Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാങ്‌മേ മനസി പ്രതിഷ്ഠിതാ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:14 am IST
inSamskriti

ഐതരേയോപനിഷത്ത് 17

എല്ലാറ്റിനേയും നയിക്കുന്നതും നിലനിര്‍ത്തുന്നതും പ്രജ്ഞാനമെന്ന ബോധമാണ്. എല്ലാറ്റിന്റേയും ആധാരവും ആശ്രയവുമാണത്. ഓരോരുത്തരും അവരുടെ കാര്യങ്ങളെ ചെയ്യുന്നത് ഈ പ്രജ്ഞാനത്തിന്റെ ആശ്രയത്താലാണ്. ഇപ്രകാരം ആദ്ധ്യാത്മികവും ആധിഭൗതികവും ആധിദൈവികവുമായി പലവിധത്തില്‍ പ്രകാശിക്കുന്ന പ്രജ്ഞാനം തന്നെയാണ് ബ്രഹ്മം. ഉപാധികളൊന്നുമില്ലാത്ത അവസ്ഥയില്‍ ആ ബോധസ്വരൂപന്‍ നിരഞ്ജനവും നിര്‍മ്മലവും നിഷ്‌ക്രയവും ശാന്തവും ഏറ്റവും അദ്വയവും തുടങ്ങിയ വിശേഷണമുള്ള ബ്രഹ്മമെന്ന് അറിയപ്പെടുന്നു.

തത്പദത്തിന്റെ ലക്ഷ്യാര്‍ത്ഥമായി നിര്‍ണയം ചെയ്ത ബ്രഹ്മം പ്രജ്ഞയാകുന്ന ഉപാധിയോട് ചേരുമ്പോള്‍ സര്‍വജ്ഞനായ ഈശ്വരന്‍ ആകുന്നു. എല്ലാറ്റിന്റെയും ഉള്ളിലിരുന്ന് നിയന്താവാകുന്നതിനാല്‍ ‘അന്തര്യാമി’ എന്നും സമഷ്ടി ബുദ്ധിയെ താനെന്നഭിമാനിക്കുമ്പോല്‍ ‘ഹിരണ്യഗര്‍ഭന്‍’ എന്നും ആദ്യ ശരീരമെടുക്കുമ്പോള്‍ പ്രഥമജനായി വിരാട്, പ്രജാപതി എന്നുമൊക്കെ ഈ ബ്രഹ്മം തന്നെയാണ് അറിയപ്പെടുന്നത്. അഗ്നി മുതലായ ഉപാധികളോട് ചേര്‍ന്നിരിക്കുമ്പോള്‍ ദേവതകളായും മനുഷ്യന്‍ തുടങ്ങിയ ശരീരങ്ങളില്‍ ആ പേരിലും ആകുന്നത് ബ്രഹ്മം തന്നെയാണ്. ബ്രഹ്മാവ് മുതല്‍ ഏറ്റവും ചെറിയ അണുവരെ വിവിധ ഉപാധികളെകൊണ്ടെല്ലാം വേറെ വേറെയായി അറിയുന്നത് ഏകമായ ബ്രഹ്മമാണ്.

തത്, ത്വം പദങ്ങളുടെ ഏകത്വത്തെ കാണിക്കാനാണ് മഹാവാക്യമായ ‘പ്രജ്ഞാനം ബ്രഹ്മ’ പറഞ്ഞിരിക്കുന്നത്. ‘പ്രജ്ഞാനം’ ത്വം പദത്തേയും ‘ബ്രഹ്മ’ തത് പദത്തേയും കുറിക്കുന്നു. പ്രജ്ഞാനമാണ് ബ്രഹ്മം എന്ന് അറിയണം. അല്ലെങ്കില്‍ ആ ബ്രഹ്മം തന്നെയാണ് ബോധം അഥവാ പ്രജ്ഞാനമായിത്തീരുന്നത് എന്ന് മനസ്സിലാക്കണം.

