കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അങ്കമാലി നെടുമ്പാശേരി ദേശീയപാതയിലാണ് അപകടം.
പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലത്തില്‍ കബില്‍ (24), മാക്കന്‍കുന്നുകരയില്‍ ആദിത്യന്‍ (23) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.രണ്ടാഴ്ച മുമ്പും ഇതേ സ്ഥലത്ത് വെച്ചുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
















