Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തന്ത്രത്തിന്റെ പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:10 am IST
in Samskriti

തന്ത്രം- ഹിന്ദുആധ്യാത്മികപദ്ധതികളില്‍ വെച്ച,് കേവലം ഭഗശിശ്‌നോദരപരായണ•ാരായ അപക്വമതികളാല്‍ ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെട്ടതും, അതുകൊണ്ടുതന്നെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടതും, ആയ മാര്‍ഗമാണ് തന്ത്രം. മദ്യം, മാംസം, മീനം, മുദ്രാ, മൈഥുനം എന്നിവ കൊണ്ടുള്ള പഞ്ചമകാരസാധന ആണ്, അതു മാത്രമാണ,്് തന്ത്രം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. വെന്‍ഡി ഡോനിജറുടെ ദി ഹിന്ദൂസ് ആന്‍ ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററി, പെന്‍ഗ്വിന്‍, 2009 എന്ന ദുരുദ്ദേശപരവും വിവാദം സൃഷ്ടിച്ചതും പിന്നീട് നിരോധിക്കപ്പെട്ടതും ആയ പുസ്തകം ഈ തെറ്റായ ധാരണയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതാണ്. നമുക്കിന്നു ലഭ്യമായ മിക്ക തന്ത്രഗ്രന്ഥങ്ങളിലും  അവയെ അടിസ്ഥാനമാക്കി ഇംഗ്‌ളീഷ് ഉള്‍പ്പടെ പല ഭാഷകളിലും എഴുതപ്പെട്ട പുസ്തകങ്ങളിലും ഈ പഞ്ചമകാരസാധനയെ അതിരുകവിഞ്ഞു വര്‍ണ്ണിക്കുന്നുമുണ്ട്. ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യുന്നുണ്ട്. ആധ്യാത്മികത എന്ന പേരുള്ള, ലേബലുള്ള, എന്തും (യാഗ, യോഗ, തന്ത്രാദികളെല്ലാം) ഇന്നു മുന്തിയ ഇനം വില്‍പ്പനച്ചരക്കാണല്ലോ!

ലോകായത എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ ദേബീപ്രസാദ് ചട്ടോപാദ്ധ്യായ ഇപ്രകാരം പറയുന്നു- തന്ത്രത്തെ കേവലം വൈകൃതം (പെര്‍വേര്‍ഷന്‍) ആയി കാണാന്‍ കഴിയുകയില്ല. അങ്ങിനെ എങ്കില്‍ ഇത്തരം വൈകൃതങ്ങളെ പുല്‍കുന്നവരുടെ (പെര്‍വേര്‍ട്‌സ്) ഒരു രാഷ്‌ട്രം ആണ് നമ്മളും  എന്നു പറയേണ്ടിവരും..അതുകൊണ്ട്, ഈ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിന്നില്‍ യഥാര്‍ത്ഥമായ ഒരു പ്രാധാന്യം ഉണ്ടാകാനാണ് സാധ്യത. സഭ്യതയുടെ, സദാചാരത്തിന്റെ, പേരില്‍ ജുഗുപ്‌സ കാണിച്ച് ഒഴിവാക്കിയാല്‍, ഈ പ്രാധാന്യം നാം കാണാതെ പോയെന്നുവരാം. നമ്മുടെ പൂര്‍വികര്‍ വളരെ ഗൗരവം കൊടുത്തതിനാല്‍, ഇന്നത്തെ വികസിതമായ അറി വിന്റെയും സദാചാരമൂല്യങ്ങളുടെയും പശ്ചാത്തലത്തില്‍ അങ്ങിനെ ആണെന്നു വ്യക്തമാണെങ്കിലും, തന്ത്രമാര്‍ഗത്തിന്റെ വാമാചാരം വെറും വൈകൃതം ആകാനിടയില്ല. ഇന്നു നാം ഇങ്ങനെ ആയതിന്റെ കാരണം മനസ്സിലാക്കണമെങ്കില്‍ നമ്മുടെ പൂര്‍വികര്‍ ഇത്തരം അസംബന്ധജഡിലമായ വിശ്വാസങ്ങള്‍ എന്തുകൊണ്ടു വെച്ചുപുലര്‍ത്തി എന്ന് അറിയേണ്ടിയിരിക്കുന്നു.

തന്ത്രത്തിന്റെ പൊരുള്‍ എന്തെന്നു നോക്കാം. തന്ത്രത്തെ സംബന്ധിച്ച് എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ചും സംസ്‌കൃതഭാഷയില്‍ എഴുതപ്പെട്ടവ, ഇന്നു നമുക്കു ലഭ്യമാണ്. തന്ത്രം, ആഗമം, നിഗമം, യാമളം, ഡാമരം എന്നിങ്ങനെ പലപേരുകളില്‍ ഇവ അറിയപ്പെടുന്നു. സംഹിത, കല്‍പസൂത്രം, സൂത്രം, ഉപനിഷത്ത് എന്നീ വൈദികസാഹിത്യത്തിന്റേതായ ചട്ടക്കൂടുകളില്‍ എഴുതപ്പെട്ട തന്ത്രസാഹിത്യങ്ങളും കാണാം. ഇവ കൂടാതെ താന്ത്രികവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്‌തോത്രരൂപത്തിലുള്ള കൃതികളും നിരവധിയാണ്. തന്ത്രത്തിന്റെ പ്രമാണഗ്രന്ഥങ്ങള്‍ ആയി കരുതപ്പെടുന്ന ഇവയില്‍ മിക്കതും താരതമ്യേന ആധുനികസൃഷ്ടികളാണ്.

