Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫസല്‍ വധം: അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍: സിപിഎം നേതൃത്വം പ്രതിരോധത്തില്‍ ; പച്ചക്കളളങ്ങളുടെ ആവര്‍ത്തനങ്ങളുമായി വീണ്ടും പാര്‍ട്ടി മുഖപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 11:05 pm IST
in Kannur

സ്വന്തംലേഖകന്‍

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷിച്ച ആദ്യ അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്പി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിപിഎം നേതൃത്വം പ്രതിരോധത്തില്‍. ഇതേത്തുടര്‍ന്ന് ഫസല്‍ വധക്കേസുമായി കാലങ്ങളായി പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും പാര്‍ട്ടി മുഖപത്രവും നടത്തി വരുന്ന പച്ചക്കളളങ്ങളുടെ ആവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുഖപത്രം വീണ്ടും രംഗത്തെത്തി.

കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലുകളോടെ സിപിഎമ്മിന്റെ സകല കളളകഥകളും പൊളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കാലങ്ങളായി പാടിവരുന്ന പച്ചക്കളളങ്ങളുമായി പാര്‍ട്ടി മുഖപത്രം കുപ്രചാരണം ആരംഭിച്ചത്. കേസിലെ യഥാര്‍ത്ഥ പ്രതികളായ സിപിഎമ്മുകാരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഇടപ്പെട്ടിരുന്നുവെന്നായിരുന്നു മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. കൊലപെടുത്തിയ നിമിഷംതൊട്ട് കൊലയുടെ ഉത്തരവാദിത്വം ആര്‍എസ്എസിനുമേല്‍ കെട്ടിവെയ്‌ക്കാന്‍ ആസൂത്രീത നീക്കങ്ങളും നടത്തിവരുന്ന സിപിഎം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു വെളിപ്പെടുത്തല്‍. കൊലപ്പെടുത്തിയ ഉടന്‍ ചോരപുരണ്ട തൂവാല ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് സമീപം കൊണ്ടിട്ട് കേസ് വഴിതിരിച്ചുവിടാനും ശ്രമം നടത്തിയിരുന്നു. 

സിപിഎം നേതാക്കളായ കാരായി രാജനെയും ചന്ദ്രശേഖരനെയും ആസൂത്രണത്തില്‍ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആഭ്യന്തരമന്ത്രി നേരിട്ട് ഇടപ്പെട്ടതെന്നാണ് ഡിവൈഎസ്പി രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. 2006 ഒകടോബര്‍ 26ന് പുലര്‍ച്ചെയാണ് തേജസ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെടുന്നത്. അന്നു രാവിലെ തന്നെ തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ഫസലിന്റെ മൃതദേഹം കണ്ട്് പുറത്തിറങ്ങി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസുകാരാണ് ഫസലിനെ കൊന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് കോടിയേരി അന്നു തന്നെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാന്‍ അധികാരബലത്തില്‍ ശ്രമിക്കാനായിരുന്നു നീക്കം.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ കേസന്വേഷിച്ച സ്‌പെഷ്യല്‍ പോലീസ് സംഘത്തിലെ ഡിവൈഎസ്പി കെ.രാധാകൃഷ്ണന്‍, സിഐ സുകുമാരന്‍ എന്നിവര്‍ കൊടിസുനിയും സംഘവുമാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് മനസിലാക്കിയിരുന്നു. നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കൊലപാതകവുമായി ബന്ധിപ്പിക്കുന്ന യാതൊരുവിധ തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദവും ഭരണ ഇടപ്പെടലും അതിരുകടന്നതോടെ രണ്ടും കല്‍പ്പിച്ച് യഥാര്‍ത്ഥ പ്രതികളെ ഡിവൈഎസ്പി കെ.രാധാകൃഷ്ണനും സംഘവും പിടികൂടുകയായിരുന്നു. കൊടി സുനി എന്ന സുനില്‍ കുമാര്‍, കോടിയേരിയിലെ കലേഷ്, ജിത്തു എന്ന ജിതേഷ്, അരുണ്‍ എന്ന അരൂട്ടി തുടങ്ങിയവരെ പിടികൂടിയതോടെ തലശ്ശേരി ഏരിയാ കമ്മറ്റി ആസൂത്രണം ചെയ്ത കൊലയാണ് ഫസലിന്റേതെന്ന് വ്യക്തമാകുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും കൊല ആര്‍എസ്എസ് നടത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കളളക്കഥകളുണ്ടാക്കി കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു.

