തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രമഹോത്സവം നാളെ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ രാത്രി 8നും 9നും മധ്യേ തന്ത്രി കുന്നത്തൂര്‍ അമ്പഴിപ്പള്ളി മന ശ്രീകുമാരന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും. 9 മണിക്ക് തായമ്പക, 15ന് രാവിലെ 5 മണിക്ക് വിഷുക്കണി, സ്വാമിദര്‍ശനം, വിഷുക്കൈനീട്ടം, തുടര്‍ന്ന് സോപാന സംഗീതം, വൈകുന്നേരം 4ന് ഓട്ടന്‍തുള്ളല്‍, 6 മണിക്ക് ഉത്സവ എഴുന്നള്ളത്ത്, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. എഴുന്നള്ളത്ത് എല്ലാദിവസവും ഉണ്ടായിരിക്കും.
19, 20 തിയ്യതികളില്‍ 11 ഗജവീരന്‍മാരുടെയും മേജര്‍ സെറ്റ് പാണി, പാഞ്ചാരി മേളങ്ങളുടെയും അകമ്പടിയോടെയായിരിക്കും എഴുന്നള്ളത്ത് നടക്കുക. 19ന് വൈകുന്നേരം 5 മണിക്ക് പൊന്ന്യം കൊട്ടാരം വൈരീഘാതന്‍ ഭഗദവതി ക്ഷേത്രത്തില്‍ നിന്ന് അടിയറ ഘോഷയാത്ര ആരംഭിക്കും. 12 ക്ഷേത്രങ്ങളില്‍ നിന്നുള്ള കലവറനിറക്കല്‍ ഘോഷയാത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ദേവസ്വം ജീര്‍ണ്ണോധാരണ കമ്മറ്റി നിര്‍മ്മിച്ച തന്ത്രിമഠം ഇന്ന് കാലത്ത് 9.30ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 21ന് ഉത്സവം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.വേണു, കൊളക്കാട്ട് ഗോപാലന്‍, എന്‍.ഹരിദാസ്, രാധാകൃഷ്ണന്‍, വിനയരാജ്, കെ.സി.ജയപ്രകാശ്, പി.ടി.രാമദാസ്, പി.കെ.ആശ, എന്‍.പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