തന്ത്രം നാഥസമ്പ്രദായം പോലെ അവൈദികമാണ്. നാഥസമ്പ്രദായത്തിന്റെ വിവരണത്തില്‍ പറഞ്ഞതുപോലെ സാധാരണക്കാരിലെ അസാധാരണക്കാരായിരുന്നു ഇതിന്റെയും ദാര്‍ശനികര്‍. ഇവയ്‌ക്കു രണ്ടിനും പൊതുവായ ഗുരുപരമ്പര ഉണ്ടെന്നും അതില്‍ സ്ത്രീകളും പെടും എന്നും നാം കണ്ടു. അതിനാല്‍ പാലി, പ്രാകൃതം മുതലായ നാടന്‍ ഭാഷകളിലാണ് തന്ത്രസാഹിത്യം ആദ്യം ഉണ്ടായത്. കാശ്മീരദേശത്തെ അഭിനവഗുപ്തന്‍ പാലിയില്‍ എഴുതപ്പെട്ട ഇത്തരം തന്ത്രഗ്രന്ഥങ്ങളെ തന്റെ കൃതികളില്‍ പ്രമാണങ്ങളായി ഉദ്ധരിക്കുന്നുമുണ്ട്. 

ഒരു കാലത്ത് വൈദികര്‍ തന്ത്രം അവൈദികവും വേദവിരുദ്ധവും ആണെന്നു പറഞ്ഞ് അതിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പില്‍ക്കാലങ്ങളില്‍ വൈദികസമൂഹങ്ങളിലെ ത്രൈവര്‍ണ്ണികര്‍ (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യര്‍) തന്ത്രമാര്‍ഗത്തിന്റെ വിവിധവശങ്ങളെ സ്വാംശീകരിച്ചു. ഈ തിരസ്‌കാര-സ്വീകാരങ്ങളെ പുരാണങ്ങളിലും മറ്റും വിവരിക്കുന്നുണ്ട്. പരശുരാമകല്‍പസൂത്രത്തിനു താനെഴുതിയ വ്യാഖ്യാനത്തില്‍ രാമേശ്വരസൂരി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

വൈദികപശ്ചാത്തലത്തില്‍ അവര്‍ തന്ത്രത്തെ പുനരാവിഷ്‌കരിച്ചു. തങ്ങളുടെ നിത്യ, നൈമിത്തിക, കാമ്യ കര്‍മ്മങ്ങളുടെ ഭാഗമാക്കി. ആ വൈദിക-താന്ത്രികമാണ്, വൈദികപ്രധാനമായ തന്ത്രം ആണ്,  മേല്‍പ്പറഞ്ഞ സംസ്‌കൃതത്തിലെഴുതപ്പെട്ട പ്രമാണഗ്രന്ഥങ്ങളില്‍ ഉള്ളത്. സൂതസംഹിതയില്‍ – ശ്രുതിസ്തു ദ്വിവിധാ. വൈദികീ താന്ത്രികീ ച (ശ്രുതി രണ്ടുതരം. വൈദികവും താന്ത്രികവും) – എന്നു പറയുന്നു. തന്ത്രത്തെ ധര്‍മ്മശാസ്ത്രത്തില്‍ പെടുത്തിയിരിക്കുന്നു (തന്ത്രാണാം ധര്‍മ്മശാസ്‌ത്രേ അന്തര്‍ഭാവ:) എന്നു ഭാസ്‌കരരായന്‍ തന്റെ വരിവസ്യാരഹസ്യപ്രകാശം എന്ന ഗ്രന്ഥത്തില്‍ പറയുന്നു. മനുസ്മൃതി മുതലായ സ്മൃതികള്‍ വൈദികകര്‍മ്മകാണ്ഡത്തിന്റെ ഭാഗവും തന്ത്രം ജ്ഞാനകാണ്ഡത്തിന്റെ ഭാഗവും ആണെന്നും ഭാസ്‌കരരായന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (സൗഭാഗ്യഭാസ്‌കരം).തന്ത്രത്തിന്റെ ഒരു പ്രമാണഗ്രന്ഥമായി കരുതിവരുന്ന പരശുരാമകല്‍പസൂത്രം എന്ന ശ്രീവിദ്യോപാസനാപദ്ധതി തന്നെ ത്രൈവര്‍ണികര്‍ക്കു വേണ്ടി പരശുരാമന്‍ എഴുതിയതാണെന്ന് അതിന്റെ പരിശിഷ്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് ആ പരശുരാമപദ്ധതിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വൈദികമായ യജ്ഞോപവീതധാരണം, സൂര്യഗായത്രീജപം (രശ്മിമാലാജപത്തില്‍ ആദ്യം), കുളിക്കുന്ന സമയത്ത് മാര്‍ത്തണ്ഡഭൈരവതര്‍പ്പണം, പൂജാംഗമായി വൈദികഋക്കുകളുടെ ഉപയോഗം, വൈദികമായ ഹോമവിധാനം, പരിശിഷ്ടത്തില്‍ കൊടുത്തിരിക്കുന്ന ശ്രാദ്ധകര്‍മ്മം തുടങ്ങിയവ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. 

