Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 02:35 am IST
inSamskriti

നാഥസമ്പ്രദായം- ഈ ആദ്യപിണ്ഡത്തില്‍ നിന്നും മഹാകാശം, മഹാകാശത്തില്‍ നിന്നും മഹാവായു, മഹാവായുവില്‍ നിന്നും മഹാതേജസ്സ്, മഹാതേജസ്സില്‍ നിന്നും മഹാസലിലം, മഹാസലിലത്തില്‍ നിന്നും മഹാപൃഥ്വീ എന്നിവ ക്രമത്തിലുണ്ടായി. മഹാകാശത്തിന് അവകാശം (ഇടം, സ്‌പെയ്‌സ്), അച്ഛിദ്രം (ഇടമുറിയാത്തത്), അസ്പൃശത്വം, നീലവര്‍ണ്ണത്വം, ശബ്ദവത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാവായുവിന് സഞ്ചാരം, സഞ്ചാലനം, സ്പര്‍ശനം, ശോഷണം, ധൂമ്രവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാതേജസ്സിന് ദാഹകത്വം, പാചകത്വം, ഉഷ്ണത്വം, പ്രകാശത്വം, രക്തവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാസലിലത്തിന് പ്രവാഹം, ആപ്യായനം, ദ്രവം, രസം, ശ്വേതവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാപൃഥ്വിയ്‌ക്ക് സ്ഥൂലത, നാനാകാരത, കാഠിന്യം, ഗന്ധം, പീതവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. ഇങ്ങനെ മഹാസാകാരപിണ്ഡത്തിന് പഞ്ചതത്ത്വങ്ങളും പഞ്ചവിംശതി (25) ഗുണങ്ങളും.

 ശിവന്‍, ശിവനില്‍ നിന്നും ഭൈരവന്‍, ഭൈരവനില്‍ നിന്നും ശ്രീകണ്ഠന്‍, ശ്രീകണ്ഠനില്‍ നിന്നും സദാശിവന്‍, സദാശിവനില്‍ നിന്നും ഈശ്വരന്‍, ഈശ്വരനില്‍ നിന്നും രുദ്രന്‍, രുദ്രനില്‍ നിന്നും വിഷ്ണു, വിഷ്ണുവില്‍ നിന്നും ബ്രഹ്മാവ് എന്നിങ്ങനെ മഹാസാകാരപിണ്ഡത്തിന്റെ മൂര്‍ത്ത്യഷ്ടകങ്ങള്‍. ആ ബ്രഹ്മാവില്‍ നിന്നും അവലോകനം കൊണ്ട് നരനാരീരൂപത്തില്‍ പ്രകൃതിപിണ്ഡം സംജാതമായി. അതാണ് അയ്യഞ്ചു വീതമുള്ള ശരീരം.

 അസ്ഥി, മാംസ, ത്വക്, നാഡീ, രോമം എന്നീ അഞ്ചെണ്ണം ചേര്‍ന്ന ഭൂമി, ലാല, മൂത്രം, ശുക്‌ളം, ശോണിതം, സ്വേദം എന്നിവ ചേര്‍ന്ന ജലം, ക്ഷുധാ, നിദ്രാ, തൃഷാ, ക്‌ളാന്തി, ആലസ്യം എന്നീ അഞ്ചെണ്ണം ചേര്‍ന്ന അഗ്നി, ധാവനം, പ്‌ളവനം, പ്രസാരണം, ആകുഞ്ചനം, നിരോധനം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്ന വായു, രാഗം, ദ്വേഷം, ഭയം, ലജ്ജ, മോഹം എന്നിവ ചേര്‍ന്ന ആകാശം. ഇങ്ങനെ പഞ്ചഭൂതങ്ങളും പഞ്ചഗുണങ്ങളും (അയ്യഞ്ച് ഇരുപത്തിയഞ്ച്) ചേര്‍ന്ന പ്രകൃതിപിണ്ഡം.

മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, ചൈതന്യം എന്നിങ്ങനെ അഞ്ച് അന്തഃകരണങ്ങള്‍. സങ്കല്‍പം, വികല്‍പം, മൂര്‍ച്ഛാ, ജഡതാ, മനനം എന്നീ പഞ്ചഗുണങ്ങള്‍ ചേര്‍ന്ന മനസ്സ്. വിവേകം, വൈരാഗ്യം, ശാന്തി, സന്തോഷം, ക്ഷമ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്ന ബുദ്ധി. അഭിമാനം, മദീയം (എന്റേത്), മമ സുഖം (എന്റെ സുഖം), മമ ദുഃഖം (എന്റെ ദു:ഖം), മമ ഇദം (ഇത് എന്റേത്) എന്നിങ്ങനെ പഞ്ചഗുണങ്ങള്‍ ചേര്‍ന്ന അഹങ്കാരം. മതി, ധൃതി, സ്മൃതി, ത്യാഗം, സ്വീകാരം എന്നീ അഞ്ചു ഗുണങ്ങളോടു കൂടിയ ചിത്തം, വിമര്‍ശം, തച്ഛീലനം, ധൈര്യം, ചിന്തനം, നിസ്പൃഹത്വം എന്നീ പഞ്ചഗുണസഹിതമായ ചൈതന്യം. ഇങ്ങനെ അഞ്ച് അന്തഃകരണങ്ങളും അവയുടെ അഞ്ചു വീതം ഗുണങ്ങളും.

