മലപ്പുറം: കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച നാലുപേരില്‍ മൂന്നുപേരുടെ മരണകാരണം നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരണം. കൊളത്തൂര്‍ താഴത്തില്‍ത്തൊടി വേലായുധന്‍(48), മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല കൊടക്കല്ല് മന്നത്തനാത്ത് പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത(23) എന്നിവരാണ് മരിച്ചത്. പുനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച ഇവരുടെ സ്രവങ്ങളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയും കേന്ദ്രസംഘവും മലപ്പുറത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
















