Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്‍ ബ്രഹ്മമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 02:02 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത്-30

ഒരിക്കല്‍ കമലന്റെ മകനായ ഉപകോസലന്‍ ജാബാല സത്യകാമന്റെ കീഴില്‍ ബ്രഹ്മചാരിയായി കഴിഞ്ഞു. 12 വര്‍ഷം ഉപകോസലന്‍ ആചാര്യന്റെ അഗ്നികളെ പരിചരണം ചെയ്തു. സത്യകാമന്‍ മറ്റുള്ള ശിഷ്യരെയെല്ലാം സമാവര്‍ത്തനം ചെയ്യിച്ചു. അവരെയെല്ലാം വിദ്യാഭ്യാസം കഴിഞ്ഞ് വീടുകളിലേക്ക് പോയി. എന്നാല്‍ ഉപകോസലനെ മാത്രം സമാവര്‍ത്തനം ചെയ്തില്ല. 

ഉപകോസലന്റെ കൃത്യനിഷ്ഠയിലും ശ്രദ്ധയിലും സന്തുഷ്ടയായ ഗുരുപത്‌നി അവന് വിദ്യ ഉപദേശിക്കുവാന്‍ സത്യകാമനെ നിര്‍ബന്ധിച്ചു. ഈ ബ്രഹ്മചാരി വളരെ ക്ലേശങ്ങള്‍ അനുഭവിച്ച് അഗ്നികളെ വേണ്ടപോലെ പരിചരിച്ചു. അഗ്നികള്‍ അങ്ങയെ കുറ്റംപറയാതിരിക്കാന്‍ അവന് വിദ്യയെ ഉപദേശിക്കൂ. ഉപകോസലന് വിദ്യ ഉപദേശിക്കാതെ ആചാര്യന്‍ യാത്രപോയി.

ഉപകോസലന്‍ മനോദുഃഖം കാരണം ഭക്ഷണം കഴിക്കാതിരിക്കുവാന്‍ നിശ്ചയിച്ചു. ആചാര്യ ഭാര്യ അവനോട് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടു. എനിക്ക് പലതരത്തിലുള്ള ആഗ്രഹങ്ങളുണ്ട്. മനസ്സ് വിഷമിച്ചിരിക്കുകയാണ്. അതുകൊണ്ട് ഭക്ഷണം വേണ്ടെന്ന് പറഞ്ഞു. ഭക്ഷണം കഴിച്ചാല്‍ വീണ്ടും ആഗ്രഹങ്ങള്‍  ശക്തമാകും. അതൊഴിവാകാനാണ് കഴിക്കേണ്ടെന്ന് വച്ചത്.

അതിനുശേഷം അഗ്നികള്‍ ഒന്നിച്ചുചേര്‍ന്ന് അന്യോന്യം പറഞ്ഞു- ഈ ബ്രഹ്മചാരി വളരെ ക്ലേശങ്ങളനുഭവിച്ചാണ് നമ്മളെ നന്നായി ശുശ്രൂഷിച്ചത്. ഇവന് ബ്രഹ്മവിദ്യ ഉപദേശിക്കാം എന്ന് പ്രാണന്‍ ബ്രഹ്മമാകുന്നു. കം എന്ന സുഖം ബ്രഹ്മമാകുന്നു. ഖം എന്ന ആകാശം ബ്രഹ്മമാകുന്നു. എന്നിങ്ങനെ ഉപദേശിച്ചു. ഗാര്‍ഹപത്യാഗ്നി, ആഹവനീയാഗ്നി, ദക്ഷിണാഗ്നി ഇവ മൂന്നും ചേര്‍ന്നാണ് ബ്രഹ്മവിദ്യയെ ഉപദേശിച്ചത്.

പ്രാണന്‍ ബ്രഹ്മമാണെന്ന് മനസ്സിലായി. എന്നാല്‍ കം, ഖം എന്നിവയെ മനസ്സിലായില്ലെന്ന് ഉപകോസലന്‍ എന്നിങ്ങനെയും പ്രാണനേയും അതിന്റെ സ്ഥാനത്തേയും ഉപദേശിച്ചു.