ഇതേ ബ്രഹ്മത്തെ തന്നെയാണ് താര്‍ക്കികന്മാര്‍ പലതരത്തില്‍ പറയുന്നത് അഗ്നിയെന്നും പ്രജാപതിയെന്നും ഇന്ദ്രനെന്നും പ്രാണനെന്നും ശാശ്വതമായ ബ്രഹ്മമെന്നും ഇപ്രകാരം പറയുന്നുവെന്ന് സ്മൃതിയിലുണ്ട്. സ്വര്‍ണം തന്നെ വിവിധങ്ങളായ സ്വര്‍ണാഭരണങ്ങളായി മാറി. വള, കമ്മല്‍, മാല, മൂക്കുത്തി, മോതിരം എന്നിങ്ങനെ അറിയപ്പെടുന്നത്. അതുപോലെ സമുദ്രജലം തന്നെയാണ് തിരമാലയും നുരയും കുമിളയുമൊക്കെയായിത്തീര്‍ന്നത്. എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ആധാരമായ പൊതുഘടകം ഏകമായ ബ്രഹ്മം തന്നെ. അത് പ്രജ്ഞനമായി ബോധമായി ഒരുപോലെ സകലതിനേയും പ്രകാശിപ്പിക്കുന്നു.

സ ഏതേന പ്രജ്ഞേനാത്മനാസ്മാല്ലോകാ

ദുക്രമ്യ അമുഷ്മിന്‍

സ്വര്‍ഗ്ഗേ ലോകേ സര്‍വ്വാന്‍ കാമാനാപ്ത്വാമൃതഃ സമഭവത്

ബ്രഹ്മത്തെ അറിഞ്ഞയാള്‍ ഈ പ്രജ്ഞാനരൂപമായ ആത്മാവുകൊണ്ട് ഈ ലോകത്തുനിന്ന് ഉത്ക്രമിച്ച് എല്ലാ ആഗ്രഹങ്ങളേയും നേടി സ്വസ്വരൂപമാകുന്ന ലോകത്തില്‍ അമൃതത്വത്തെ നേടി.

മന്ത്രത്തിലെ ‘സഃ’ എന്നതുകൊണ്ട് വാമദേവ ഋഷിയേയോ ആത്മസാക്ഷാത്കാരം നേടിയ ഒരാളേയോ ആണ് ഉദ്ദേശിക്കുന്നത്. പ്രജ്ഞാനമാകുന്ന ആത്മസ്വരൂപത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ ദേഹത്തില്‍ ആത്മബുദ്ധി ഉണ്ടാകുകയില്ല. ദേഹാനുഭാവം വെടിയുന്നതിനെയാണ് ‘അസ്മാത് ലോകാത് പ്രേത്യ’ എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത്. ലോക എന്നതിന് ദേഹം എന്ന് അര്‍ത്ഥമുണ്ട്. കര്‍മ്മഫലത്തിന്റെ അനുഭവത്തിനുള്ള ഉപകരണമെന്നും ദേഹത്തിനെ പറയാം. ആത്മജ്ഞാനം നേടുന്നയാള്‍ ദേഹാത്മഭാവത്തെവിട്ട് സ്വസ്വരൂപമായ ആത്മാവില്‍ സ്ഥിരമായി നിലകൊള്ളുന്നു. മരണമില്ലാത്തവനായിത്തീരുന്നു. അയാളുടെ എല്ലാ കാമനകളും പൂര്‍ത്തീകരിക്കുന്നു. ആത്മസ്വരൂപത്തെ കൈവരിച്ചയാള്‍ക്ക് എല്ലാം നേടാനാവും. ജനനമരണങ്ങളൊന്നും അവിടെയില്ല. തന്റെ യഥാര്‍ത്ഥ സ്വരൂപമായി മാറുന്നു.

‘ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ…. എന്ന ശാന്തി മന്ത്രം തന്നെയാണ് ഐതരേയോപനിഷത്തിന്റെ അവസാന ഭാഗത്തും ശാന്തിമന്ത്രമായി ചേര്‍ത്തിരിക്കുന്നത്. പ്രജ്ഞാനമായിരിക്കുന്ന ബ്രഹ്മം നമ്മേയും ആചാര്യനെയും ഒരുപോലെ കാത്തുരക്ഷിക്കട്ടെ. വേദാന്തവിചാരംകൊണ്ട് അഹോരാത്രങ്ങളെ ഉപപയോഗപ്രദമാക്കാന്‍ സാധിക്കട്ടെ.

ഐതരേയ ഉപനിഷത്ത് അവസാനിച്ചു.

 9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.