല്‍ ത്രിലോക ആധിപത്യത്തേക്കാള്‍ ശ്രേഷ്ഠമാണ് ഇതെന്ന് അറിയണം. എത്ര വലിയവനായാലും ഗുരുവിന്റെ അടുത്ത് വിനയത്തോടെ എത്തണം. ‘സമിത് പാണി’ എന്ന് ഇതിനെയാണ് സൂചിപ്പിച്ചത്. വിദ്യയുടെ ഫലം തങ്ങള്‍ക്ക് പൂര്‍ണ്ണമായി കിട്ടാന്‍ വേണ്ടിയാണ് മറു കൂട്ടരെ അറിയിക്കാതെ ഒറ്റയ്‌ക്ക് ചെന്നത്.

തൗ ഹ ദ്വാത്രിംശതം വര്‍ഷാണി ബ്രഹ്മചര്യ മൂഷ തുഃ…

അവര്‍ 32 വര്‍ഷം ബ്രഹ്മചര്യ വ്രതത്തോടെ വസിച്ചു. അതിന് ശേഷം പ്രജാപതി അവരോട് ചോദിച്ചു. എന്ത് ആഗ്രഹിച്ചാണ് നിങ്ങള്‍ ഇവിടെ വസിച്ചത് എന്ന്. ആത്മാവിനെ അറിഞ്ഞ് സാക്ഷാത്കരിക്കണമെന്ന  അങ്ങയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആത്മാവിനെ അറിയാന്‍ ആഗ്രഹിച്ചാണ് ഞങ്ങള്‍ ഇവിടെ താമസിച്ചതെന്ന് അവര്‍ മറുപടി പറഞ്ഞു.

അവിടെ എത്തുന്നതു വരെ ശത്രുക്കളായിരുന്ന ഇരുവരും എല്ലാ രാഗദ്വേഷങ്ങളേയും വെടിഞ്ഞ് ബ്രഹ്മചര്യത്തോടെ വസിച്ചു. അറിവ് നേടാന്‍ വേണ്ട തയ്യാറെടുപ്പും അറിവിന്റെ മഹത്വവും ഇത് വ്യക്തമാക്കുന്നു.

തൗ ഹ പ്രജാപതിരു വാച, യ ഏഷോളക്ഷിണി

 പുരുഷോ ദൃശ്യത ഏഷ ആത്മേതി…

പ്രജാപതി അവരോട് പറഞ്ഞു. കണ്ണില്‍ കാണുന്ന  ഈ പുരുഷന്‍ തന്നെയാണ് ആത്മാവ്. അമൃതവും അഭയവുമായ ബ്രഹ്മം ഇതു തന്നെയാണ്. അതു കേട്ട് അവര്‍ ചോദിച്ചു. വെള്ളത്തില്‍ കാണുന്നതും കണ്ണാടിയില്‍ കാണുന്നതുമായവയില്‍ ഏതാണ് ആത്മാവ്? എന്ന്. ഇത് തന്നെയാണ് ഇവയിലെല്ലാം കാണുന്നത് എന്ന് പ്രജാപതി പറഞ്ഞു.

കണ്ണില്‍ കാണുന്ന പുരുഷന്‍ എന്നാല്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്ന പുരുഷന്‍ എന്നറിയണം. പ്രജാപതി പറഞ്ഞ അക്ഷിണി പുരുഷനെപ്പറ്റി വേണ്ട പോലെ മനസ്സിലാവാത്തതിനാലാണ് ഇന്ദ്രനുംവിരോചനനും വീണ്ടും ചോദ്യം ഉന്നയിക്കുന്നത്. കണ്ണിലെ ഛായാപുരുഷനാണ് ആത്മാവെന്ന് അവര്‍ കരുതി. അതുകൊണ്ടാണ് വെള്ളത്തില്‍ കാണുന്നതാണോ കണ്ണാടിയില്‍ കാണുന്നതാണോ ശരിയായ ആത്മാവ് എന്ന് ചോദിച്ചത്.

  വലിയ കേമന്മാരെന്നും അറിവുള്ളവരെന്നും രണ്ടു പേര്‍ക്കും വിചാരമുണ്ടായിരുന്നു. പക്ഷേ  തെറ്റിദ്ധരിക്കപ്പെട്ട അവരെ മനസ്സിലാക്കിക്കാന്‍ ഇതു തന്നെയാണ് എല്ലാത്തിലും കാണുന്നത് എന്ന് പ്രജാപതി പറഞ്ഞു. തുടര്‍ന്ന് അതിനെ വിശദീകരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.