Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വാര്‍ത്ഥത പരിപൂര്‍ണ്ണമായി വെടിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:04 am IST
inSamskriti

പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗത്തെ ഉദാഹരിക്കുന്ന ഒരു കഥയുï്. കുരുക്ഷേത്രയുദ്ധത്തിനു ശേഷം പഞ്ചപാണ്ഡവന്മാര്‍ ഒരു മഹായാഗം നടത്തി, പാവങ്ങള്‍ക്കായി വളരെ വലിയ ദാനങ്ങള്‍ ചെയ്തു. യാഗത്തിന്റെ മഹത്ത്വവും സമൃദ്ധിയും കï് സര്‍വ്വജനങ്ങളും അദ്ഭുതപ്പെട്ടുപോയി. ഇങ്ങനെയൊരു യാഗം ലോകം മുമ്പു കïിട്ടില്ല എന്നവര്‍ വാഴ്‌ത്തി. കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ചെറിയ കീരി വന്നു. അതിന്റെ ശരീരത്തിലെ ഒരു പകുതി സ്വര്‍ണ്ണനിറവും മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. അത് യാഗശാലയുടെ തറയില്‍ കിടന്നുരുളാന്‍ തുടങ്ങി. പിന്നീട് ചുറ്റുമുïായിരുന്നവരോടു പറഞ്ഞു; ‘നിങ്ങളൊക്കെ നുണയന്മാരാ

ണ്; ഇതു യാഗമേയല്ല.’ ‘എന്ത്! ഇതു യാഗമല്ലെന്നോ നീ പറയുന്നത്? ദരിദ്രന്മാര്‍ക്ക് പണവും രത്‌നങ്ങളും വാരിക്കോരിക്കൊടുത്തതിന്റെ ഫലമായി അവരെല്ലാം സമ്പന്നന്മാരും സംതൃപ്തരുമായ കഥ നിനക്കറിഞ്ഞുകൂടേ? മനുഷ്യന്‍ ഇന്നേവരെ നടത്തിയിട്ടുള്ള യാഗങ്ങളില്‍ വെച്ച് ഏറ്റവും അദ്ഭുതകരമായിട്ടുള്ള യാഗമാണിത്.’ എന്ന് അവര്‍ പ്രതിവചിച്ചു.

