Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീകൃഷ്ണന്റെ പുരുഷോത്തമഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2018, 03:47 am IST
inSamskriti

പതിനഞ്ചാം അധ്യായം

കഴിഞ്ഞ അധ്യായത്തില്‍ ജീവാത്മാവായ പുരുഷന്‍ മായയുടെ സത്ത്വരജസ്തമോഗുണങ്ങളാകുന്ന കയറുകള്‍കൊണ്ട്, ഭൗതിക പ്രപഞ്ചത്തില്‍ ബന്ധിക്കപ്പെട്ടു കിടക്കുകയാണെന്ന് വിസ്തരിച്ചു പറഞ്ഞു, പിന്നീട്-

”മാം ച യോളവ്യഭിചാരേണ

ഭക്തിയോഗേന സേവതേ

സഗുണാന്‍ സ ഗുണാന്‍ 

സമതീതൈ്യതാന്‍

ബ്രഹ്മഭൂയായ കല്‍പതേ”

(=ഭഗവാനില്‍ നിന്ന് ഒരു നിമിഷംപോലും വേര്‍പിരിയാത്തതും വേറെ ഒരു ആഗ്രഹവും ഇല്ലാത്തതുമായ ഭക്തിയോഗത്തിലൂടെ ഭഗവാനെ സേവിക്കുന്ന ഭക്തന് ത്രിഗുണങ്ങളെ അതിക്രമിച്ച്, ബ്രഹ്മഭാവം നേടാനുള്ള യോഗ്യത ലഭിക്കും.) എന്ന് വിശദീകരിച്ചു.

ഈ അധ്യായത്തില്‍ ഭജനീയമായ ഭഗവാന്റെ സ്വരൂപത്തെയാണ് വിവരിക്കുന്നത്. ഭഗവാന്റെ എണ്ണമറ്റ സദ്ഗുണങ്ങള്‍ നിറഞ്ഞ രൂപം ധ്യാനിക്കുന്നവര്‍ക്ക്, ഈ പ്രപഞ്ചത്തിലെ ക്ഷരവും അക്ഷരവുമായ പദാര്‍ത്ഥങ്ങളെക്കാള്‍ അതിശ്രേഷ്ഠമായ ഭഗവദ്‌രൂപത്തിന്റെ പുരുഷോത്തമഭാവം വര്‍ണിക്കാന്‍വേണ്ടി ഈ അധ്യായം ആരംഭിക്കുന്നു.

ഭൗതിക പ്രപഞ്ചം അരയാല്‍ വൃക്ഷത്തെപോലെയാണ് (15-1)

സാധാരണ ഒരു വൃക്ഷത്തിനുള്ളതുപോലെ വേര്, തടി, കമരങ്ങള്‍, വലിയ കൊമ്പുകള്‍, ചില്ലക്കൊമ്പുകള്‍, ഇലകള്‍, കായകള്‍ മുതലായവയെല്ലാം ഈ പ്രപഞ്ചമാകുന്ന അരയാല്‍ വൃക്ഷത്തിനുമുണ്ട്.

ഊര്‍ധ്വമൂലം-ഒരു വൃക്ഷത്തിന്റെ പ്രധാനമായ ഭാഗം മൂലം-അതായത് വേര്-ആണല്ലോ. ഭൂമിയ്‌ക്കടിയിലേക്കു താഴ്ന്നു ഇറങ്ങിനില്‍ക്കുന്നതുകൊണ്ട് വേരുകള്‍ കാണാന്‍ കഴിയുകയില്ല. ഈ സംസാരവൃക്ഷത്തിന്റെയും വേരുകള്‍ കാണുകയില്ല. കാരണം അതിന്റെ വേരുകള്‍ ഊര്‍ധ്വം-മേല്‍ഭാഗത്താണ്. മേല്‍ഭാഗത്ത് എന്നുവച്ചാല്‍ എവിടെയാണ്? പതിനാലു ലോകങ്ങള്‍ ഒരു ബ്രഹ്മാണ്ഡത്തിനുള്ളില്‍ ഉണ്ട്. ആ ബ്രഹ്മാണ്ഡത്തെ ത്രിഗുണ സ്വരൂപിണിയായ പ്രകൃതി ആവരണം ചെയ്ത് നില്‍ക്കുന്നു.  അതിനും മേല്‍ഭാഗത്താണ്-ഊര്‍ധ്വഭാഗത്താണ്, ഈ അധ്യായത്തില്‍ 6-ാം ശ്ലോകത്തില്‍ ഭഗവാന്‍ തന്നെ പറയുന്ന, ഭഗവദ്ധാകം-ബ്രഹ്മതേജസ്സ് പ്രവഹിക്കുന്നതും എല്ലാത്തിനെക്കാളും ഉത്കൃഷ്ടവുമായ ഗോലോകം. ഭൗതിക പ്രപഞ്ചത്തിനെല്ലാം ഊര്‍ധ്വഭാഗത്ത് പ്രകൃതി ശക്തി. അതില്‍ ഈ പ്രപഞ്ച വൃക്ഷത്തിന്റെ വേരുകള്‍ കിടക്കുന്നു. ഇതാണ് ഈ പ്രപഞ്ചവൃക്ഷത്തിന്റെ മൂലം വേര്-ഊര്‍ധ്വഭാഗത്താണ് എന്ന് ആദ്യം തന്നെ പറഞ്ഞത്.

