Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മത്തേക്കാള്‍ പ്രാധാന്യമുള്ള ഉപാസന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 03:13 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത്-5

ഖണ്ഡം-4

ഓമിത്യേതദക്ഷരമുദ്ഗീഥമുപാസിതോമിതി…

ഉദ്ഗീഥമെന്ന ഓം എന്ന അക്ഷരത്തെ ഉപാസിക്കണം. ഓം എന്ന അക്ഷരത്തോടെയാണ് വേദമന്ത്രങ്ങള്‍ ജപിക്കുന്നത്. അതിന്റെ വ്യാഖ്യാനം ഇനി പറയുന്നു. ദേവന്മാര്‍ മൃത്യുവിനെ ഭയപ്പെട്ട് മൂന്ന് വേദങ്ങളില്‍ പറഞ്ഞ ത്രയീവിഹിത കര്‍മ്മങ്ങളെ ആരംഭിച്ചു. ആസൂരീക വൃത്തികളുടെ ആക്രമണത്തെയാണ് മൃത്യു എന്ന് പറയുന്നത്. അതില്‍നിന്ന്  രക്ഷപ്പെടുവാനാണ് കര്‍മ്മങ്ങള്‍ ചെയ്തത്. കര്‍മ്മത്തിന് ഉപയോഗിക്കാത്ത മന്ത്രങ്ങളെക്കൊണ്ട് ജപം, ഹോമം മുതലായവ ചെയ്ത് അവര്‍ തങ്ങളെ മറച്ചു. മറയ്‌ക്കുക എന്ന ഛാദനം ചെയ്തതിനാല്‍ ഈ മന്ത്രങ്ങള്‍ക്ക് ഛന്ദസ്സ് എന്ന പേരുണ്ടായി. ഛാദനം ചെയ്യുന്നത് ഛന്ദസ്സ്.

വെള്ളത്തില്‍ മത്സ്യത്തെ കാണുംപോലെ മൃത്യു അവരെ ഋക്കിലും, സാമത്തിലും യജുസ്സിലും കണ്ടു. ഇത് അറിഞ്ഞ ദേവന്മാര്‍ ഈ മൂന്ന് വേദകര്‍മ്മങ്ങളില്‍നിന്ന് പിന്‍വലിഞ്ഞ് സ്വരത്തില്‍ പ്രവേശിച്ചു. കര്‍മ്മവും കര്‍മ്മഫലം നശ്വരമായതിനാല്‍ ദേവന്മാരെ പിടികൂടാന്‍ എളുപ്പമെന്ന് മൃത്യു മനസ്സിലാക്കിയപ്പോഴാണ് ദേവന്മാര്‍ അവയില്‍ നിന്നും മാറി സ്വരമായ അക്ഷരമായ ഓങ്കാരത്തെ ആശ്രയിച്ചത്. അവര്‍ ഓങ്കാരോപാസന തുടങ്ങി ഋക്കിനെ പഠിക്കുമ്പോള്‍ ഓം എന്ന ആദരവോടെ പറയുന്നു. സാമം, യജുസ്സ് എന്നിവയ്‌ക്കും ഇതുപോലെയാണ്. ഓം എന്ന അക്ഷരം തന്നെയാണ് സ്വരം. അത് അമൃതവും അഭയവുമാണ്. ദേവന്മാര്‍ ഓങ്കാരോപാസനയാല്‍ അമൃതരും അഭയരുമായിത്തീര്‍ന്നു. ഓങ്കാരം സ്വരാത്മകമായതിനാലാണ് അതിനെ സ്വരം എന്നുപറയുന്നത്. ഓങ്കാര ഉപാസനയില്‍ കര്‍മ്മംകൊണ്ട് ലഭിക്കാതിരുന്ന അമൃതവും അഭയവുമൊക്കെ ദേവന്മാര്‍ക്ക് ലഭിച്ചു. കര്‍മ്മങ്ങളേക്കാള്‍ ഉപാസനയ്‌ക്കുള്ള പ്രാധാന്യം ഇവിടെ വ്യക്തമാക്കുന്നു. ഓങ്കാരത്തെ ഇപ്രകാരം ഉപാസിക്കുന്നയാള്‍ അമൃതവും അഭയവുമായ അക്ഷരത്തില്‍ പ്രവേശിച്ച് മരണമില്ലാത്തവനായിത്തീരും. ഓങ്കാര ഉപാസകര്‍ക്കെല്ലാം ദേവന്മാര്‍ നേടിയതുപോലുള്ള അവസ്ഥയെ കൈവരിക്കും. എല്ലാം ആസുരീക വ്യക്തികളെയും ജയിക്കാനാവും.

