Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കൃഷി: സന്തോഷത്തിനും സമ്പത്തിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:19 am IST
inAgriculture

രമാദേവിക്ക് പച്ചക്കറി കൃഷി വരുമാനത്തിനുവേണ്ടി മാത്രമുള്ളതല്ല; മാനസികമായ ഉല്ലാസത്തിനു വേണ്ടിയുള്ള ഇടംകൂടിയാണ്. വീട്ടുമുറ്റത്തുനിന്ന് ആരംഭിച്ച കൃഷി ഇന്ന് വീടിന് ചുറ്റും ടെറസിന് മുകളില്‍ വരെ വ്യാപിപ്പിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ പെരുന്ന സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന് സമീപമുള്ള ആവണിയില്‍ കാര്‍ത്തിക വീട്ടില്‍ നിറയെ പച്ചക്കറിയാണ്.

മുറ്റത്ത് കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്, കൂര്‍ക്ക, മഞ്ഞള്‍, ഇഞ്ചി എന്നിവ നിറഞ്ഞുനില്‍ക്കുന്നു. ഇതിന് പുറമേ ചീരയും പയറും വെള്ളരിയും തക്കാളിയും പാവലും, പടവലവും ചുരയ്‌ക്കയും കായ്ച്ചുനില്‍ക്കുന്നു. രണ്ടു വീടുകളിലെ മട്ടുപ്പാവുകളിലായി 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടെറസുകളിലാണ് പ്രധാനമായും പച്ചക്കറി വിളയുന്നത്. ഓരോ പച്ചക്കറികളിലും ഇനങ്ങളുടെ വൈവിധ്യം പ്രകടമാണ്. ചീരയില്‍ത്തന്നെയുണ്ട് അഞ്ചോളം ഇനങ്ങള്‍. പപ്പായയും പേരയും മാതളനാരകവും ഉള്‍പ്പെടെയുള്ള ഫലങ്ങളും മട്ടുപ്പാവില്‍ തഴച്ചുവളരുന്നു. 

പൂര്‍ണ്ണമായും ജൈവവളങ്ങള്‍ ഉപയോഗിച്ച് വിളയിക്കുന്ന പച്ചക്കറി ചങ്ങനാശ്ശേരിയില്‍ ഇതിനകം വന്‍ഡിമാന്റ് നേടിയെടുത്തിട്ടുണ്ട്. തൊട്ടു സമീപം പച്ചക്കറിച്ചന്ത തന്നെയുണ്ടെങ്കിലും രമയുടെ ജൈവപച്ചക്കറിക്കാണ് ആവശ്യക്കാര്‍ ഏറെയും. ആവശ്യക്കാര്‍ എത്തുന്നതിന് അനുസരിച്ചാണ് വിളവെടുക്കുന്നത്.

ഇഞ്ചി, മഞ്ഞള്‍, വെണ്ട, തക്കാളി, പയര്‍ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഉപഭോക്താക്കള്‍ തെന്നയാണ് പറിച്ചെടുക്കാറ്. പച്ചക്കറി തൂക്കി അവയുടെ വില വാങ്ങുന്ന ജോലിയാണ് പലപ്പോളും രമാദേവി ചെയ്യാറ്. ഇപ്പോള്‍ ഓണ സീസണിലേക്കുള്ള പച്ചക്കറികളുടെ കൃഷി ടെറസിലും മുറ്റത്തുമായി ആരംഭിച്ചിട്ടുണ്ട്. 

പച്ചക്കറികള്‍ക്ക് സ്വന്തമായി വളക്കൂട്ടും രമാദേവി നിര്‍മ്മിക്കുന്നു. ജൈവവളത്തിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്‌ക്കു വളം നിര്‍മ്മിക്കാന്‍ തുടങ്ങിയത്. വളക്കൂട്ട് തയ്യാറാക്കുന്നത് ഇങ്ങനെ: അഞ്ചുകിലോ വീതം പച്ചച്ചാണകം, മൂന്ന് കിലോ വീതം പച്ചിലയും കപ്പലണ്ടിപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും കലര്‍ത്തി 10 ദിവസം പുളിപ്പിക്കുന്നു. തുടര്‍ന്ന് ഇതില്‍ 250 ഗ്രാം കുമ്മായം കലര്‍ത്തി അഞ്ചു ദിവസം വയ്‌ക്കും. ഇതിനുശേഷം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കുന്നു. കൂടാതെ ഫിഷ് അമിനോയും ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. ചട്ടികള്‍ നിറയ്‌ക്കുന്നത് ചകിരിച്ചോറിന്റെയും കരിയിലപ്പൊടിയുടെയും മിശ്രിതം ഉപയോഗിച്ചാണ്. 

കീടനാശിനിയും സ്വയം നിര്‍മ്മിക്കുന്നു. 500 ഗ്രാം വേപ്പിന്‍പിണ്ണാക്ക് അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത് അതില്‍ മൂന്ന് തുടം വെളുത്തുള്ളി അരച്ചുചേര്‍ക്കുന്നു. ഇത് ഒരു രാത്രി വച്ചശേഷം പിറ്റേന്ന് മൂന്ന് തുള്ളി വേപ്പെണ്ണ കലര്‍ത്തി തളിച്ച് കീടങ്ങളെ അകറ്റും. 

പച്ചക്കറികള്‍ ഗ്രോബാഗില്‍ നട്ടുവളര്‍ത്തിയ ശേഷം തൈപ്പരുവത്തിലും കായ്‌ക്കുന്ന പരുവത്തിലും വില്‍പ്പന നടത്തുന്നുണ്ട്. ഇങ്ങനെ വില്‍ക്കുന്നവയ്‌ക്ക് അഞ്ചു രൂപ മുതല്‍ വളര്‍ച്ചയുടെ വിവിധ പാകങ്ങള്‍ക്ക് അനുസരിച്ച് 140 രൂപ വരെ ലഭിക്കാറുണ്ട്. വിവിധയിനം ഫലവര്‍ഗങ്ങളുടെ തൈകളും വില്‍ക്കുന്നുണ്ട്. പച്ചക്കറികള്‍ ഗാര്‍ഡന്‍ ഫ്രഷായി വാങ്ങാന്‍ നിരവധിയാള്‍ക്കാര്‍ എത്തുന്നുണ്ടെന്നും ഇതില്‍ നിന്നുമാത്രം മാസം 15000 രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്നും രമാദേവി പറഞ്ഞു. മക്കളായ കാര്‍ത്തികയും അഭിമന്യുവും കൃഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഫോണ്‍: 9446468569

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.