Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐപിഎസുകാരുടെ രാജകീയ യാത്രയ്‌ക്ക് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:29 am IST
in Kerala

കോഴിക്കോട്: പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഭാഗ്യംകൊണ്ട് ഓടുമ്പോള്‍ ഐപിഎസുകാരുടെ വാഹനങ്ങള്‍ക്കും യാത്രകള്‍ക്കും ചെലവിടുന്നത് ലക്ഷങ്ങള്‍. സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നത് നാലുവാഹനങ്ങള്‍ വരെ. സുഹൃത്തുക്കളുടെ വീട്ടാവശ്യത്തിനുപോലും ഓടുന്നത് പോലീസ് വാഹനം.

ഐപിഎസ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥന് ഡിജിപി ആണെങ്കില്‍ പോലും ഒരു ഔദ്യോഗിക വാഹനത്തോടൊപ്പം മറ്റൊന്നുകൂടി നല്‍കിയാല്‍ മതി. എന്നാല്‍ നാലില്‍ അധികം വാഹനങ്ങള്‍ വരെ കൈവശം വച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. വാഹനങ്ങള്‍ നല്‍കേണ്ടതും അറ്റകുറ്റപ്പണികള്‍ പരിശോധിക്കേണ്ടതും പോലീസിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ്. ഡിഐജിയും എസ്പിമാരും ആവശ്യപ്പെട്ടാല്‍ വാഹനങ്ങള്‍ നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഓരോ ഉദ്യോഗസ്ഥനും ഉപയോഗിക്കുന്ന വാഹനത്തിന്റെയും യാത്ര ചെയ്യുന്ന ദൂരത്തിന്റെയും വിവരങ്ങള്‍ വെഹിക്കില്‍ ഡയറിയില്‍ രേഖപ്പെടുത്തണം. ഓരോ ആഴ്ചയും മേലുദ്യോഗസ്ഥന്‍ അത് പാസാക്കണം. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്‍ ഇതൊന്നും നടക്കാറില്ല. മാത്രമല്ല നാലില്‍ അധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നതായുള്ള കൃത്യമായ ‘തിരക്കഥ’ ഇവര്‍ക്കൊപ്പമുള്ള പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ തയ്യാറാക്കി നല്‍കണം. പെട്രോള്‍ ബില്ലുവരെ തയ്യാറാക്കുന്നതും ഒപ്പമുള്ള പോലീസുകാരാണ്. എട്ട് കിലോമീറ്ററില്‍ കൂടുതല്‍ യാത്രചെയ്താല്‍ യാത്രാബത്ത ലഭിക്കും. ആ ഇനത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ നല്ലൊരുതുക കൈപ്പറ്റും. ഓരോ വാഹനവും ഓരോ ഡ്യൂട്ടിയിലായിരുന്നെന്ന് തെളിയിക്കാന്‍ വിദഗ്‌ദ്ധരാണ് പലരും. വെഹിക്കിള്‍ ഡയറി പരിശോധിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഒറ്റദിവസം പോലും ഓഫീസില്‍ ഇരുന്നിട്ടില്ലെന്ന് തോന്നും. 

വര്‍ഷംതോറും പോലീസ് സേനയ്‌ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ ഇതൊന്നും സ്റ്റേഷനുകളിലേക്ക് എത്തില്ല. നേരേ പോകുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക്. പിന്നെ സര്‍ക്കാര്‍ ചെലവില്‍ വാഹനം മോടിപിടിപ്പിക്കലായി. മുന്തിയ ഇനം ശീതീകരണ ഉപകരണങ്ങളും ശബ്ദക്രമീകരണങ്ങളും അടക്കം ആഡംബര സൗകര്യങ്ങളെല്ലാം വാഹനത്തില്‍ ഒരുക്കും. ഈയിടെ ഒരു ഉദ്യോഗസ്ഥന്‍ തന്റെ വാഹനത്തിനായി വാങ്ങിയത് പത്തോളം ടൗവ്വലുകളാണ്. ട്രാഫിക്കിനായി എത്തിച്ച ഇന്റര്‍സെപ്ടര്‍ വാഹനത്തില്‍ നിന്ന് ക്യാമറയും ഉപകരണങ്ങളും ഊരിമാറ്റി സ്വന്തം വാഹനമായി ഉപയോഗിച്ച ഉദ്യോഗസ്ഥര്‍വരെ സേനയിലുണ്ട്.

മറ്റ് സംസ്ഥാനത്ത് നിന്നുള്ള ഐപിഎസ് സുഹൃത്തുക്കള്‍ അനൗദ്യോഗിക സന്ദര്‍ശനത്തിനെത്തിയാലും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തോട് വണ്ടി വിട്ടുനല്‍കാന്‍ ഇക്കൂട്ടര്‍ നിര്‍ദ്ദേശിക്കും. മാത്രമല്ല അവരുടെ മക്കളും അവരുടെ സുഹൃത്തുക്കളും എത്തിയാലും വാഹനം വിട്ടുനല്‍കണം. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ നേരത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവരെ എസ്‌ഐ ആയി നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രേഡ് പ്രൊമോഷന്‍ ആയി എത്തിയവരാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട്തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇവര്‍ക്ക് മുട്ടിടിക്കും. 

ഡ്യൂട്ടിയിലുള്ള വാഹനങ്ങള്‍ പലതും എവിടെയാണെന്ന് പോലും ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന് അറിവില്ല. ഇവര്‍ ഉപയോഗിച്ച് പഴകിയ വാഹനങ്ങളാണ് അവസാനം സ്റ്റേഷനിലേക്ക് എത്തുന്നത്. വിരമിച്ച ഐപിഎസുകാര്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വരെ വാഹനങ്ങള്‍ വിട്ടുനല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വെഹിക്കിള്‍ ഡയറി പരിശോധിക്കുന്ന മേലധികാരികള്‍ നാളെ തങ്ങള്‍ക്കും കൂടി ആനുകൂല്യം ലഭിക്കേണ്ടതിനാല്‍ ബില്ലുകള്‍ പാസാക്കും. പുതിയ വാഹനങ്ങളും ആഡംബര സജ്ജീകരണങ്ങളും യാത്രാബത്തയും അടക്കം കോടികളാണ് ഓരോ വര്‍ഷവും ഈ രീതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ യാത്രകള്‍ക്ക് മാത്രമായി ചെലവിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.