ഖണ്ഡം 5

ഉദ്ഗീഥമാണ് പ്രണവം. പ്രണവം തന്നെ ഉദ്ഗീഥം. ആദിത്യന്‍ ഉദ്ഗീഥവും പ്രണവുമാണ്. ഓം എന്ന് ജപിച്ചാണ് ആദിത്യന്‍ ആകാശത്തില്‍ സഞ്ചരിക്കുന്നത്. സൂര്യന്‍ ഉദിക്കുന്നതും സഞ്ചരിക്കുന്നതും ഓം ചൊല്ലിയാണ്. ‘ഓം’ എന്ന് അനുമതി നല്‍കുന്നതുപോലെയാണിത്. പകല്‍ ആളുകള്‍ പണിയെടുക്കുന്നത് ഓം എന്ന് അനുമതി നല്‍കുന്ന സൂര്യന്റെ സാന്നിദ്ധ്യംകൊണ്ടാണ്. അതിനാല്‍ ആദിത്യോപാസന പ്രണവോപാസനയാണ്. ആദ്ധ്യാത്മികമായി പ്രാണദൃഷ്ടിയോടും അധിദൈവതമായി ആദിത്യദൃഷ്ടിയോടും ഉപാസിക്കണമെന്ന് പറഞ്ഞതിനെ വിശദമാക്കുകയാണ് വീണ്ടും.

കൗഷീതകി ഋഷി മകനോട് പറഞ്ഞു-ഞാന്‍ ആദിത്യനേയും രശ്മികളേയും ഒന്നായിക്കണ്ട് സ്തുതിച്ചു. അതിനാല്‍ എനിക്ക് ഒരു പുത്രന്‍ മാത്രം ഉണ്ടായി. നീ ആദിത്യനേയും രശ്മികളേയും വേറെയായി കണ്ട് ഉപാസിക്കൂ. നിനക്ക് ധാരാളം മക്കളുണ്ടാകും. ഇതാണ് ദേവതാ വിഷയമായ അധിദൈവത ഉപാസനം.

ദേഹസംബന്ധിയായ അധ്യാത്മ ഉപാസനയെ പറയാം. മുഖത്തെ പ്രാണനായി ഉദ്ഗീഥത്തെ ഉപാസിക്കണം. ഓം എന്ന് പറഞ്ഞാണ് അത് വ്യാപിക്കുന്നത്, പോകുന്നത്. വാക്ക് മുതലായവയുടെ പ്രവൃത്തിക്ക് അനുമതി നല്‍കാന്‍ പ്രാണന്‍ ഓം എന്ന് ഉച്ചരിക്കുന്നു. അതുപോലെ ഭാവിക്കുന്നു. മരിക്കുമ്പോള്‍ ഇങ്ങനെ ‘ഓം’ എന്ന അനുജ്ഞ ലഭിക്കാതാവുമ്പോള്‍ വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാതാവുന്നു. ഇതാണ് പ്രാണനും ഉദ്ഗീഥത്തിനും തമ്മിലുള്ള താദാത്മ്യം.

കൗഷീതികി മനോട് പറഞ്ഞു- ഞാന്‍ ഈ പ്രാണനാകുന്ന ഉദ്ഗീഥത്തെ സ്തുതിച്ചു. അതിനാല്‍ എനിക്ക് ഒരു പുത്രന്‍ മാത്രമാണ് ഉണ്ടായത്. വളരെ  മക്കളുണ്ടാകണമെങ്കില്‍ വാക്ക് തുടങ്ങിയ വൈവിധ്യത്തോടെ നീ പ്രാണനെ ഉപാസിക്കണം. മുഖ്യ പ്രാണന്‍ തന്നെയാണ് വാക്ക് മുതലായ ഇന്ദ്രിയങ്ങളില്‍ കൂടി പ്രകാശിക്കുന്നത്. മുഖ്യ പ്രാണനേയും വാക്ക് മുതലായവയേയും വേറെ കണ്ട് ഉപാസിച്ചാല്‍ വളരെയധികം മക്കളുണ്ടാകുമെന്ന ഫലത്തെയാണ് പറഞ്ഞത്.

ഉദ്ഗീഥം പ്രണവമാണെന്നും പ്രണവം ഉദ്ഗീഥം തന്നെയെന്നും ധ്യാനിക്കണം. അങ്ങനെയെങ്കില്‍ ഹോതാവിന്റെ സ്ഥാനത്ത് നിന്ന് തെറ്റായി ഗാനം ചെയ്തവയെ കൂടി തിരുത്തി ശരിയാക്കാനാവും. ഹോതാവിന് മന്ത്രോച്ചാരണത്തില്‍ പിഴച്ചാലോ കര്‍മ്മങ്ങളില്‍ തെറ്റ് വന്നാലോ ദോഷമില്ലാതിരിക്കാന്‍ ധ്യാനത്തിലൂടെയുള്ള ഉപാസനയ്‌ക്ക് സാധിക്കും.

 9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.