Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ വകുപ്പ് അടിയന്തര പരിശോധന തുടങ്ങി; നിപ പരത്തിയത് ഇതര സംസ്ഥാന തൊഴിലാളികളെന്നു നിഗമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 02:32 am IST
in Kerala

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പതിമൂന്ന് പേരുടെ മരണത്തിന് കാരണമായ നിപ വൈറസ് എത്തിയത് ഇതര സംസ്ഥാനതൊഴിലാളികള്‍ വഴിയെന്ന് നിഗമനം. നിപ വൈറസ് രോഗവാഹകര്‍ വവ്വാലുകളല്ലെന്ന നിഗമനത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അടിയന്തിര പരിശോധന ആരംഭിച്ചു. 

രോഗബാധിത പ്രദേശത്ത് കണ്ടെത്തിയ വവ്വാലുകള്‍ വൈറസ് പരത്താന്‍ സാധ്യതയില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ രോഗം വന്നതിന്റെ ഉറവിടം കണ്ടെത്തല്‍ ആരോഗ്യവകുപ്പിന് കീറാമുട്ടിയാകുകയായിരുന്നു. മനുഷ്യരില്‍ നിന്ന് പടരാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്ന് കേന്ദ്രസംഘവും വ്യക്തമാക്കി.  

ഈ സാഹചര്യത്തിലാണ് മുമ്പ് വൈറസ് ബാധിച്ച ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നെത്തിയ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീളുന്നത്. ഇവര്‍ വഴിയാണോ വൈറസ് എത്തിയത് എന്ന് പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ. റീനയുടെ നേതൃത്വത്തില്‍ ഇന്നലെ തന്നെ നടപടികള്‍ ആരംഭിച്ചു. വൈറസ് ബാധമൂലം ആദ്യം മരണം നടന്ന കോഴിക്കോട് പേരാമ്പ്ര, കൂരാച്ചുണ്ട്, നാദാപുരം, ചെറുവാടി, ബാലുശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനാണ് തീരുമാനം. 

പ്രദേശത്ത് നേരത്തെ മന്തും കോളറയും മലേറിയയും  വന്നപ്പോള്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് പേരും  വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അവരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കും. അവരിലോ അവര്‍ക്ക് പരിചയമുള്ളവരിലോ രോഗലക്ഷണങ്ങളുള്ളര്‍ ഉണ്ടായിരുന്നവരോ എന്ന് കണ്ടെത്താനാണ് ശ്രമം. ഇവര്‍ ജോലിക്ക് അനുസരിച്ച് താമസം മാറുന്നതിനാല്‍  ഇവരുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധനയും അന്വേഷണവും നടത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. 

ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയുള്ള സംഘങ്ങളെ രൂപീകരിച്ച് ഉടനടി പരിശോധിക്കാനാണ് തീരുമാനം. സംശയമുള്ളവരുടെ രക്തസാമ്പിളുകള്‍ വിശദ പരിശോധനയ്‌ക്ക് അയയ്‌ക്കും. അവരെ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണവുമായി എത്തിയാല്‍  പ്രത്യേകം ശ്രദ്ധിക്കാനും വിവരം കൈമാറാനും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

വൈറസ് പരന്നതിന്റെ ഉടവിടം കണ്ടെത്തിയാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാകൂ. നേരത്തെ നിപ ബാധിച്ച സ്ഥലങ്ങളില്‍ രോഗം പരത്തിയത് ചിലയിടങ്ങളില്‍ പന്നിയും ചിലയിടങ്ങളില്‍ വവ്വാലും വളര്‍ത്ത് മൃഗങ്ങളും ഒക്കെ ആയിരുന്നു. മാത്രമല്ല, അവിടെ കണ്ടെത്തിയ വൈറസുകളുടെ ഡിഎന്‍എ തമ്മില്‍ ചില വ്യത്യാസങ്ങളും കണ്ടിരുന്നു. അതിനാല്‍ തന്നെ ബംഗ്ലാദേശില്‍ ബാധിച്ച വൈറസിന്റെ ഘടനതന്നെയാണോ സംസ്ഥാനത്ത് കണ്ടെത്തിയതെന്ന് വരുംദിവസങ്ങളില്‍ നടക്കുന്ന കൂടുതല്‍ പരിശോധനയിലേ വ്യക്തമാകൂ. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലും ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ട്.

അനീഷ് അയിലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.