എന്നാല്‍ കീരി ഇങ്ങനെ പറഞ്ഞു; ‘ഒരിക്കല്‍ ഒരു ചെറുഗ്രാമത്തില്‍ ഒരു സാധുബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും മകനും മകന്റെ ഭാര്യയുംകൂടി താമസിച്ചിരുന്നു. അവര്‍ വളരെ ദരിദ്രന്മാരായിരുന്നു. ധര്‍മ്മാനുശാസനവും അദ്ധ്യാപനവും കൊïു കിട്ടിയ തുച്ഛമായ ദക്ഷിണകള്‍ കൊïാണ് അവര്‍ കഴിഞ്ഞു വന്നത്. അങ്ങനെയിരിക്കെ ആ രാജ്യത്ത് ഒരു വലിയ ക്ഷാമമുïായി. അതു മൂന്നു കൊല്ലത്തേയ്‌ക്ക് നീïുനിന്നു. ആ സാധുബ്രാഹ്മണന്‍ മുമ്പെങ്ങുമുïായിട്ടില്ലാത്തവിധം കഷ്ടതയനുഭവിച്ചു. കുടുംബത്തിന് പലനാള്‍ തുടരെ പട്ടിണി കിടക്കേïിവന്നു. ഒരുനാള്‍ ബ്രാഹ്മണനു ഭാഗ്യവശാല്‍ കുറച്ചു ബാര്‍ലിമാവു കിട്ടി. രാവിലെ അതു വീട്ടില്‍ കൊïുവന്നു നാലുപേര്‍ക്കായി വീതിച്ചു. അവര്‍ അതു ഭക്ഷിക്കാന്‍ തുടങ്ങുമ്പോഴേക്ക്,  ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. ബ്രാഹ്മണന്‍ വാതില്‍ തുറന്നപ്പോള്‍ ഒരതിഥിയെയാണ് കïത്. ഭാരതത്തില്‍ അതിഥി ഒരു പൂജ്യപുരുഷനാകുന്നു. അദ്ദേഹം തല്‍ക്കാലത്തേയ്‌ക്കെങ്കിലും ഈശ്വരതുല്യനാണ്, ആ വിധത്തില്‍ അദ്ദേഹത്തെ ഉപചരിക്കയും വേണം. അതിനാല്‍ സാധു ബ്രാഹ്മണന്‍ ആഗതനെ ആദരവോടെ അകത്തേയ്‌ക്ക് സ്വാഗതം ചെയ്തിരുത്തിയിട്ട് തന്റെ വീതം ആഹാരം അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു സല്‍ക്കരിച്ചു. അതിഥി വേഗം അതു ഭക്ഷിച്ചുതീര്‍ത്തിട്ട് പറഞ്ഞു; ‘അയ്യോ; ബ്രാഹ്മണാ, നിങ്ങള്‍ എന്നെ കൊന്നതുപോലെയായി. ഞാന്‍ പത്തു ദിവസമായി പട്ടിണികിടക്കുകയാണ്; ഈ അല്‍പഭക്ഷണം എന്റെ വിശപ്പു വര്‍ദ്ധിപ്പിച്ചതേയുള്ളു.’ അപ്പോള്‍ ബ്രാഹ്മണന്റെ ഭാര്യ, ‘എന്റെ വീതം കൂടി അദ്ദേഹത്തിനു കൊടുക്കുക’ എന്നു പറഞ്ഞു. ഭര്‍ത്താവ് അതിന് തടസ്സം പറഞ്ഞുവെങ്കിലും ഭാര്യ നിര്‍ബന്ധിച്ചു; ‘ഇതാ ഒരു സാധുമനുഷ്യന്‍. അതിഥിയായ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കേïത് ഗൃഹസ്ഥരായ നമ്മുടെ ധര്‍മ്മമാകുന്നു. അങ്ങയുടെ വീതം കൊടുത്തുകഴിഞ്ഞിരിക്കയാല്‍ എന്റെ വീതംകൂടി കൊടുക്കേïത് ഗൃഹിണി എന്ന നിലയില്‍ എന്റെ ധര്‍മ്മമാണ്’ എന്നു പറഞ്ഞ്, തന്റെ വീതവും കൊടുത്തു. അതു കഴിച്ചശേഷം തന്റെ വിശപ്പ് ആളിക്കത്തുന്നതേയുള്ളു എന്നായി അതിഥി. അപ്പോള്‍ മകന്‍ പറഞ്ഞു; ‘ഇതാ എന്റെ പങ്കുകൂടി എടുത്തുകൊള്ളുക. അച്ഛന്റെ ചുമതല നിറവേറ്റാന്‍ സഹായിക്കേïത് മകന്റെ കര്‍ത്തവ്യമാണല്ലോ.’ അതുംകൂടി ഭക്ഷിച്ചിട്ടും അതിഥിയുടെ വിശപ്പു ശമിച്ചില്ല. അതിനാല്‍ മകന്റെ ഭാര്യ തന്റെ വീതവും കൊടുത്തു. അതു കൊï് അതിഥിക്ക് മതിയാവുകയും അദ്ദേഹം അവരെ അനുഗ്രഹിച്ച് യാത്രയാവുകയും ചെയ്തു. അന്നു രാത്രി ആ കുടുംബാംഗങ്ങള്‍ നാലുപേരും പട്ടിണികൊïു മരിച്ചു. ആ ബാര്‍ലിമാവിന്റെ ഏതാനും തരികള്‍ തറയില്‍ വീണു കിടന്നിരുന്നു. ഞാന്‍ അതില്‍ കിടന്നുരുïപ്പോള്‍, എന്റെ പകുതി ശരീരം, ഇക്കാണുന്നതുപോലെ, സ്വര്‍ണ്ണനിറമായി. അതിനുശേഷം, അതുപോലുള്ള മറ്റൊരു യാഗം കാണാന്‍ ആശിച്ചുകൊï് ഞാന്‍ ലോകം മുഴുവന്‍ ചുറ്റിസ്സഞ്ചരിക്ക യായിരുന്നു; പക്ഷേ ഒരിടത്തും കïില്ല. ഒരിടത്തുവെച്ചും എന്റെ ശരീരത്തിന്റെ മറ്റേപകുതി സ്വര്‍ണ്ണനിറമായി മാറിയില്ല. അതുകൊïാണ് ഇതു യാഗമല്ലെന്ന് ഞാന്‍ പറയുന്നത്.’

ഇത്തരം ദാനാദര്‍ശം ഭാരതവര്‍ഷത്തില്‍ നിന്നു പോയിത്തുടങ്ങിയിരിക്കുന്നു. മഹാത്മാക്കളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരുന്നു. ഞാന്‍ ഇംഗ്ലീഷ് പഠിച്ചുതുടങ്ങിയ കാലത്ത് ഒരു ഇംഗ്ലീഷ് കഥാപുസ്തകം വായിക്കയുïായി. അതിലൊരു കഥ കര്‍ത്തവ്യബോധമുള്ള ഒരു ബാലനെക്കുറിച്ചായിരുന്നു. അവന്‍ വേലയ്‌ക്കുപോയി സമ്പാദിച്ച പണത്തിന്റെ ഒരംശം വൃദ്ധയായ മാതാവിനു കൊടുത്തു. ബാലന്റെ ഈ പ്രവൃത്തിയെ മൂന്നുനാലു പുറങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുï്. അതിലെന്തിരിക്കുന്നു? ഈ കഥയുടെ ഗുണപാഠം ഒരു ഹിന്ദു ബാലന് ഒരിക്കലും മനസ്സിലാകയില്ല. ‘ഓരോരുത്തരും അവനവന്റെ കാര്യം’ എന്നുള്ള പാശ്ചാത്യ മനോഭാവത്തെപ്പറ്റി കേട്ടതിനു ശേഷം, ഇപ്പോള്‍, എനിക്കതു മനസ്സിലാകുന്നുï്. ചിലര്‍ അച്ഛനമ്മമാരേയും ഭാര്യാപുത്രാദികളേയും കഷ്ടത്തിലാക്കിക്കൊï്, എല്ലാം തനിയെ അനുഭവിക്കുന്നുï്. അത്തരം ഒരു നിലപാട് ഒരിക്കലും ഒരിടത്തും ഗൃഹസ്ഥന്റെ ആദര്‍ശമായിരിക്കാന്‍ പാടില്ല.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

Kerala

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.