ന്യൂയോര്‍ക്ക്: ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായാണ് സ്വീഡന്‍ നോക്കൗട്ട് റൗണ്ടിലെത്തിയത്. നെതര്‍ലന്‍ഡ്‌സിനും ജപ്പാനും പിന്നില്‍ നാല് പോയിന്റുമായാണ് അവരുടെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളില്‍ നിന്ന് ഒന്നു വീതം വിജയവും സമനിലയും തോല്‍വിയുമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യകളിയില്‍ ടുണീഷ്യയെ 5-1ന് തകര്‍ത്ത് തുടക്കം ഗംഭീരമാക്കിയെങ്കിലും തുടര്‍ന്നുള്ള് രണ്ട് കളികളില്‍ ആ മികവ് പുറത്തെടുക്കാനായില്ല. രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 1-5ന് പരാജയപ്പെട്ടപ്പോള്‍ അവസാന കളിയില്‍ ജപ്പാനോട് 1-1 സമനില പാലിച്ചു. മികച്ച താരനിരയുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ അവര്‍ക്കാകുന്നില്ല. പ്രത്യേകിച്ചും പ്രതിരോധം. ഈ ലോകകപ്പില്‍ അവര്‍ വഴങ്ങിയ ഗോളുകള്‍ തന്നെ പ്രതിരോധത്തിലെ പാളിച്ച വ്യക്തമാക്കുന്നുണ്ട്. 7 ഗോളടിച്ച അവര്‍ ഏഴെണ്ണം വഴങ്ങുകയും ചെയ്തു.
മുന്‍ മത്സരത്തിലേതുപോലെ 3-4-3 ശൈലിയിലാണ് അവര്‍ ഇറങ്ങാന്‍ സാധ്യത. രണ്ട് ഗോളുകള്‍ വീതം നേടിയ മധ്യനിരതാരം യാസിന്‍ അയാരി, സ്‌ട്രൈക്കര്‍ ആന്റണി എലന്‍ഗ എന്നിവരിലാണ് സ്വീഡന്റെ പ്രതീക്ഷകള്‍. എന്നാല്‍ പ്രതിരോധത്തിലെയും മധ്യനിരയിലെയും പാളിച്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ സ്വീഡന് ഇന്ന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്. ഇന്ന് മുന്നേറ്റത്തില്‍ എലന്‍ഗയ്‌ക്കൊപ്പം വിക്ടര്‍ ജിയോകെറസ്, അലക്സാണ്ടര്‍ ഇസാക് എന്നിവര്‍ ഉറപ്പ്. മധ്യനിരയില്‍ യാസിന്‍ അയാരി, ലൂക്കാസ് ബെര്‍ഗ്വാള്‍ എന്നിവര്‍ കളി മെനയും.
ഫ്രാന്‍സ് സാധ്യത ഇലവന്‍: മൈക്ക് മൈഗ്‌നാന്‍, ജൂള്‍സ് കൗണ്ടെ, വില്യം സാലിബ, ദയോത് ഉപമേകാനോ, തിയോ ഹെര്‍ണാണ്ടസ്, അഡ്രിയന്‍ റാബിയോ, ഔറേലിയന്‍ ചൗമെനി, ഡെംബലെ, ഡിസയര്‍ ഡൗ, മൈക്കല്‍ ഒലിസ്, എംബാപ്പെ.
സ്വീഡന്‍ സാധ്യത ഇലവന്‍: ജേക്കബ് സെറ്റര്‍സ്‌ട്രോം, ഗുസ്താഫ് ലാഗര്‍ബില്‍കെ, വിക്ടര്‍ ലിന്‍ഡലോഫ്, ഗബ്രിയേല്‍ ഗുഡ്മണ്ട്‌സ്, യാസിന്‍ അയാരി, ലൂക്കാസ് ബെര്‍ഗ്വാള്‍, എലിയറ്റ് സ്‌ട്രോഡ്, അലക്‌സാണ്ടര്‍ ബെന്‍ഹാഡ്‌സണ്‍, ആന്റണി എലന്‍ഗ, വിക്ടര്‍ ജിയോകെറസ്, അലക്സാണ്ടര്‍ ഇസാക്.
















