യുഎഇ: ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ കന്നി സർവീസ് നടത്തിയതോടെ റെയിൽവേ ട്രാക്കുകളിൽ ചരിത്രം പിറക്കുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഇത് കേവലം ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്ര മാത്രമല്ല, യുഎഇ വർഷങ്ങളായി കാത്തിരുന്ന വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്.
യുഎഇയുടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസിന്റെ പ്രാരംഭഘട്ട ട്രയൽ സർവീസുകൾക്ക് തുടക്കമായി. ചൊവ്വാഴ്ച പുലർച്ചെ 5.34ന് ഫുജൈറയിൽ നിന്നാണ് അബുദാബിയിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ആരംഭിച്ചത്. രാവിലെ 7.15-ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു. ഫുജൈറ സ്റ്റേഷനിൽ പരമ്പരാഗത എമിറാത്തി നൃത്തച്ചുവടുകളോടെയും അറബിക് കോഫിയോടെയുമാണ് യാത്രക്കാരെ സ്വീകരിച്ചത്. നിശ്ചയിച്ച സമയത്തിലും 7 മിനിറ്റ് മുൻപ് തന്നെ ട്രെയിൻ അബുദാബി സ്റ്റേഷനിൽ എത്തിച്ചേർന്നു. ചരിത്രപ്രസിദ്ധമായ യാത്രയ്‌ക്ക് ശേഷം അബുദാബി സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ ഏറെ ആഹ്ലാദത്തിലായിരുന്നു.
ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ കന്നി സർവീസ് നടത്തിയതോടെ റെയിൽവേ ട്രാക്കുകളിൽ ചരിത്രം പിറക്കുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഇത് കേവലം ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്ര മാത്രമല്ല, യുഎഇ വർഷങ്ങളായി കാത്തിരുന്ന വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്.
ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ഒട്ടനവധി യുഎഇ നിവാസികൾ നിറഞ്ഞ പുഞ്ചിരിയോടെയും മനോഹരമായ ഓർമ്മകളോടെയുമാണ് മടങ്ങിയത്. സെപ്റ്റംബർ 30-ന് ദുബായ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ലോഞ്ച് നടക്കും. തുടർന്ന് 2026 ഡിസംബർ 30-ന് അൽ ദഫ്ര (Al Dhafra) സ്റ്റേഷനും 2027 മാർച്ചിൽ ഷാർജ യൂണിവേഴ്സിറ്റി സ്റ്റേഷനും തുറക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കും.