അന്വേഷണം കാരായി രാജനിലേക്ക് നിളുന്ന അവസരത്തില്‍ പയ്യന്നൂരില്‍ വെച്ച് സദാചാര പോലീസ് ചമഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.രാധാകൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ജീവച്ഛവമാക്കി മാറ്റപ്പെട്ട ഈ ഉദ്യോഗസ്ഥന്‍ പിന്നീട് അന്വേഷണത്തില്‍ നിന്നും മാറ്റപ്പെട്ടു. തുടര്‍ന്ന് ഫസലിന്റെ ഭാര്യ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐക്ക് വിടുകയും കാരായിമാര്‍ അറസ്റ്റിലാവുകയും ജില്ലയില്‍ നിന്നും നാടുകടത്തുകയും ചെയ്തു.

ഇതോടെ പൂര്‍ണ്ണമായും പ്രതിരോധത്തിലായ സിപിഎം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ഗൂഢനീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കിയെങ്കിലും പുറത്തു വന്ന തെളിവുകള്‍ ഓരോന്നും സിപിഎമ്മിനെ തിരിഞ്ഞു കുത്തുകയായിരുന്നു. ആര്‍എസ്എസുകാരാണ് ഫസല്‍ വധത്തിനു പിന്നില്ലെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ അധികാത്തിെലത്തിയതോടെ ഡിവൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാം, സി.സദാനന്ദന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി സിപിഎം ജില്ലാകമ്മറ്റി കേസില്‍ പ്രതികളായ നേതാക്കളെ രക്ഷിക്കാന്‍ കളളക്കഥകള്‍ മെനഞ്ഞു. ചെമ്പ്രയിലെ സുബീഷ് എന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് വീഡിയോ ദൃശ്യം എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയായിരുന്നു ഈ ഉദ്യോഗസ്ഥര്‍ കേസ് വീണ്ടും അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. കേസില്‍ പുനരന്വേഷണം വേണമെന്നും കാരായിമാര്‍ നിരപരാധികളാണെന്നും പ്രചരിപ്പിച്ചു. ഇതിനായി മാധ്യമങ്ങളെ അടക്കം സിപിഎം ഉപയോഗിച്ചു. എന്നാല്‍ സിബിഐ കോടതി തന്നെ തുടരന്വേഷണ സാധ്യതകള്‍ തളളിക്കളഞ്ഞതോടെ ഫസല്‍ വധത്തില്‍ നിന്നും കാരായിമാര്‍ക്കു രക്ഷപ്പെടാമെന്ന വ്യാമോഹവും പൊലിയുകയായിരുന്നു. 

ഇതിനിടയിലാണ് നിലവിലെ പാര്‍ട്ടിസെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണത്തില്‍ ഇടപ്പെട്ടൂവെന്ന ഞെട്ടിക്കുന്ന സത്യം ഏതാനും ദിവസം മുമ്പ് പുറത്തു വന്നത്. ഇതോടെ കേസില്‍ നിന്നും നേതാക്കളെയും പാര്‍ട്ടിക്കാരേയും രക്ഷിക്കാനുളള സിപിഎമ്മിന്റെ സകല പ്രതീക്ഷകളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമത്തിന്റെ കപടമുഖവും പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് കൊലപാതകവുമായി കാലങ്ങളായി സിപിഎം നേതൃത്വവും പാര്‍ട്ടി മുഖപത്രവും കാലങ്ങളായി ചവച്ചരച്ചു കൊണ്ടിരിക്കുന്ന കളളക്കഥകളുമായി ഒരിക്കല്‍കൂടി പരമ്പര രൂപത്തില്‍ പാര്‍ട്ടി മുഖപത്രത്തില്‍ പടച്ചുവിട്ടിരിക്കുന്നത്. രാഷ്‌ട്രീയ ഇടപ്പെടല്‍ നടത്തി കേസുകള്‍ തങ്ങളുടെ ചൊല്‍പ്പടിക്കു കൊണ്ടുവരിക എന്ന പാര്‍ട്ടിയുടെ നയവും കേസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ ഒരിക്കല്‍ക്കൂടി പുറത്തു വന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.