Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ഹാര്‍ദ്ദവമായ’ സ്വാഗതം; ‘ഹൃദയംഗമായ’ നന്ദി !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 03:05 am IST
inVicharam

സ്വാഗത പ്രസംഗകര്‍ക്ക് പ്രിയപ്പെട്ട പദമാണ് ‘ഹാര്‍ദ്ദവമായ.’ ‘ഹാര്‍ദ്ദമായ’ ആണ് ശരിയെങ്കിലും അങ്ങിനെ പ്രയോഗിക്കുന്നവര്‍ കുറവ്. ‘ഹാര്‍ദ്ദവ’മായാലേ സ്വാഗതത്തിന് എടുപ്പുള്ളൂ എന്നാണ് ചിലരുടെ ഭാവം. ”ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഇവിടെ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് ഹാര്‍ദ്ദവപരമായ സ്വാഗതം ആശംസിച്ചുകൊള്ളുന്നു”വെന്ന് ഈയിടെ ഒരാള്‍ പറയുന്നതുകേട്ടു.

‘ഹൃദയംഗമായ’യില്‍ ഭ്രമമുള്ളവരും ഏറെയാണ്. ‘ഹൃദയത്തെ സ്പര്‍ശിക്കുന്നത്’ എന്നര്‍ത്ഥം കിട്ടണമെങ്കില്‍ ‘ഹൃദയംഗമമായ’ എന്നു തിരുത്തുന്നവര്‍ കുറവല്ല. ‘കൃതജ്ഞതാ പ്രകടന’ത്തില്‍ ‘ഹൃദയംഗമായ കൃതജ്ഞത’ പ്രകടിപ്പിക്കുന്നവരുമുണ്ട്. ചിലരുടെ ഭാഷയില്‍ ‘ഹൃദയാംഗമായ’യെ കാണാം!

ചില പ്രഭാഷകര്‍ക്കും ലേഖകര്‍ക്കും എന്തിനും ‘അനുബന്ധം’ കൂടിയേ കഴിയൂ. ‘പരിസ്ഥിതി ദിനത്തില്‍ സ്‌കൂളില്‍ 100 വൃക്ഷത്തൈകള്‍ നടും’ എന്നെഴുതേണ്ടിടത്ത് ചിലര്‍ ‘പരിസ്ഥിതിദിനത്തോടനുബന്ധിച്ച്… എന്നാണെഴുതുക. കൂട്ടിച്ചേര്‍ക്കുന്നത്, അവസാനം വരുന്നത് എന്നൊക്കെയാണ് അനുബന്ധത്തിന്റെ അര്‍ത്ഥം എന്നവര്‍ക്കറിയില്ല.

‘സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ എട്ടിന് മന്ത്രി പതാക ഉയര്‍ത്തും.”ഈ ചടങ്ങിനോടനുബന്ധിച്ചുള്ള സ്വാഗതപ്രസംഗത്തിന് ഞാന്‍ സെക്രട്ടറിയെ ക്ഷണിച്ചുകൊള്ളുന്നു.’ഇങ്ങനെ പോകുന്നു, അസ്ഥാനത്തുള്ള ‘അനുബന്ധ’ പ്രയോഗങ്ങള്‍.

”മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍.” എന്തിനാണീ ‘നീണ്ടുനില്‍പ്പ്.’ ‘മൂന്നാഴ്ചത്തെ’ എന്നു മതിയല്ലോ. ദൈര്‍ഘ്യത്തിന് ഊന്നല്‍ വേണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ‘മൂന്നാഴ്ച നീളുന്ന’ എന്ന് പ്രയോഗിക്കാം. പക്ഷേ, ‘നീണ്ടുനില്‍പ്പ്’ പലര്‍ക്കും ഒഴിയാബാധയായിട്ടുണ്ട്.

”ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.””കനത്ത മഴ രണ്ടു ദിവസം നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.””പരിശോധന അഞ്ചുമിനിട്ടേ നീണ്ടുനിന്നുള്ളൂ””സമയക്കുറവുമൂലം ആശംസാപ്രസംഗം രണ്ടു മിനിട്ടിലേറെ നീണ്ടുനില്‍ക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.”

