Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഷ്ട്പതിയും സാഷ്ടാംഗ പ്രണാമവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 03:03 am IST
inVicharam

വാര്‍ത്തയില്‍നിന്ന്:

….പെരുവനം കുട്ടന്‍മാരാരാണ് മേളത്തിന് ‘പ്രണാമം’ വഹിച്ചത്….

‘പ്രമാണം’ ‘പ്രണാമ’മായത് അക്ഷരത്തെറ്റാണെന്ന് ആശ്വസിക്കാം. ചിലര്‍ക്ക് ‘്രപമാണം’ വഹിക്കാനുള്ളതല്ല, അര്‍പ്പിക്കാനുള്ളതാണ്!

….ഒട്ടേറെപ്പേര്‍ അദ്ദേഹത്തിന് ‘പ്രമാണ’മര്‍പ്പിച്ചു.

ചിലര്‍ ‘സാഷ്ഠാംഗം’ പ്രണമിക്കാറുണ്ട്. ‘എട്ടംഗങ്ങളും’ എന്ന അര്‍ത്ഥത്തില്‍ ‘സാഷ്ടാംഗം’ എന്നാണു വേണ്ടത്. ‘സാഷ്ഠാംഗ’ത്തിന്റെ മേന്മ ‘സാഷ്ടാംഗ’ത്തിനില്ലെന്ന് അവര്‍ കരുതുന്നുണ്ടാകാം!

‘സാഷ്ഠാംഗ’ത്തെപ്പോലെ പ്രചാരം ‘അഷ്ഠപദി’ക്കുമുണ്ട്. ചിലര്‍ക്ക് ‘അഷ്ഠപദി’ മതി. ‘അഷ്ടപദി’ ശരിരൂപം. എട്ടെട്ടു ചരണങ്ങളടങ്ങിയ ഗീതങ്ങളാണ് ജയദേവരുടെ ‘ഗീതഗോവിന്ദ’ത്തിലുള്ളത്. അതുകൊണ്ട് ആ കാവ്യത്തിന് ‘അഷ്ടപദി’ എന്നും പേരുണ്ടായി. ‘ഗീതഗോവിന്ദ’ത്തെ ചിലര്‍ ‘ഗീതാഗോവിന്ദ’മാക്കാറുണ്ട്.

‘സന്തുഷ്ടി’ എന്ന ശരിരൂപം ‘സന്തുഷ്ഠി’യാക്കുന്നവരുണ്ട്. സന്തുഷ്ഠരെയും സന്തുഷ്ഠി പ്രകടിപ്പിക്കുന്നവരെയും പലേടത്തും കാണാം! എന്നാല്‍ ‘സന്തുഷ്ഠ’രില്‍ പലര്‍ക്കും ‘സ്വാദിഷ്ഠ’മായ വിഭവങ്ങള്‍ വേണ്ട! ‘സ്വാദിഷ്ട’മായവ തന്നെ വേണം! ‘സ്വാദിഷ്ഠം’ ശരി.

കേരളീയര്‍ പൊതുവെ ‘ആഢംബര’പ്രിയരാണ്. ശരിരൂപമായ ആഡംബരം’ പലപ്പോഴും അവഗണിക്കപ്പെടുന്നു. ‘പീഡനം’ ദുര്‍ബലമാണെന്നു കരുതി ചിലര്‍ അതിനു ശക്തികൂട്ടി ‘പീഢന’മാക്കുന്നു. ‘സ്ത്രീപീഢനങ്ങള്‍’ വര്‍ധിക്കുന്നതില്‍ പലരും അസ്വസ്ഥരാണ്!

‘യാദൃച്ഛിക’മാണ് ശരിയായ രൂപമെന്ന് ഭാഷാസ്‌നേഹികള്‍ ഇടയ്‌ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും പലരും ‘യാദൃശ്ഛികം’ ഉപേക്ഷിക്കുന്നില്ല. ചില പ്രസിദ്ധീകരണങ്ങളില്‍ കാണാറുള്ള ‘യാദൃശ്ചികം’ ‘യാദൃച്ഛിക’മാണെന്ന് എങ്ങനെ കരുതും? ‘നിശ്ചയം’ ചിലര്‍ക്ക് എഴുത്തില്‍ ‘നിച്ഛയ’വും സംസാരത്തില്‍ ‘നിച്ചയ’വുമാകുന്നു!

