Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവാകുന്ന നിറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 03:47 am IST
inSamskriti

എഴുതിവെച്ച കൃതികള്‍ എത്രതന്നെ ഉല്‍കൃഷ്ട വിചാരങ്ങള്‍ അടങ്ങിയതാണെങ്കിലും മാറിയ കാലത്തിന്റെ ലോകബോധത്തെക്കൂടി ഉള്‍ക്കൊണ്ട് തലമുറകളിലേക്ക് പകരുമ്പോഴാണ് അത് ജീവസ്സുറ്റതായി നിലനില്‍ക്കുന്നത്. ശ്രദ്ധയും വിനയവും സമാധാനവുമുള്ള ശിഷ്യരിലൂടെയാണ് ഈ പാരമ്പര്യത്തെ കൈമാറ്റം ചെയ്യപ്പെടേണ്ടത്. പത്മപാദാചാര്യര്‍, തോടകാചാര്യര്‍, ഹസ്താമലകന്‍, സുരേശ്വരാചാര്യര്‍ തുടങ്ങിയ ശിഷ്യവൃന്ദം ഈ ധര്‍മ്മത്തെ നിര്‍വ്വഹിക്കാന്‍ ആചാര്യസവിധത്തില്‍ അണഞ്ഞവരായിരുന്നു. ഉറവവറ്റാത്ത ആ നിര്‍ഝരിയില്‍ നിന്നും അവതരിച്ചവരായിരുന്നല്ലോ ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി തപോവനം, ശ്രീനാരായണഗുരുദേവന്‍, ആഗമാനന്ദസ്വാമികള്‍, ചിന്മയാനന്ദസ്വാമികള്‍ തുടങ്ങിയ ഗുരുക്കന്മാര്‍.

‘സ്വാമിന്‍ നമസ്‌തേ നതലോകബന്ധോ

കാരുണ്യസിന്ധോ പതിതം ഭവാബ്ധൗ

മാമുദ്ധരാത്മീയകടാക്ഷദൃഷ്ട്യാ

ഋജ്വാദികാരുണ്യസുധാഭിവൃഷ്ട്യാ

ഇങ്ങനെ ഗുരുവിനെ ഭക്തിപൂര്‍വ്വം സേച്ച് ആത്മതത്ത്വം  ഉപദേശിക്കാന്‍ പ്രാര്‍ത്ഥിച്ച ശിഷ്യപ്രശിഷ്യപരമ്പരയാണ് ഇന്നും സനാതന സംസ്‌കൃതിയെ നിലനിര്‍ത്തുന്നത്. ഭാരതത്തിന്റെ  നാലതിര്‍ത്തികളില്‍ സ്ഥാപിച്ച മഠങ്ങളുടെ ദൗത്യവും, മേല്‍പ്പറഞ്ഞ വിജ്ഞാനത്തെ നിലനിര്‍ത്തുകയും അറിവിന്റേയും  ശാന്തിയുടേയും ഏകതയുടേയും സന്ദേശം പകര്‍ന്നുനല്‍കുകയും ചെയ്യുക എന്നതായിരുന്നു. ജാതി, നീതി, കുലം, ഗോത്രം, ശരീരബോധം തുടങ്ങിയ ഒരു ഭേദവും ഈ അറിവ് പകരുന്നിടത്ത് തടസ്സമായി ഉണ്ടാകരുതെന്നാണ് വീണ്ടും വീണ്ടും ആചാര്യര്‍ താക്കീത് നല്‍കിയിട്ടുള്ളത്. ആചാര്യവചനം ജീവിതത്തില്‍ അനുസരിക്കാത്തവര്‍ ജാതിയും ജാത്യാചാരങ്ങളേയുംകൊണ്ട് വിഭാഗീയത നടപ്പിലാക്കിയപ്പോഴൊക്കെ പഴികേള്‍ക്കേണ്ടിവന്നത് ആചാര്യസ്വാമികള്‍ക്കായിരുന്നു.

അകവും പുറവും തിങ്ങിനില്‍ക്കുന്ന മഹിമാവാര്‍ന്ന ആദിമഹസ് താന്‍ തന്നേയെന്ന ഉറച്ച ബോധ്യം വന്നവന്‍ ചണ്ഡാളനായാലും ബ്രാഹ്മണനായാലും ഗുരുതന്നെയാണെന്ന മനീഷാപഞ്ചകത്തിലെ ‘ചണ്ഡാളോസ്തു സ തു ദ്വിജോസ്തു ഗുരുരിത്യേഷാ മനീഷാ മമ’ എന്ന പ്രഖ്യാപനം ശ്രീശങ്കരന്റെ ജാതിയില്ലാ വിളംബരമായിരുന്നു. ഈ പ്രഖ്യാപനത്തിന്റെ അലയൊലി ഉപദേശസാഹസ്രിയിലും, വിവേകചൂഡാമണിയിലും, പ്രബോധസുധാകരത്തിലും ആവര്‍ത്തിച്ച് വരുന്നുണ്ട്. ഉദരം നിമിത്തം ജടധരിച്ചും മൊട്ടയടിച്ചും കാവിവസ്ത്രം അണിഞ്ഞും  സംന്യാസിയെന്ന പേരില്‍ വേഷംകെട്ടി നടന്നിരുന്നവര്‍ ഇന്നത്തെപ്പോലെ അന്നുമുണ്ടായിരുന്നു. 

