ന്യൂദല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വ്യക്തമായ സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും. വികസനത്തിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടാകുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഉറപ്പ്് നല്‍കുന്നതായി മോദി പറഞ്ഞു.
കര്‍ണാടകയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കും. ബിജെപിയെ ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടിയായാണ് ചിലര്‍ കാണുന്നത്. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ ഹിന്ദിയാണോ സംസാരിക്കുന്നത്. ബിജെപി എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയാണ്. ഇന്നലെ വൈകിട്ട് ബിജെപി ആസ്ഥാനത്ത് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 തെരഞ്ഞെടുപ്പുകള്‍ ബിജെപി ജയിച്ചെന്നും കര്‍ണാടക പതിനഞ്ചാമത്തേതാണെന്നും അമിത് ഷാ പറഞ്ഞു. വിജയത്തിന് മോദിക്കും പ്രവര്‍ത്തകര്‍ക്കും ഷാ നന്ദി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, ജെ.പി. നദ്ദ, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ബെംഗളുരൂവിലെത്തി. ഏറ്റവും വലയി ഒറ്റക്കക്ഷിയായിട്ടും ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ജെഡിഎസ്സുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നിയമസഭാ കക്ഷിയോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: