ന്യൂദല്‍ഹി: ബിജെപി ഭരണത്തില്‍ വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ചതായി കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി ആര്‍.കെ.സിങ്. മറ്റുസര്‍ക്കാരുകളുടെ പ്രതിവര്‍ഷം ഭരണത്തില്‍ 4,800 മെഗാവട്ടായിരുന്ന ഉത്പാദനം 24,000 ആയി ഉയര്‍ന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുലക്ഷം മെഗാവാട്ട് വൈദ്യുതിയുടെ അന്തര്‍സംസ്ഥാന വിതരണത്തിനായി ഒരുലക്ഷം കിലോമീറ്റര്‍ ലൈന്‍വലിച്ചു.
മുന്‍സര്‍ക്കാരുകള്‍ ഒരുവര്‍ഷം 3,400സര്‍ക്യൂട്ട് കിലോമീറ്റര്‍ വൈദ്യുതിലൈനാണ് വലിച്ചിരുന്നത്. എന്നാല്‍ 25,000 സര്‍ക്യൂട്ട് കിലോമീറ്റര്‍ വൈദ്യുതലൈനുകളാണ് ബിജെപി അധികാരത്തിലെത്തിയ ശേഷം വലിച്ചതെന്നും ഓര്‍മ്മിക്കണം ആര്‍.കെ.സിങ് പറഞ്ഞു.
മാത്രമല്ല ഈ വര്‍ഷം ഡിസംബറോടെ സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലുള്‍പ്പെടുത്തി നാലുകോടി ജനങ്ങള്‍ക്ക് വൈദ്യുതിയെത്തിക്കുകയെന്ന യജ്ഞം പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















