മംഗളുരു: സ്‌കൂളുകളിലും ന്യൂനപക്ഷ പ്രീണനവുമായി കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍. ഒമ്പതാം ക്ലാസ്സ് ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ ചരിത്ര പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായത്തിലാണ് ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത്. ഈ രണ്ടു മതങ്ങളുടെയും ആരംഭവും ജീവിതരീതികളും അധ്യായത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ മറ്റ് ന്യൂനപക്ഷ മതങ്ങളായ പാര്‍സി, സിഖ്, ബുദ്ധമതങ്ങളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്.
ഇസ്ലാം-ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിക്കാനും കുറിപ്പുകള്‍ തയാറാക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുമുണ്ട്. ചില മതതത്ത്വങ്ങള്‍ മാത്രം പഠിപ്പിക്കാനുള്ള കുമാരസ്വാമി സര്‍ക്കാര്‍ തീരുമാനം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ടിപ്പു ജയന്തി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലൂടെ ന്യൂനപക്ഷ പ്രീണനം നടത്തിയ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ കുമാരസ്വാമി അതേ വഴി പിന്തുടരുന്നതിന്റെ സൂചനകളാണ് കാണുന്നത്.
















