Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പശ്ചിമ ബംഗാളിനെ കുരുതിക്കളമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:14 am IST
in Editorial

മൂന്നര പതിറ്റാണ്ടോളം ഇടതുമുന്നണി തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഇക്കാലയളവില്‍ ഭരണത്തിന് നേതൃത്വം നല്‍കിയ സിപിഎം നൂറുകണക്കിനാളുകളെ കൊന്നുതള്ളിയിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് എന്നീകക്ഷികളായിരുന്നു ഇരകള്‍. ഇന്ന് ബംഗാളില്‍ സിപിഎം നിലംപരിശായി. കോണ്‍ഗ്രസും ഏതാണ്ട് അസ്തമിച്ചു. 2011 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാണ് മുഖ്യമന്ത്രി. സിപിഎം ഭരണത്തില്‍ ഏത് രീതിയിലാണോ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വ്യാപിപ്പിച്ചത് അതേ രീതിയിലാണ് കഴിഞ്ഞ ഏഴുവര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണവും. സിപിഎമ്മുകാരെ കൊന്നുകൊണ്ടിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. 

ഇതുവരെ 17 ബിജെപി പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊന്നു. അടിച്ചും കല്ലെറിഞ്ഞും വെട്ടിയും കുത്തിയുമാണ് കൊലപാതകങ്ങള്‍ നടത്തിയത്. രണ്ടുദിവസം മുമ്പാകട്ടെ കൊലപ്പെടുത്തിയ ശേഷം രണ്ടുപേരെ കെട്ടിത്തൂക്കി. ബിജെപി പ്രവര്‍ത്തകനായ പിന്നാക്ക ജാതിക്കാരന്‍ ദുലാല്‍കുമാറിനെ പുരുളിയ ജില്ലയിലെ ബലരാമപ്പൂര്‍ ഗ്രാമത്തിലാണ് വൈദ്യുതി ടവറില്‍ കെട്ടിതൂക്കിയത്. 

മെയ് 30ന് ഇതേ ഗ്രാമത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനും ബലറാംപൂര്‍ കോളേജ് വിദ്യാര്‍ത്ഥിയും ദളിതനുമായ ത്രിലോചന്‍ മഹാതോയെ കൊന്ന് മരത്തില്‍ കെട്ടിതൂക്കുകയായിരുന്നു. രണ്ടും ആത്മഹത്യയാണെന്നാണ് പോലീസിന്റെ ഭാഷ്യം. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ തൃണമൂലാണെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ബിജെപി ആഞ്ഞടിച്ചിട്ടുണ്ട്. പുരുളിയ ജില്ലയെ ബിജെപി മുക്തമാക്കാന്‍ വേണ്ടി തൃണമൂലുകാര്‍ നടത്തിയ കൊലപാതകമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ ചൂണ്ടിക്കാട്ടി. പോലീസ് തൃണമൂലിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഈ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി മമത ബാനര്‍ജി കൊലപാതകങ്ങളെ അപലപിക്കാനോ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിനെ നിര്‍ബന്ധിക്കാനോ കൂട്ടാക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് പോലീസ് സൂപ്രണ്ടിനെ മാറ്റാനും സിഐഡി അന്വേഷിക്കാനും ഉത്തരവിറക്കി.

പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ഫാസിസ്റ്റ് സ്വഭാവം ജനങ്ങളാകെ കണ്ടതാണ്. 20,000ല്‍ പരം വാര്‍ഡുകളില്‍ തൃണമൂലിനല്ലാതെ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പത്രിക നല്‍കാന്‍ ചെന്നവരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും തിരിച്ചയയ്‌ക്കുന്ന കാഴ്ചയായിരുന്നു എങ്ങും. കുറേ സ്ഥലങ്ങളിലെങ്കിലും അക്രമികളെ നേരിട്ട് പത്രിക നല്‍കാന്‍ ബിജെപിക്ക് സാധിച്ചു. വോട്ടെടുപ്പ് സമയത്തും സ്ഥിതി അതായിരുന്നു. ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് തൃണമൂലാണെങ്കില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. 

സിപിഎം മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമായി. തെരഞ്ഞെടുപ്പു വേളയില്‍ പലസ്ഥലത്തും ബിജെപിയുടെ കൊടിയും കൂട്ടിക്കെട്ടിയതുകൊണ്ടുമാത്രമാണ് മൂന്നാം സ്ഥാനത്തെങ്കിലും എത്താന്‍ സിപിഎമ്മിനായത്. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മിനേ സാധിക്കൂവെന്ന് നേതാക്കള്‍ വീമ്പടിക്കുമ്പോള്‍ ബംഗാളില്‍ സിപിഎം രക്ഷതേടിയെത്തുന്നത് ബിജെപി, ആര്‍എസ്എസ് ഓഫീസുകളിലാണ്. ബംഗാളില്‍ ബിജെപിയെ കയ്യൂക്കിലൂടെ ഇല്ലാതാക്കാനാണ് തൃണമൂലിന്റെ മമതയുടെ ലക്ഷ്യം. അത് നടക്കാന്‍ പോകുന്നില്ല. 

മമതയുടെ സാരിത്തുമ്പും പിടിച്ച് നരേന്ദ്രമോദിയെ തടയാന്‍ ഒരുമ്പെടുന്ന കോണ്‍ഗ്രസും സിപിഎമ്മും ബംഗാളിനെ കുരുതിക്കളമാക്കുന്നതിനെ അപലപിക്കാന്‍ തയ്യാറാകാത്തത് അവരുടെ കാപട്യമാണ് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.