പൂജ അഥവാ ദേവതാരാധന, ശാക്തേയം എന്നും മധ്യമപൂജ എന്നും പറയുന്ന ചടങ്ങിലെ മൃഗബലി എന്നിവയും തന്ത്രത്തിന്റെ ഭാഗമായി കരുതിവരുന്നു. വേദത്തിലെ ആരണ്യകം എന്ന ഉപാസനാകാണ്ഡത്തിലെ പ്രതീകകല്‍പ്പനയെക്കുറിച്ചു നാം വായിച്ചിരുന്നു. അതുപോലെയാണ് തന്ത്രത്തിലേയും വിവിധദേവതാസങ്കല്‍പ്പങ്ങള്‍. പൂജ എന്ന ചടങ്ങ് അതിഥിസല്‍ക്കാരം, ഭക്തി എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ് എന്നു കാണാം. ഇവയുടെ പശ്ചാത്തലം സ്മൃതി-പുരാണങ്ങള്‍ ആണ്. 

ലോകത്തെമ്പാടും അതിപ്രാചീനകാലത്തെ സമൂഹങ്ങളില്‍ നിലവിലിരുന്ന ദൈവവാദമാണ് ഇതിനെല്ലാം അടിസ്ഥാനം. അതനുസരിച്ച് പ്രപഞ്ചബാഹ്യനായ ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി ജീവിച്ചാലേ ജീവിതം സുഖമാകൂ. ആ ജഗദീശ്വരനെ ആവും വിധത്തില്‍ തൃപ്തിപ്പെടുത്തുക എന്നതാണ് എല്ലാതരം ആരാധനകളുടെയും പിന്നിലുള്ള ദൈവവാദത്തിന്റെ യുക്തി. നികൃഷ്ടമായ മൃഗബലിക്കു പിന്നിലും ഇതുതന്നെ യുക്തി. വൈദികമായ യാഗച്ചടങ്ങുകളിലും ശ്രാദ്ധാദികളിലും  മറ്റും ഇത്തരം പ്രാചീനവിശ്വാസങ്ങളും ആചരണങ്ങളും തുടരുന്നതുപോലെ തന്നെയാണ് തന്ത്രമാര്‍ഗത്തിലും ഇവയുടെ തുടര്‍ച്ച. വിവിധവൈദികയാഗങ്ങളില്‍ തന്ത്രത്തില്‍ പറയപ്പെടുന്ന പഞ്ചമകാരങ്ങളെ (പ്രത്യേകിച്ചും ആദ്യവും അവസാനവുമുള്ളവയെ) തികച്ചും വ്യത്യസ്തമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതും കാണാം.

ഇത്തരം ഗര്‍ഹണീയങ്ങളായ ചടങ്ങുകള്‍ അനിവാര്യങ്ങള്‍ അല്ലെന്നും നിശ്ശേഷം ഒഴിവാക്കാവുന്നതാണെന്നും ഇവ ശരിയായ തന്ത്രസാധനാമാര്‍ഗമല്ലെന്നും തന്ത്രത്തിന്റെ ആധ്യാത്മികതലത്തെ വേണ്ടതുപോലെ ഉള്‍ക്കൊണ്ടാല്‍ ആര്‍ക്കും ബോധ്യമാകും. പ്രസിദ്ധപണ്ഡിതനും താന്ത്രികസിദ്ധനും ശ്രീവിദ്യോപാസകനും ആയ ഭാസ്‌കരരായന്‍ തന്റെ വരിവസ്യാരഹസ്യം, അതിന്റെ വ്യാഖ്യാനമായ പ്രകാശം എന്നിവയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്- ഋഷി ഛന്ദസ്സ് ദേവതാ ബീജാദികള്‍, ന്യാസം, പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവ ആകുന്നു. അവര്‍ക്കുവേണ്ടിത്തന്നെയാണ് ഈ രഹസ്യവരിവസ്യയും സ്ഥാപിതമായത്്. ഈ ക്രമം വിട്ട് മൂഢന്മാര്‍ ചെയ്യുന്ന ബാഹ്യാഡംബരോപാസ്തി പ്രാണന്‍ പോയ സുന്ദരിയെപ്പോലെയും ചരട് അറ്റുപോയ പാവയെപ്പോലെയും നിഷ്പ്രയോജനമായിരിക്കുന്നു..

കെ.കെ. വാമനന്‍

(വരിവസ്യാരഹസ്യം, കണ്ടിയൂര്‍ മഹാദേവശാസ്ത്രികളുടെ

മലയാളപരിഭാഷ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

പുതിയ വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.