Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിഭകള്‍ക്ക് അഭിമാന നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 03:18 am IST
in Kerala

കോട്ടയം: നക്ഷത്രശോഭയില്‍ കുളിച്ചുനിന്ന കോട്ടയം ബസേലിയസ് കോളേജ് മൈതാനിയില്‍ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡ് നിശ അരങ്ങേറി. സിനിമയിലെയും ടെലിവിഷനിലെയും പ്രതിഭകള്‍ ആടുകയും പാടുകയും ചെയ്ത വര്‍ണ്ണാഭമായ വേദിയില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അത് അഭിമാന നിമിഷമായി. ദൃശ്യം 2018ല്‍ ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം സിനിമാ താരങ്ങളും രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ പ്രശസ്തരും പങ്കെടുത്തു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ അടുത്തുകണ്ട ആവേശത്തിലായിരുന്നു അക്ഷരനഗരി. 

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ആഘോഷരാവ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരുന്നു. ജോസ്.കെ.മാണി എംപി, പ്രശസ്ത സിനിമാനിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍, ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സാന്നിധ്യമായി.

അഭിനയ രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് ജി.കെ. പിള്ളയെ ആദരിച്ചു. എസ്. രമേശന്‍ നായര്‍ രചിച്ച് രമേശ് നാരായണന്‍ ഈണം പകര്‍ന്ന അവതരണ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മലയാളത്തിന്റെ ഇഷ്ടനായിക ശാന്തികൃഷ്ണയും സംഘവും അവതരണഗാനത്തിന് നൃത്താവിഷ്‌ക്കാരം നടത്തി. ഇടവേളയ്‌ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വന്ന ശാന്തികൃഷ്ണ ആദ്യമായി അവതരിപ്പിച്ച നൃത്തപരിപാടിയെ പ്രേക്ഷക ഹൃദയങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജന്മഭൂമിയുടെ ചരിത്രം വിശദമാക്കുന്ന ഹ്രസ്വ ചിത്രവും കഴിഞ്ഞ വര്‍ഷത്തെ ജന്മഭൂമി ചലച്ചിത്ര അവാര്‍ഡിന്റെ പ്രസക്തഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു. 

എഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരമാണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകുംകാലം സംവിധാനം ചെയ്ത ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്‍. സാജന്‍സൂര്യ (മികച്ച നടന്‍), ഗായത്രി അരുണ്‍ (മികച്ച നടി), രാഘവന്‍ (സ്വഭാവ നടന്‍),  കെ.ആര്‍. വിജയ (സ്വഭാവ നടി), വിവേക് ഗോപന്‍ (ജനപ്രിയ നടന്‍), ഷാലു കുര്യന്‍ (ജനപ്രിയ നടി), നസീര്‍ സംക്രാന്തി (ഹാസ്യനടന്‍), നിഷ സാരംഗി (ഹാസ്യ നടി), ഗൗരീ കൃഷ്ണന്‍ (ബാലതാരം), ജെ. പള്ളാശ്ശേരി (തിരക്കഥ), ബിനു വെള്ളത്തൂവല്‍ (സംവിധായകന്‍), ജയകുമാര്‍ (മികച്ച സീരിയല്‍), രമാദേവി (രണ്ടാമത്തെ സീരിയല്‍), ആര്‍. ഉണ്ണികൃഷ്ണന്‍ (ഹാസ്യപരിപാടി), സുനീഷ് (ഛായാഗ്രഹണം), രാജേഷ് (എഡിറ്റര്‍), അനീഷ് (കലാസംവിധാനം), ഷോബി തിലകന്‍ (ഡബ്ബിങ്), സൈറ (ഡബ്ബിങ്) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്.

വാര്‍ത്താധിഷ്ഠിത പരിപാടിക്ക് അനില്‍ ബാനര്‍ജി, ശ്രീകണ്ഠന്‍ നായര്‍, ആര്‍. ബാലകൃഷ്ണന്‍, ടി.ജി. മോഹന്‍ദാസ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ജയരാജ്,  സജീവ് പാഴൂര്‍,  നിഖില്‍ എസ്.പ്രവീണ്‍, ദിലീഷ് പോത്തന്‍, സന്ദീപ് സേനന്‍, അനീഷ് എം.തോമസ് എന്നിവരെയും ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.