സത്വം, രജസ്സ്, തമസ്സ്, കാലം, ജീവന്‍ എന്നിങ്ങനെ കുലപഞ്ചകങ്ങള്‍. സത്വത്തിന് ദയാ, ധര്‍മ്മം, കൃപാ, ഭക്തി, ശ്രദ്ധാ എന്ന അഞ്ചു ഗുണങ്ങള്‍. രജസ്സിന് ദാനം, ഭോഗം, ശൃംഗാരം, വസ്തുഗ്രഹണം, സ്വാര്‍ത്ഥം എന്ന അഞ്ചു ഗുണങ്ങള്‍. തമസ്സിന് വിവാദം, ശോകം, കലഹം, ബന്ധം, വഞ്ചനം എന്ന അഞ്ചു ഗുണങ്ങള്‍. കാലത്തിന് കലനാ, കല്‍പനാ, ഭ്രാന്തി, പ്രമാദം, അനര്‍ത്ഥം എന്ന അഞ്ചു ഗുണങ്ങള്‍. ജീവന് ജാഗ്രത്, സ്വപ്‌നം, സുഷുപ്തി, തുര്യം, തുര്യാതീതം എന്ന അഞ്ച് അവസ്ഥാ ഗുണങ്ങള്‍. 

 ഇച്ഛാ, ക്രിയാ, മായാ, പ്രകൃതി, വാക് എന്നിങ്ങനെ വ്യക്തിശക്തിപഞ്ചകങ്ങള്‍. ഉന്മാദം, വാസനാ, വാഞ്ഛാ, ചിന്താ, ചേഷ്ടാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് ഇച്ഛാ. സ്മരണം, ഉദ്യോഗം, കാര്യം, നിശ്ചയം, സ്വകുലാചാരം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് ക്രിയ. മദം, മാത്സര്യം, ദംഭം, കൃത്രിമത്വം, അസത്യം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് മായ. ആശാ, തൃഷ്ണാ, സ്പൃഹാ, ആകാംക്ഷാ, മിത്ഥ്യാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് പ്രകൃതി. പരാ, പശ്യന്തീ, മധ്യമാ, വൈഖരീ, മാതൃകാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് വാക്. ഇങ്ങനെ അയ്യഞ്ച് ഇരുപത്തി അഞ്ച് ഗുണങ്ങളോടു കൂടിയ അഞ്ചു വ്യക്തിശക്തികള്‍.

കര്‍മ്മം, കാമം, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിങ്ങനെ പ്രത്യക്ഷകരണപഞ്ചകം. ശുഭം, അശുഭം, യശസ്സ്, അപകീര്‍ത്തി, അദൃഷ്ടഫലസാധനം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് കര്‍മ്മം. രതി, പ്രീതി, ക്രീഡാ, കാമനാ, ആതുരതാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് കാമം. ഉല്ലോലിനീ, കല്ലോലിനീ, ഉച്ചലന്തീ, ഉന്മാദിനീ, തരംഗിണീ, ശോഷിണീ, അലമ്പടാ, പ്രവൃത്തി, ലഹരീ, ലോലാ, ലേലിഹാനാ, പ്രസരന്തീ പ്രവാഹാ, സൗമ്യാ, പ്രസന്നാ, പ്‌ളവന്തീ എന്നിങ്ങനെ ചന്ദ്രന്റെ പതിനാറു കലകള്‍. നിവൃത്തി എന്ന പതിനേഴാമത്തെ കല അമൃതകലയാണ്. 

താപിനീ, ഗ്രാസികാ, ഉഗ്രാ, ആകുഞ്ചിനീ, ശോഷിണീ, പ്രബോധിനീ, സ്മരാ, ആകര്‍ഷിണീ, തുഷ്ടിവര്‍ദ്ധിനീ, ഊര്‍മീ, രേഖാ, കിരണാവതീ, പ്രഭാവതീ എന്നു പന്ത്രണ്ടു സൂര്യകലകള്‍. സ്വപ്രകാശതാ എന്ന പതിമൂന്നാമത്തെ കല നിജകലയാണ്. ദീപികാ, രാജികാ, ജ്വലിനീ, വിസ്ഫുലിംഗിനീ, പ്രചണ്ഡാ, പാചികാ, രൗദ്രീ, ദാഹികാ രാഗിണീ, ശിഖാവതീ എന്നിങ്ങനെ അഗ്നിയുടെ പത്തു കലകള്‍. പതിനൊന്നാമത്തെ കലയ്‌ക്ക് ജ്യോതി എന്നു പേര്. ഇപ്രകാരം പ്രത്യക്ഷഗുണകലാസമൂഹം. 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.