ജടിലോ മുണ്ഡീ ലുഞ്ഛിതകേശഃ

കാഷായാംബര ബഹുകൃതവേഷഃ 

എന്ന പ്രസ്താവന സൂചിപ്പിക്കുന്നത് ഇതാണ്. ജീര്‍ണ്ണിച്ചുപോയ സംന്യാസി സമ്പ്രദായത്തെ ഉപനിഷത്ത് വിചാരങ്ങളുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയതാണ്  ‘ദശനാമിസമ്പ്രദായം’. വൈദിക സമ്പ്രദായത്തില്‍ ശമദമാദികള്‍ പാലിച്ച് സംന്യാസിസമ്പ്രദായം സ്വീകരിച്ചവര്‍ക്കെല്ലാം ആചാര്യസ്വാമികള്‍ ആദരണീയനാകുന്നത് ഇക്കാര്യങ്ങളെക്കൊണ്ടാണ്.  

അറിവ്, അറിയുന്നവന്‍, അറിയുന്ന ലോകം ഇങ്ങനെ മൂന്നായി പിരിഞ്ഞു നില്‍ക്കുന്നതിനെ ഭാരതീയദര്‍ശനത്തില്‍  ത്രിപുടിയെന്ന് വിളിക്കും. അറിവിന്റെ മുറിവില്ലാതാകുന്ന അവസ്ഥയെ ത്രിപുടി മുടിയുകയെന്നും പറയും. പിരിഞ്ഞുനില്‍ക്കുന്ന അറിവ്  ഒന്നായി നിറവായി നില്‍ക്കുന്നതാണെന്ന് അനുഭവിപ്പിക്കുന്ന ശാസ്ത്രമാണ് വേദാന്തം. ഈ അനുഭൂതിയിലെത്തുന്നതിന് സാധകന്‍ ലോകവ്യവഹാരത്തെ പിരിച്ചും തിരിച്ചും അറിയേണ്ടതുണ്ട്. എല്ലാ സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും ഇവിടെ വിഷയീഭവിക്കും. അതുകൊണ്ടാണ് വേദാന്തത്തിന്റെ പരിധിയില്‍ വരാത്ത ഒരറിവും ലോകത്തില്‍ ശേഷിക്കുന്നില്ലെന്ന് പറയാറുള്ളത്. ദ്വൈതത്തിനും  വിശിഷ്ടാദ്വൈതത്തിനും, ആത്മീയതയ്‌ക്കും ഭൗതികതയ്‌ക്കും കര്‍മ്മത്തിനും ഭക്തിക്കും അവിടെ സ്ഥാനമുണ്ട്. മാത്രമല്ല ഏതും മോക്ഷത്തിനു കാരണവുമാണ്. 

ആഹാരനിദ്രാഭയമൈഥുനം ച 

സമാനമേതത് പശുഭിര്‍നരാണാം.

ധര്‍മ്മോ ഹി തേഷാമധികോ വിശേഷോ

ധര്‍മ്മേണഹീനാഃ പശുഭിര്‍സമാനാഃ. 

എന്ന സുഭാഷിതത്തില്‍ ആഹാരം, നിദ്ര, ഭയം, സന്തതി ഉല്‍പ്പാദനം എന്നീ ജന്തുസഹജമായ കാര്യങ്ങള്‍ക്കപ്പുറം മനുഷ്യന്റെ മേന്മയായി ധര്‍മ്മത്തെ പറയുന്നുണ്ട്. അതുപ്രകാരം ധര്‍മ്മബോധത്തോടെ ഭക്ഷണം കഴിക്കുകയും കഴിക്കാതിരിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന സാധനയാണ്. അതുമതി മനുഷ്യനെ ഉന്നതിയിലേക്ക് നയിക്കാന്‍. നിദ്രയും ഭയവും സന്തതി ഉല്‍പ്പാദനവുമെല്ലാം ധര്‍മ്മബോധത്തോടെ നിര്‍വ്വഹിച്ചാല്‍ അവയോരോന്നും പരമപദത്തിലേക്ക് നയിക്കാന്‍ പര്യാപ്തമാണ്. ഇപ്രകാരം വ്യക്തിജീവിതത്തിലെ വ്യവഹാരങ്ങളെ ധാര്‍മ്മികമായും വിവേകത്തോടെയും ശാസ്ത്രീയമായും സമീപിക്കേണ്ട ഉപദേശസാരമാണ് അദ്വൈതം.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.