Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അഭിമന്യുവിന്റെ മരണം നല്‍കുന്ന സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 03:04 am IST
inEditorial

കേരളത്തിലെ സമാധാന പ്രേമികളെ ഞെട്ടിച്ച സംഭവമാണ് എറണാകുളം മഹാരാജാസിലെ കൊലപാതകം. എസ്എഫ്‌ഐ നേതാവായ അഭിമന്യുവിനെ കോളേജിനകത്തിട്ടാണ് കുത്തിക്കൊന്നത്. ഒറ്റക്കുത്തിനാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച കോളേജിലെത്തുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അലങ്കാരപ്പണിചെയ്യുമ്പോഴാണ് സായുധരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെത്തി സംഘര്‍ഷമുണ്ടാക്കുകയും അഭിമന്യുവിനെ കൊല്ലുകയും ചെയ്തത്. രണ്ടുസുഹൃത്തുക്കളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. എസ്എഫ്‌ഐ കലാലയങ്ങളില്‍ തുടര്‍ന്നുവരുന്ന ഏകാധിപത്യമനോഭാവത്തോടും പ്രചരിപ്പിക്കുന്ന ആശയങ്ങളോടും ഒരു യോജിപ്പുമില്ലെങ്കിലും നിഷ്ഠൂരമായ ഈ കൃത്യത്തെ അപലപിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

കൊലക്കത്തിയുമായി കലാലയത്തിലെത്തിയത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. ആഗോളതലത്തില്‍ സംഘര്‍ഷങ്ങളും വ്യാപക കൊലപാതകങ്ങളും നടത്തുന്നവരുടെ പിന്തുണക്കാരുമാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാഹചര്യങ്ങള്‍ അനുകൂലമാക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫണ്ട് എന്നീ സംഘടനകളെ താലിബാനോട് മാത്രമേ ഉപമിക്കാനാകൂ. അവര്‍ കേരളത്തിലങ്ങോളമിങ്ങോളം ആസൂത്രിത കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. 

ഒറ്റക്കുത്തിന് കൊല ഉറപ്പാക്കുന്ന പരിശീലനം സിദ്ധിച്ച സംഘം ഇവര്‍ക്കായുണ്ട്. മറ്റ് വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരെ, പ്രത്യേകിച്ച് എബിവിപി പ്രവര്‍ത്തകരെ കുത്തിക്കൊല്ലുമ്പോള്‍ കൊലയാളികളെ ന്യായീകരിക്കുന്ന എസ്എഫ്‌ഐയുടെ ഒരു പ്രവര്‍ത്തകനാണ് എറണാകുളത്ത് ഇപ്പോള്‍ ഇരയായിട്ടുള്ളത്. ഇത് സംബന്ധിച്ച് പാര്‍ട്ടി പത്രം ആഘോഷിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അത് ഇനിയും ഗൗരവത്തില്‍ കണ്ടോ എന്ന് സംശയമാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയത്തില്‍പ്പോലും ശക്തമായി പ്രതികരിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവര്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തില്‍ ഇതുവരെ മിണ്ടിയിട്ടില്ല. താരസംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സംഘടനക്കെതിരെയും ഇടത് ജനപ്രതിനിധികള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ വൃന്ദാ കാരാട്ട് പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ക്കെതിരെ മൗനം പാലിക്കുകയാണ്.

കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവരുടെ പ്രതികരണം സിപിഎം പ്രവര്‍ത്തകരില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്. ആരാണ് പ്രതികളെന്ന് പറയാതെയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റെങ്കില്‍ എസ്ഡിപിഐക്കെതിരെ ആരോപണമുണ്ട് എന്ന് മാത്രമായിരുന്നു കോടിയേരി പറഞ്ഞത്. ആര്‍എസ്എസ്സിനെ കൂട്ടിക്കെട്ടി ‘കരുതലോടെ’യായിരുന്നു എം.എ. ബേബിയുടെയും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിന്റെയും പ്രതികരണം. കൊലപാതകം നടത്തിയത് മതഭീകരവാദികളാണെന്ന് കരുതുന്നില്ലെന്ന് പിബി അംഗവും മലയാളിയുമായ എസ്. രാമചന്ദ്രന്‍ പിള്ളയും പറഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്തെ മുസ്ലിം-മാര്‍ക്‌സിസ്റ്റ് ഭീകരത രാജ്യമൊട്ടാകെ ബിജെപി ചര്‍ച്ചയാക്കിയപ്പോള്‍ കേരളത്തെ അപമാനിക്കുകയാണെന്നാരോപിച്ച് സിപിഎം ദേശീയ നേതൃത്വം രംഗത്തുവന്നിരുന്നു. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചുകളും നടത്തി. കേരളത്തിലെ മതംമാറ്റ ഭീകരത ആര്‍എസ്എസ്സിന്റെ വ്യാജപ്രചാരണമെന്നായിരുന്നു സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഭിമന്യൂവിന്റെ രക്തസാക്ഷിത്വം നല്‍കുന്ന സന്ദേശം ഒട്ടും ശുഭസൂചകമല്ല. ഒരു രക്തസാക്ഷിയെ ലഭിച്ചത് ആഹ്ലാദത്തോടെ അംഗീകരിക്കുന്ന സിപിഎം ഭീകരരെ ഇനിയും കൈവിടാന്‍ ഒരുക്കമല്ലെന്നാണ് വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.