Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഹാഫ് എ കൊറോണ പുകയുന്നൊരു അപസര്‍പ്പക കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2018, 03:01 pm IST
inLiterature

          ഉദ്വേഗത്താല്‍ നെഞ്ചുപിടക്കുകയും ഭയസംഭ്രമത്താല്‍ രക്തമുറയുകയും ചെയ്യുന്ന മലയാളത്തിലെ  കുറ്റാന്വേഷണ കഥകളുടെ പിതാവെന്നറിയപ്പെടുന്ന കോട്ടയം പുഷ്പനാഥ് അന്തരിക്കുമ്പോള്‍ ഇല്ലാതാകുന്നത് അപസര്‍പ്പക കഥകളിലെ വന്‍ വൃക്ഷം.മലയാളിയെ ഡിറ്റക്ടീവ് കഥകളുടെ ത്രസിപ്പിക്കുന്ന അന്വേഷണ വഴികളിലൂടെ സഞ്ചരിപ്പിച്ച് വായനയുടെ പുതിയ ആസ്വാദനം തീര്‍ത്തവയാണ് കോട്ടയം പുഷ്പനാഥിന്റെ രചനകള്‍.മുട്ടത്തു വര്‍ക്കി,കാനം,ചെമ്പില്‍ ജോണ്‍ തുടങ്ങിയ ജനകീയ നോവലിസ്റ്റുകളോടൊപ്പം കടന്നു വന്ന പുഷ്പനാഥ് പക്ഷേ ,കുറ്റാന്വേഷണ പാതയാണ് തെരഞ്ഞെടുത്തത്.അതിലദ്ദേഹം വിജയിച്ചുവെന്നു മാത്രമല്ല ശക്തനായ മറ്റൊരു പിന്‍തുടര്‍ച്ചക്കാരനല്ലാത്തവിധം ഈ ശാഖയില്‍ ഒറ്റയാനാവുകയുമായിരുന്നു.നീലകണ്ഠന്‍ പരമാര,ദുര്‍ഗാപ്രസാദ് ഖത്രി തുടങ്ങിയവര്‍ ഈ പരമ്പരയിലുണ്ടായിരുന്നുവെങ്കിലും വസ്തുതകളും നിരീക്ഷണവും അടങ്ങിയ ആധികാരികത കോട്ടയം പുഷ്പനാഥിനോളം ഇവര്‍ക്ക് അവകാശപ്പെടാനാവുമായിരുന്നില്ല.

