Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ക്കിളികളെ തേടി ജില്ലാ സെക്രട്ടറി : പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത സംഭവം അണികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു സമരവുമായി മുന്നോട്ട് പോകാനുളള വയല്‍ക്കിളി കൂട്ടായ്‌മയുടെ തീരുമാനത്തിനു മുന്നില്‍ പരിഹാസ്യരായി സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 09:51 pm IST
in Kannur

കണ്ണൂര്‍: സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ തേടി ജില്ലാ സെക്രട്ടറി അവരുടെ വീടുകളില്‍ എത്തിയ സംഭവം പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നു. കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ വീടുകളില്‍ ചെന്ന് കണ്ട് അനുനയിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തിയത് പാര്‍ട്ടിക്കുളളിലെ അസാധാരണ നടപടിയായി. വയല്‍ക്കിളി സമരത്തിന് ജനസമ്മതി ദിനംപ്രതി ഏറി വരുന്നതും വയല്‍ക്കിളികള്‍ അടുത്ത മാസം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു ലോംഗ് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനവുമാണ് ജില്ലാ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരുടെ വീട് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്.

കണ്ണൂരില്‍ എം.വി.രാഘവന്‍ മുതലുള്ള മുതിര്‍ന്ന നേതാക്കളെ വരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെങ്കിലും ഇവരുമായി യാതൊരു വിധത്തിലുള്ള അനുരഞ്ജനത്തിനും പാര്‍ട്ടി തയ്യാറായിരുന്നില്ല. ഇവരെ ആക്രമിച്ചു നിശബ്ദരാക്കുകയെന്ന സമീപനമായിരുന്നു പാര്‍ട്ടി കൈക്കൊണ്ടിരുന്നത്. ഇതുവരെ പാര്‍ട്ടിക്ക് അനഭിമതരായി മാറിയവരോടെല്ലാം അസഹിഷ്ണുതാപരമായ നിലപാടായിരുന്നു പാര്‍ട്ടി കൈക്കൊണ്ടത്. ഇതിനെല്ലാം കടക വിരുദ്ധമായ നിലപാടാണ് വയല്‍ക്കിളികളുടെ കാര്യത്തില്‍ പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്. 

വയല്‍ക്കിളികല്‍ നടത്തു സമരത്തിനു ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ലഭിച്ചിരുന്നു. മാത്രമല്ല, കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ മാര്‍ച്ചില്‍ സംഘാടകരെപ്പോലും അല്‍ഭുതപ്പെടുത്തുന്ന വിധത്തിലാണ് ജനപങ്കാളിത്തം ലഭിച്ചിരുന്നു. സംഘാടകര്‍ ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം ആളുകള്‍ സമരത്തിനെത്തി. ഇത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. 

സമാനമായ രീതിയിലാണ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു മഹാരാഷ്‌ട്ര കര്‍ഷക സമരത്തിന്റെ മാതൃകയില്‍ ലോംഗ് മാര്‍ച്ചിനു വയല്‍ക്കിളികല്‍ തയ്യാറെടുക്കുന്നത്. കേരളത്തില്‍ ഹൈവേ വികസനത്തിന്റെ മുഴുവന്‍ ഇരകളേയും മാര്‍ച്ചില്‍ അണിനിരത്തുകയാണ് ലക്ഷ്യം. മെയ് മാസം പകുതിയോടെ മാര്‍ച്ച് നടത്താനാണ് ഉദ്ദേശിക്കുത്. ഇത്തരമൊരു മാര്‍ച്ച് നടാല്‍ മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികം അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ലക്ഷ്യമിട്ട പിണറായി സര്‍ക്കാരിനു വലിയ തിരിച്ചടിയാവുമെന്നും മന്ത്രിസഭാ വാര്‍ഷികം ലോംഗ് മാര്‍ച്ചില്‍ മുങ്ങിപ്പോവുമെന്നും ഇത് നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലടക്കം പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവും കൂടിയാണ് ജില്ലാ സെക്രട്ടറിയുടെ സന്ദര്‍ശനത്തിന് പിന്നിലെന്ന് വ്യക്തമാണ്. വയല്‍ക്കിളികളെ കഴുകന്മാരായും വികസന വിരോധികളായും മാവോയിസ്റ്റുകളും തീവ്രവാദികളുമായുമൊക്കെ വിശേഷിപ്പിച്ചത് പാര്‍ട്ടി അണികളില്‍ കടുത്ത എതിര്‍പ്പിനു കാരണമായിട്ടുണ്ടെന്ന കണ്ടെത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ഈ പരാമര്‍ശങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന് പാര്‍ട്ടിക്കുളളില്‍ത്തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. 

അതേസമയം, സമരവുമായി മുന്നോട്ടു പോകുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീവാറ്റൂര്‍ ജന്മഭൂമിയോട് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം വയല്‍ സംരക്ഷണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സമരവുമായി മുന്നോട്ട് പോകാനുളള വയല്‍ക്കിളി കൂട്ടായ്‌മയുടെ തീരുമാനത്തിനു മുന്നില്‍ സിപിഎം നേതൃത്വം സ്വയം അപഹാസ്യമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

World

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥനെ നിയമിച്ചു.

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.