നമ്മുടെ ജീവിതത്തില്‍ പ്രാണന്‍ അടിസ്ഥാനമായിരിക്കുന്നതിനാല്‍ അത് ബ്രഹ്മമാണ് എന്ന് മനസ്സിലായി. നശിക്കുന്നതായ സുഖവും ചേതനയില്ലാത്ത ആകാശവും എങ്ങനെ ബ്രഹ്മമാകും. ഇതായിരുന്നു സംശയം. കം, ഖം എന്നിവ ഒന്നുതന്നെയാണ് എന്ന് പറഞ്ഞതിനാല്‍ ഭൗതിക ആകാശവും നശ്വരസുഖവുമല്ല ഉദ്ദേശിച്ചത്. സുഖത്തിനാധാരമായ ആകാശം ഹൃദയാകാശത്തിലെ ആത്മാനുഭവം പരമാനന്ദമാണ്,  അലൗകികമാണ്. സുഖമെന്ന് പറഞ്ഞത് അത് തന്നെ. ആകാശം സുഖാശ്രയമായ ആകാശമാണ്.

പിന്നീട് മൂന്ന് അഗ്നികളും പ്രത്യേകം ഉപദേശിച്ചു. പൃഥിവി, അഗ്നി, അന്നം, ആദിത്യന്‍ എന്നിവ എന്റെ ശരീരമാണ് ആദിത്യനിലെ പുരുഷന്‍ ഞാനാണ് എന്നിങ്ങനെ ഗാര്‍ഹപത്യാഗ്നി പറഞ്ഞു. ഗൃഹസ്ഥര്‍ വിവാഹശേഷം നിത്യവും കെടാതെ സൂക്ഷിക്കുന്നതാണ് ഗാര്‍ഹപത്യാഗ്നി. അഗ്നിഹോത്രത്തിനുള്ള അഗ്നി ഇതില്‍നിന്നാണ് ജ്വലിപ്പിക്കുക. പൃഥിവിയും അന്നവും കഴിക്കാനുള്ളതും അഗ്നിയും ആദിത്യനും കഴിക്കുന്നവനുമാണ്.

ഗാര്‍ഹപത്യാഗ്നിയെ ഇങ്ങനെ അന്നമായും അന്നദാനായും അറിയണം. ഉപാസിക്കുന്നവരുടെ പാപകര്‍മ്മങ്ങള്‍ നശിക്കും. അഗ്നിലോക അധികാരം ഉണ്ടാകും. പൂര്‍ണ്ണ ആയുസ്സ്, ശ്രേഷ്ഠജീവിതം എന്നിവയുണ്ടാകും. സന്തതിക്ക് നാശമുണ്ടാകില്ല. ഉപാസിക്കുന്നയാളെ ഇവിടെയും പരലോകത്തും അഗ്നിദേവതകള്‍ സംരക്ഷിക്കും.

പിന്നെ ദക്ഷിണാഗ്നിയുടെ ഉപദേശം അപ്പുകധ ദിക്കുകള്‍, നക്ഷത്രങ്ങള്‍, ചന്ദ്രന്‍ എന്നിവ എന്റെ ശരീരമണ്. ചന്ദ്രനിലെ പുരുഷന്‍ ഞാനാണ്.  അന്വാഹാര്യ പചനന്‍ എന്നാണ് ഇവിടെ ദക്ഷിണാഗ്നിയെ വിശേഷിപ്പിച്ചിരിക്കുന്നത്. യാഗത്തിലെ പുരോഹിതര്‍ക്ക് ദക്ഷിണാഗ്നിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാലാണിത്. ദക്ഷിണാഗ്നി പിതൃക്കളുടെ അഗ്നിയാണ്. ചന്ദ്രനും ദക്ഷിണാഗ്നിയ്‌ക്കും അന്നം, പ്രകാശസ്വരൂപം ഇവയാല്‍ അഭേദം പറയുന്നു. നക്ഷത്രങ്ങള്‍ ചന്ദ്രന്റെ അന്നമാണ്. ദക്ഷിണാഗ്നിയുടെ അന്നമാണ് അപ്പുകള്‍ അന്നമെന്ന നിലയില്‍ ഇവ ബന്ധപ്പെട്ടിരിക്കുന്നു.

