ബെംഗളൂരു: ബെംഗളൂരുവിലെ വിധാൻസൗധയ്‌ക്ക് സമീപം ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി സംഘർഷം. സംഭവത്തില്‍ നാല് നേപ്പാളി പൗരന്മാരെ അറസ്റ്റ് ചെയ്തു. ജൂൺ 26 ന് വൈകുന്നേരമാണ് സംഭവം നടന്നത്. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഏറ്റുമുട്ടിയത്. ഒരു സംഘം ഫോട്ടോ എടുക്കുന്നതിനിടെ, മറ്റൊരു സംഘം കയറിവന്നതും ഇത് ചോദ്യം ചെയ്തത് തർക്കത്തിലേക്ക് നയിച്ചതുമാണ് അടിപിടിയില്‍ കലാശിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പകൽ വെളിച്ചത്തിൽ റോഡരികിൽ യുവാക്കൾ പരസ്പരം അടിക്കുകയും ഉന്തുകയും ചവിട്ടുകയും ചെയ്യുന്നതായി കാണാം, പശ്ചാത്തലത്തിൽ വിധാൻ സൗധ കെട്ടിടം കാണാം. സംഘർഷത്തിനിടെ പുരുഷന്മാർ പരസ്പരം ഷർട്ടുകൾ വലിച്ചു കീറുന്നതും അവരുടെ കൈയ്യിലുണ്ടായിരുന്ന വസ്തുക്കള്‍ റോഡിൽ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം.
A clash involving two groups of Nepali youths broke out on the footpath outside Vidhana Soudha on the evening of June 28, reportedly after an argument over taking photographs.
The altercation took place within the jurisdiction of the Vidhana Soudha Police Station. Police… pic.twitter.com/BZ4Vcr83m8
— Hate Detector 🔍 (@HateDetectors) June 30, 2026
വിവരം അറിഞ്ഞെത്തിയ വിധാൻസൗധ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ വിധാൻസൗധ മേഖലയില്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതിന് നാല് നേപ്പാളി പൗരന്മാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















