Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:23 am IST
inKerala, Kollam

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മാമൂട്ടില്‍ക്കടവ് വടമനക്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലേക്കുള്ള ഭക്തരുടെ പ്രധാന സഞ്ചാരവഴിയില്‍ അനധികൃതമായി ഇരുമ്പുതൂണുകള്‍ സ്ഥാപിച്ച സംഭവം പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിവെച്ചു. ഹിന്ദു ഐക്യവേദിയുടെ ശക്തമായ ഇടപെടലിനെയും പ്രതിഷേധത്തേയും തുടര്‍ന്ന് ഇവിടെ സ്ഥാപിച്ചിരുന്ന തൂണുകള്‍ കരാര്‍ കമ്പനി നീക്കം ചെയ്തു.

കൊല്ലം കോര്‍പ്പറേഷന്‍ മാലിന്യ സംസ്‌കരണ ഗ്യാസ് പ്ലാന്റ് പദ്ധതിക്കായി കരാര്‍ നല്‍കിയ കമ്പനിയാണ് ക്ഷേത്രഭൂമിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് ആരോപണം. ക്ഷേത്രത്തിലേക്ക് നിത്യവും എത്തുന്ന ഭക്തരുടെ സഞ്ചാരവഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇരുമ്പുതൂണുകള്‍ സ്ഥാപിച്ചിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, ജില്ലാ സെക്രട്ടറി ആര്‍.ടി. ശ്യാംകുമാര്‍, കോര്‍പ്പറേഷന്‍ സമിതി പ്രസിഡന്റ് പ്രമോദ് പ്രഭു, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സന്തോഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെയും കൊല്ലം കോര്‍പ്പറേഷനിലെയും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തരമായി ബന്ധപ്പെടുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കോര്‍പ്പറേഷനിലെ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് നിര്‍മ്മാണം നടത്തിയതെന്ന് കരാര്‍ കമ്പനി വിശദീകരിച്ചു. എന്നാല്‍ ക്ഷേത്രഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

പരാതി പരിശോധിച്ച സബ് ഗ്രൂപ്പ് ഓഫീസര്‍ അനുമതിയില്ലാതെ സ്ഥാപിച്ച തൂണുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ കരാര്‍ കമ്പനിയോട് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണുകള്‍ പൊളിച്ചുമാറ്റി ഭക്തര്‍ക്കുള്ള സഞ്ചാര വഴി പൂര്‍വസ്ഥിതിയിലാക്കി. ക്ഷേത്രങ്ങളുടെ വഴി തടഞ്ഞാല്‍ കോര്‍പ്പറേഷന്‍ ഭരണത്തിന് പൂട്ടിടാന്‍ ഹൈന്ദവ സമൂഹത്തിന് ശക്തിയുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ പറഞ്ഞു.

മാമൂട്ടില്‍ക്കടവ് വടമനക്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കമ്പിവേലി കെട്ടി ഭക്തരുടെ വഴി തടഞ്ഞത് ആരുടെ അനുമതിയോടെയാണെന്ന് കോര്‍പ്പറേഷന്‍ ഭരണസമിതി വ്യക്തമാക്കണം. ക്ഷേത്രങ്ങളുടെ അവകാശങ്ങളും വിശ്വാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ക്ഷേത്രങ്ങളുടെ വഴി തടയാന്‍ കോര്‍പ്പറേഷന്‍ ഭരണസമിതി തുനിഞ്ഞിറങ്ങിയാല്‍ കോര്‍പ്പറേഷന്‍ ഭരണത്തിന് പൂട്ടിടാന്‍ ഹൈന്ദവ സമൂഹത്തിന് ശക്തിയുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: constructionTempleHindu Aikya Vedikiollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.