ദക്ഷിണാഗ്നിയെ അറിഞ്ഞ് ഉപാസിക്കുന്നയാളുടെ പാപകര്‍മ്മങ്ങള്‍ നശിക്കും. അഗ്നിലോക അവകാശം, ആയുസ്സ് മുഴുവന്‍ ശ്രേഷ്ഠജീവിതം എന്നിവ ഉണ്ടാകും. പിന്തുടര്‍ച്ചക്കാര്‍ക്ക് നാശമുണ്ടാവില്ല. ഉപാസിക്കുന്നയാളെ ഇവിടേയും പരലോകത്തും അഗ്നിദേവതകള്‍ സംരക്ഷിക്കും.

ആഹവനീയാഗ്നിയാണ് പിന്നെ ഉപദേശിച്ചത്. പ്രാണന്‍, ആകാശം, ദ്യോവ്, വിദ്യുത്ത് എന്നിവ എന്റെ ശരീരമാണ്. വിദ്യുത്തില്‍ കാണുന്ന പുരുഷന്‍ ഞാനാണ്. പ്രകാശസ്വരൂപന്‍ എന്ന നിലയിലാണ് ആഹവനീയാഗ്നിയും വിദ്യുത്തും തമ്മില്‍ അഭേദം പറഞ്ഞത്. ആഹവനീയാഗ്നിയെ അറിഞ്ഞ് ഉപാസിക്കുന്ന എന്റെ പാപകര്‍മ്മങ്ങളെല്ലാം നശിക്കും. അഗ്നിലോകത്തിന് അവകാശിയാകും. പൂര്‍ണ്ണ ആയുസ്സ് ശ്രേഷ്ഠമായി ജീവിക്കും. അഗ്നിദേവതകള്‍ ഇവിടെയും പരലോകത്തും രക്ഷിക്കും. വംശാവലിക്ക് നാശമുണ്ടാകില്ല.

മോനേ, ഉപകോസലാ, നിനക്ക് അഗ്നിവിദ്യയും ആത്മവിദ്യയും പറഞ്ഞുതന്നു. ആചാര്യന്‍ നിനക്ക് ഗതിയെ പറഞ്ഞുതന്നു എന്ന് അഗ്നികള്‍ പറഞ്ഞു.          

ആചാര്യന്‍ മടങ്ങിവന്നു. ഉപകോസലാ എന്ന് വിളിച്ചു ഭഗവാനേ എന്ന് വിളികേട്ടു. ശിഷ്യന്റെ മുഖം ബ്രഹ്മജ്ഞാനിയെപ്പോലെ ശോഭിക്കുന്നതിനാല്‍ ആരാണ് ഉപദേശിച്ചു തന്നത് എന്ന് ചോദിച്ചു. ആദ്യം മറയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നെ അഗ്നികളെ ചൂണ്ടിക്കാണിച്ചു. എന്താണ് ഉപദേശിച്ചുതന്നത് എന്ന് ചോദിച്ചപ്പോള്‍ അത് പറഞ്ഞുകൊടുത്തു.

അഗ്നികള്‍ നിനക്ക് ലോകങ്ങളെ മാത്രമാണ് പറഞ്ഞുതന്നത് ഞാന്‍ നിനക്ക് നീ ആഗ്രഹിക്കുന്ന ബ്രഹ്മവിദ്യയെ വിസ്തരിച്ച് ഉപദേശിക്കാം. താമരയിലയില്‍ വെള്ളം പറ്റാതിരിക്കുന്നതുപോലെ ബ്രഹ്മത്തെ അറിയുന്നവനില്‍ പാപകര്‍മ്മങ്ങള്‍ സംബന്ധിക്കില്ല. ഭഗവാനെ എനിക്ക് ബ്രഹ്മത്തെ ഉപദേശിച്ചുതരണേ എന്ന ശിഷ്യന്റെ ആവശ്യംകേട്ട് ആചാര്യന്‍ അയാള്‍ക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചുകൊടുത്തു. ആത്മവിദ്യയുടെ ഭാഗമായി ഉപാസന, ധ്യാനം മുതലായ സാധനകളെല്ലാം സത്യകാമനെന്ന ആചാര്യന്‍ ശിഷ്യനായ ഉപകോസലന് ഉപദേശിച്ചു.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.