(15-1) അധശ്ശാഖം-ഭഗവാന്റെ പ്രകൃതി ശക്തിയില്‍നിന്ന് മുളച്ച ഈ വൃക്ഷം കീഴ്‌പ്പോട്ടാണ് വളരുന്നത്; കൊമ്പുകള്‍ ഉണ്ടാവുന്നത്. ഈ പ്രപഞ്ചവൃക്ഷത്തിന്റെ കൊമ്പുകള്‍-സത്യലോകം മുതല്‍ കീഴ്‌പ്പോട്ട് പാതാളം വരെയുള്ള ലോകങ്ങളാണ്. ബ്രഹ്മാവ്, മഹാദേവന്‍, ഇന്ദ്രന്‍, വരുണന്‍,അഗ്നി തുടങ്ങിയ ലോകനാഥന്മാരാണ് വലിയകൊമ്പുകള്‍, മനുഷ്യാദികള്‍ ചെറിയകൊമ്പുകള്‍.

(15-1) അശ്വത്ഥം-അരയാല്‍ വൃക്ഷത്തിന്റെ സംസ്‌കൃതനാമമാണ് അശ്വത്ഥം. പത്താമധ്യായത്തില്‍ വിഭൂതി പറയുമ്പോള്‍-

”അശ്വത്ഥഃ സര്‍വ്വ വൃക്ഷാണാം”

(=എല്ലാ വൃക്ഷങ്ങളിലും വച്ച്, അരയാല്‍ എന്റെ വിഭൂതിയാണ്) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭൗതിക പ്രപഞ്ചവും ഭഗവാന്റെ വിഭൂതിതന്നെയാണ്. അതുകൊണ്ടാണ് സംസാരം അശ്വത്ഥംപോലെയാണ് എന്നുപറഞ്ഞത്. ‘അശ്വത്ഥം’ -എന്ന വാക്കിന് വേറൊരു അര്‍ത്ഥം കൂടിയുണ്ട്. ശ്വത്ഥം-എന്നാല്‍-നാളെയും നിലനില്‍ക്കുന്നത് എന്നര്‍ത്ഥം.

”ന ശ്വത്ഥം =അശ്വത്ഥം”-നാളെ നിലനില്‍ക്കാത്തത് എന്നര്‍ത്ഥം. പ്രപഞ്ചം കല്‍പകാലത്തിന്റെ അവസാനം ഭഗവാനില്‍ ലയിക്കുകയും, കല്‍പാരത്തില്‍ വീണ്ടും ആവിര്‍ഭവിക്കുകയുമാണല്ലോ. അതുകൊണ്ട് പ്രപഞ്ചത്തെ അശ്വത്ഥമായി വര്‍ണിച്ചത് യുക്തം തന്നെ. ‘അശ്വത്ഥം-എന്ന വാക്കിന് വേറൊരു അര്‍ത്ഥം കൂടി ആചാര്യന്മാര്‍ പറയുന്നു” അശ്വവത് ചഞ്ചലത്വേനതിഷ്ഠതി” അശ്വത്തെപ്പോലെ-കുതിരയെപ്പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നത്.

അവ്യയം പ്രാഹുഃ (15-1)

പ്രപഞ്ചം, വൃക്ഷത്തെപ്പോലെ നശിക്കുന്നതാണ്, അശ്വത്ഥമാണ്. അതുപോലെ നശിക്കാത്തതുമാണ് എന്ന് പറയുന്നു. ആരാണ് പറയുന്നത്? വേദങ്ങള്‍ തന്നെ പറയുന്നു.

”ഊര്‍ധ്വമൂലമവാക്ശാഖഃ

ഏഷോളശ്വത്ഥഃ സനാതനഃ” 

(കഠോപനിഷത്ത്)

(=വേരുകള്‍ മുകള്‍ ഭാഗത്തും ശാഖകള്‍ കീഴ്‌പ്പോട്ടും ഉള്ള ഈ അരയാല്‍(എന്നും നിലനില്‍ക്കുന്നതാണ്-സനാതനമാണ്) ഒരു വൃക്ഷം ഉണങ്ങുകയോ, മുറിച്ച് മാറ്റുകയോ ചെയ്താലും, അതിന്റെ  കായ്‌കള്‍ വീണ് വീണ്ടും മറ്റൊരു വൃക്ഷം മുളയ്‌ക്കാനും വളരാനും സാധ്യതയുണ്ടല്ലോ. അതുപോലെ ഈ ഭക്തി പ്രപഞ്ചം പ്രളയത്തില്‍ നശിക്കുമെങ്കിലും, അടുത്ത കല്‍പത്തില്‍ വീണ്ടും ആവിര്‍ഭവിക്കുമല്ലോ. അതുകൊണ്ട് പ്രപഞ്ചം അവ്യയമാണ്, നശിക്കാത്തതാണ് എന്നു പറയാം.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.