അഞ്ചു മിനിട്ടായാലും അഞ്ചു ദിവസമായാലും ‘നീണ്ടുനില്‍പ്പ്’ ചിലരുടെ കൂടെയുണ്ടാകും!ആസ്വദിക്കത്തക്കത് ‘ആസ്വാദ്യം’ ആണ്. ‘ആസ്വാദ്യമായ പാട്ട്’ ശരി. എന്നാല്‍, പലര്‍ക്കും പാട്ടും നൃത്തവും മറ്റും ‘ആസ്വാദ്യകര’മായാലേ തൃപ്തിയാകൂ. ‘ആസ്വാദ്യ’ത്തിന് ‘കരം’ ഒഴിവാക്കാന്‍ ഭാഷാസ്‌നേഹികള്‍ ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി!

കൃതജ്ഞത പറയേണ്ടിടത്തെല്ലാം ചിലര്‍ക്കത് ‘രേഖപ്പെടുത്തുക’തന്നെ വേണം!”അദ്ദേഹത്തിന് ഞാന്‍ അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.”പറയുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്നതില്‍ തൃപ്തിയില്ലാത്തവര്‍ കൃതജ്ഞത പ്രകടിപ്പിക്കും. പാവം ‘നന്ദി’ക്കിപ്പോള്‍ പ്രചാരം കുറവാണ്!

”അസ്വസ്ഥ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു”, തെറ്റായ പ്രയോഗമാണ് ‘അസ്വസ്ഥബാധിതം.’ ‘അസ്വാസ്ഥ്യം’, ‘അസ്വസ്ഥത’ എന്നീ നാമരൂപങ്ങളോടേ ‘ബാധിതം’ ചേരൂ. ‘അസ്വസ്ഥം’ വിശേഷണമായതിനാല്‍ അതിനോട് ‘ബാധിതം’ ചേരില്ല. അതുകൊണ്ട്, ‘അസ്വാസ്ഥ്യബാധിത’ പ്രദേശമെന്നോ ‘അസ്വസ്ഥതാബാധിത’ പ്രദേശമെന്നോ പ്രയോഗിക്കണം. ‘ബാധിത’യും ഒഴിവാക്കാം. അസ്വസ്ഥപ്രദേശം മതി.

തിരഞ്ഞെടുപ്പ് ‘ഐകകണ്‌ഠ്യേന’യായാല്‍ എഴുതാന്‍ പലരും വിഷമിക്കും! ‘ഐകകണ്‌ഠേന’, ‘ഐക്യകണ്‌ഠ്യേന’ എല്ലാം തെറ്റായ പ്രയോഗങ്ങള്‍. ‘ഐകകണ്‌ഠ്യേന’ എന്ന ശരിരൂപം പറയുന്നവരില്‍ പലര്‍ക്കും എഴുതുമ്പോള്‍ തെറ്റുന്നു. സംശയം തീരാത്തവര്‍ ‘എതിരില്ലാതെ’ തിരഞ്ഞെടുക്കുന്നതാണ് നല്ലത്! തെറ്റൊഴിവാക്കാം.

ഒരു വാര്‍ത്തയില്‍ കണ്ടത്:

”യോഗത്തിനു ശേഷം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.”

അവതരണവും അരങ്ങേറ്റവും കൂടി വേണ്ട. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നോ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറുമെന്നോ മതി.

ി പിന്‍കുറിപ്പ്:

വേദിയില്‍ കേട്ടത്:

”ഇവിടെ വന്ന് ഇത്രയും കാര്യമാത്ര പ്രശസ്തമായ പ്രസംഗം നടത്തിയ അദ്ദേഹത്തിന് ഞാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും എല്ലാവരുടേയും പേരിലും എന്റെ സ്വന്തം പേരിലും (സ്വന്തമല്ലാത്ത പേരും ഇദ്ദേഹത്തിനുണ്ടാകാം!) കൃതജ്ഞത സമര്‍പ്പിച്ചുകൊള്ളുന്നു.”

എസ്.കെ

ഭാഷാവിശേഷം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.