‘സാന്ത്വനം’ എന്നെഴുതിയാല്‍ ചിലര്‍ അതു തെറ്റിച്ച്  ‘സ്വാന്തനം’ ആക്കും.

”ഇതിലെ ചില കവിതകളെ സ്വാന്തനഗീതങ്ങളെന്നു വിശേഷിപ്പിക്കാം” എന്ന് ഈയിടെ ഒരു പുസ്തകനിരൂപണത്തില്‍ കണ്ടു.

”സ്വാന്തനിപ്പിക്കാന്‍ ആരുമില്ലാതെ ഒരു കുടുംബം” (പത്രവാര്‍ത്ത).

‘സൈ്വരം’ ചിലര്‍ക്കിപ്പോഴും ‘സൈ്വര്യ’മാണ്. അവര്‍ ഭാഷാസ്‌നേഹികളുടെ ‘സൈ്വരം’ കെടുത്തിക്കൊണ്ടിരിക്കും!

‘പരിണാമ’ത്തിന് അവസ്ഥാഭേദം, മാറ്റം എന്നൊക്കെയാണ് അര്‍ത്ഥം. പലര്‍ക്കും ‘പരിണാമം’ ‘അളവ്’ എന്നര്‍ത്ഥമുള്ള ‘പരിമാണം’ ആകുന്നു. ഇതും അക്ഷരത്തെറ്റെന്ന് കരുതി ആശ്വസിക്കാം. ”പരിമാണ പ്രക്രിയക്ക് അവസാനമില്ലല്ലോ” എന്നാണ് ഒരു നേതാവ് ഈയിടെ പറഞ്ഞത്.

‘ഗ്രൂപ്പുപോര്: അണികളില്‍ അലോരസം’ എന്നായിരുന്നു ഒരു വാര്‍ത്തയുടെ തലക്കെട്ട്. ‘അലോസര’മാണ് ‘അലോസര’മായതെന്ന് എഴുതിയ ആള്‍ അറിഞ്ഞുകാണില്ല! വായനക്കാര്‍ക്ക് രസിക്കാം!

‘വ്യത്യാസമുള്ളത്’ എന്നര്‍ത്ഥം കിട്ടാന്‍ ‘വ്യത്യസ്തം’ എന്നെഴുതണം. പലര്‍ക്കുമിത് ‘വ്യത്യസ്ഥ’മാണ്. വിശ്വസിക്കപ്പെടുന്നവന്‍ ‘വിശ്വസ്ത’നാണെങ്കിലും ചിലര്‍ അയാളെ ‘വിശ്വസ്ഥ’നാക്കും. വിദ്യ അഭ്യസിച്ചവരിലും ‘അഭ്യസ്ഥവിദ്യര്‍’ ഏറെയുണ്ട്! ‘അഭ്യസ്തവിദ്യര്‍’ ശരി.

പിന്‍കുറിപ്പ്:

പത്രവാര്‍ത്തകളില്‍നിന്ന്:

”….ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വായന വാരാഘോഷം (അക്ഷരക്കൊയ്‌ത്ത്) സംഘടിപ്പിക്കുന്നു. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ‘അക്ഷരക്കൊയ്‌ത്ത്’ ഉദ്ഘാടനം ചെയ്യും.”

”….ഇനി തുലാവര്‍ഷം അവസാനിക്കുംവരെ മഴക്കാലമാണ്. നമ്മള്‍ മലയാളികള്‍ക്ക് ഈ മഴയെ വേണ്ടവിധം കൊയ്താല്‍ വരള്‍ച്ചയില്ലാത്ത മേടം കടന്നുകൂടാനാകും. വീടുകളില്‍നിന്നാകട്ടെ നമ്മുടെ മഴക്കൊയ്‌ത്ത്….”

കേരളത്തില്‍ ഇപ്പോള്‍ മഴക്കാലമല്ല, കൊയ്‌ത്തുകാലമാണ്! മഴക്കൊയ്‌ത്തിനെക്കാള്‍ ആദായകരം ‘ഞാറ്റുവേലക്കൊയ്‌ത്താ’ണെന്ന് ചിലര്‍ പറയുന്നു!.

എസ്കെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.