         ചരിത്രാധ്യാപകനായി ജോലിനോക്കി വരവെ നോവലിസ്റ്റായി മാറിയ പുഷ്പനാഥ് 300 നോവലുകള്‍ രചിച്ചിട്ടുണ്ട്.പാരലല്‍ റോഡ്,ലണ്ടന്‍കൊട്ടാരത്തിലെ രഹസ്യങ്ങള്‍,ഗന്ധര്‍വയാമം,മന്ത്രമോഹിനി,കര്‍ദിനാളിന്റെ മരണം,നെപ്പോളിയന്റെ പ്രതിമ,ഹിറ്റ്‌ലറുടെ തലയോട് തുടങ്ങിയ വായനക്കാരെ പിടിച്ചു നിര്‍ത്തിയ കൃതികള്‍ അനേകമാണ്.ചില കൃതികള്‍ തമിഴ്,തെലുങ്ക്,കന്നഡ  ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ചില സൃഷ്ടികള്‍ മലയാളത്തില്‍ സിനിമയായിട്ടുണ്ട്.ഇതിലേറേയും അപസര്‍പ്പക കൃതികളാണ്.ചരിത്രത്തില്‍ അഗാധ അറിവും അന്വേഷണവും പുഷ്പനാഥിനുണ്ടായിരുന്നുവെന്ന് ആ നോവലുകള്‍ വായിക്കുമ്പോള്‍ ബോധ്യപ്പെടും.ഡിറ്റക്ടീവ് മാര്‍ക്‌സിന്‍,പുഷ്പരാജ് തുടങ്ങിയ അന്വേഷക കഥാപാത്രങ്ങള്‍ പഴയ  വായനക്കാരില്‍ ഇന്നും ജീവനോടെയുണ്ട്. ഒരു പക്ഷേ ഈ കഥാപാത്രങ്ങള്‍ അന്ന് എഴുത്തുകാരനായ പുഷ്പനാഥിനോളം തന്നെ പ്രശസ്തരായിരുന്നു.വിദേശ-സ്വദേശ സ്ഥല കാലങ്ങള്‍ സസൂക്ഷ്മം പഠിച്ചുകൊണ്ടായിരുന്നു പുഷ്പനാഥ് തന്റെ കുറ്റാന്വേഷണ പ്രമേയങ്ങള്‍ക്കു പരിസരം ഒരുക്കിയിരുന്നത്.കാര്‍ത്യാപ്യന്‍ മലനിരകളും റൊമാനിയന്‍ നിഗൂഢ കോട്ടകളും മലയാളി വായനക്കാരില്‍ ആദ്യാറിവായിത്തീര്‍ന്നത് കോട്ടയം പുഷ്പനാഥിലൂടെയായിരിക്കണം അന്നത്തെ ശാസ്ത്രീയാന്വേഷണങ്ങളുടെ എല്ലാവിധ സാധ്യതകളേയും അറിഞ്ഞുകൊണ്ടും അവസാനംവരെ ജിജ്ഞാസയുടെ കുന്തമുനയില്‍ നിര്‍ത്തിയുമാണ് പുഷ്പനാഥ് തന്റെ രചന നടത്തിയിരുന്നത്.കുറ്റാന്വേഷകര്‍ക്ക് അവരുടെയായ രീതിയില്‍ ചില മാനറിസങ്ങള്‍ പുഷ്പനാഥ് നല്‍കിയിരുന്നു.മാര്‍ക്‌സിന്റെ ഹാഫ് എ കൊറോണ അന്ന് ഇന്നത്തെ സൈബര്‍ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായിരുന്നു. ഹാഫ് എ കൊറോണ പുകച്ചുകൊണ്ടുള്ള ഡിറ്റക്ടീവ് മാര്‍ക്‌സിന്റെ ചിന്തകള്‍ വായനക്കാരേയും വിചാരങ്ങളുടെ ലഹരി പിടിപ്പിച്ചിരുന്നു.വീട്ടമ്മമാരെപ്പോലും ആകര്‍ഷിക്കുംവിധമായിരുന്നു പുഷ്പനാഥിന്റെ രചന.

          70,80 കാലം കോട്ടയം പുഷ്പനാഥിന്റേതുകൂടിയായിരുന്നു.മലയാളത്തിലെ ഒട്ടുമിക്ക വാരികകളിലും അന്ന് പുഷ്പനാഥ് എഴുതിയിരുന്നു.ഒരേ സമയം മൂന്നുംനാലും നോവലുകള്‍ വരെ അദ്ദേഹം എഴുതിയിട്ടുണ്ട്.പല വാരികകളേയും അന്നു സര്‍ക്കുലേന്‍ കുറയാതെ പിടിച്ചു നിര്‍ത്തിയത് പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളാണ്.

          പുഷ്പനാഥിന് മരിക്കുമ്പോള്‍ 80 വയസായിരുന്നു.വായനയെ സംഭ്രജനകവും ഭയാനകവുമായ അന്വേഷണങ്ങളിലേക്കു നയിക്കുന്ന ഉഷ്ണരക്ത പ്രവാഹമായൊരു അപസര്‍പ്പക കാലം ഹാഫ് എ കൊറോണ പുകഞ്ഞ് ഇപ്പോള്‍ ഓര്‍മയിലേക്കു ചായുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.