Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കലില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി ബോട്ട് മുങ്ങിയ സംഭവം: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 10:30 pm IST
in Kannur

കണ്ണൂര്‍: അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ മുങ്ങി രണ്ടു പേരെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ അരുള്‍ രാജ്(21), പുഷ്പരാജ് (45)എന്നിവരെയാണ് കാണാതായത്. ബോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിയായ തദേയുസ് (43), കന്യാകുമാരി സ്വദേശി സെബാസ്റ്റ്യന്‍ (41), ആന്റണി(30), ശ്രീജന്‍(27) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ മാസമാണ് രണ്ട് ബോട്ടുകളിലായി 15 തമിഴ്‌നാട് സ്വദേശികള്‍ അഴീക്കലില്‍ നിന്നും മഹാരാഷ്‌ട്രയിലേക്ക് പോയത്. തിരിച്ച് അഴീക്കലിലേക്ക് വരുന്നതിനിടെ കര്‍ണാടകയിലെ മലപേ ഹാര്‍ബറില്‍ നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. മുങ്ങിപ്പോയ ബോട്ടിലെ നാലുപേര്‍ ഉള്‍പ്പെടെ 9 പേരെയും രക്ഷിച്ചു. നാലുപേര്‍ ഇപ്പോഴും ബോട്ടിനകത്തുണ്ട്. ഇവര്‍ സുരക്ഷിതരാണെന്ന് കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്‌സമെന്റ് അറിയിച്ചു. സ്ഥിരമായി അഴീക്കലില്‍ കച്ചവടം നടത്തുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള എയ്ഞ്ചല്‍ ഒന്ന്, എയ്ഞ്ചല്‍ രണ്ട് എന്നീ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എയ്ഞ്ചല്‍ ഒന്ന് പൂര്‍ണമായും മുങ്ങിത്താഴ്ന്നു. ഇതിലുണ്ടായിരുന്ന രണ്ടുപേരെയാണ് കാണാതായത്. ബാക്കിയുള്ളവരെ ഇന്നലെ രാവിലെ 8 മണിയോടെ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷിച്ച് മലാപേ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കര്‍ണാടകയില്‍ ജൂണ്‍ 1ന് ട്രോളിങ് പ്രഖ്യാപിക്കുന്നതിനാല്‍ മുന്നറിയിപ്പുപോലും അവഗണിച്ച് കടലില്‍ പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. അപകടം നടന്നയുടന്‍ അഴീക്കലിലെ മത്സ്യ ഏജന്റിനെ ബോട്ടിലുള്ളവര്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അപകട വിവരം മംഗളൂരൂ, ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡുകളെ അറിയിക്കുകയായിരുന്നു. കേരളത്തിന്റെ ഐസിജിഎസ് അമയ എന്ന ബോട്ട് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

പുതിയ വാര്‍ത്തകള്‍

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.