Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മരണാനന്തര തീർത്ഥയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 03:45 am IST
in Samskriti

മരണാനന്തര തീര്‍ത്ഥയാത്രയ്‌ക്കും ചില ശാസ്ത്രീയ സന്ദേശങ്ങളുണ്ട്. പുണ്യക്ഷേത്രങ്ങളില്‍, മരിച്ച വ്യക്തിയുടെ അസ്തി നിമജ്ജനത്തിനാണീയാത്ര. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകള്‍ ലഭിക്കുവാനും ത്യാഗം സഹിക്കുവാനും ഒരു മാറ്റം ലഭിക്കുവാനും തുടര്‍ന്ന് മരണദുഃഖം അകറ്റുവാനും, പഴയതുപോലെയാകുവാനുമുള്ള (ഒരു വേദനയുടെ ചുറ്റുപാടുകളില്‍ നിന്നുള്ള) മാറ്റമാണ് ഈ തീര്‍ത്ഥയാത്രകൊണ്ട് ലഭിക്കുന്നത്.

വാര്‍ഷിക ശ്രാദ്ധം: എല്ലാ വര്‍ഷവും മാതാപിതാക്കളെ, അവരവരുടെ കാലശേഷവും ഓര്‍ക്കുകയും അവരുടെ ഉപദേശങ്ങളും അനുഭവങ്ങളും സ്മരണയില്‍ വരുത്തുവാന്‍ അവസരമുണ്ടാക്കുകയും ചെയ്യുന്നതാണ് വാര്‍ഷിക ശ്രാദ്ധം. വാര്‍ഷിക ശ്രാദ്ധം ആചരിക്കുകയും അഥവാ (പകരമായി) കര്‍ക്കിടക വാവുബലി നിര്‍വഹിക്കുകയും ചെയ്താലും  ഇതേ മഹത്വം തന്നെ ലഭിക്കുന്നു എന്ന് ധര്‍മ്മശാസ്ത്രങ്ങള്‍ വിവരിക്കുന്നു.

ബലിതര്‍പ്പണ സന്ദേശം: സമൂഹത്തിലെ ആത്മബന്ധത്തിന്റെ ശാസ്ത്ര ചൈതന്യമാണ് പിതൃബലി കര്‍മ്മം. എന്റെ ജന്മത്തിന് കാരണമായവരെ സ്മരിക്കണം. എനിക്ക് ഭക്ഷണം നല്‍കിയ സമസ്ത സസ്യലതാദികളേയും ജന്തുജാലങ്ങളേയും സ്മരിക്കണം. പ്രത്യക്ഷമായും പരോക്ഷമായും എന്നെ സഹായിച്ചവരെ സ്മരിക്കണം. ഈ പ്രപഞ്ചത്തില്‍ എന്റെ ജീവനത്തിനായി ഞാന്‍ ആരോടെല്ലാം കടപ്പെട്ടിരിക്കുന്നുവോ അവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്ന ദിവസമാണ് കര്‍ക്കിടകവാവുബലി. ഭാരതത്തില്‍ ഈ സ്മൃതിദിനമാചരിച്ചു തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി.

പൂവും എള്ളും അരിയും ജലവും അര്‍പ്പിക്കേണ്ടത് ഈ മന്ത്രം ചൊല്ലിയാണ്. സര്‍വ്വജീവജാലങ്ങളോടും ബന്ധുമിത്രാദികളോടുമുള്ള ആത്മബന്ധം ഹൃദയത്തില്‍ നിറഞ്ഞ സ്മരണയോടെ ചെയ്യേണ്ടതാണിത്. ജാതി-മത-ലിംഗ-വര്‍ഗ്ഗ ഭേദമില്ലാതെ ഈ മന്ത്രം ജപിച്ച് തര്‍പ്പണം കൊടുക്കാവുന്നതാണ്.

ആബ്രാഹ്മണോ യേ പിതൃവംശ 

ജാതാ മാതുസ്തദാ വംശ ഭവാ മദീയാ

വംശദ്വയേസ്മിന്‍ മമ ദാസ ഭൂതാഃ 

ഭൃത്യാസ്ത ദൈവാശ്രിത സേവകാശ്ച

മിത്രാണി സഖ്യ പശവശ്ച വൃക്ഷഃ 

ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാരാഃ

ജന്മാന്തരേ യേ മമ സംഗതാശ്ച 

തേഭ്യ സദാ പിണ്ഡബലിം ദദാമി

പിതൃവംശേ മൃതായേശ്ച മാതൃവംശേ തഥൈവ ച

ഗുരു ശ്വശുര ബന്ധുനാം യേ ചാന്യേ ബാന്ധവാ മൃതാഃ

യേ മേ കുലേ ലുപ്തപിണ്ഡാഃ പുത്രദാര വിവര്‍ജ്ജിതാഃ

ക്രിയാലോഭഹതാശ്ചൈവ ജാത്യന്ധാ പങ്കവസ്തദാ

വിരൂപാ ആമഗര്‍ഭാശ്ച ജ്ഞാനാജ്ഞാതാ കുലേ മമ

ഭൂമൗ ദത്തേന ബലിനാ തൃപ്തായാന്തു പരാം ഗതിം

അതീതകുല കോടീനാം സപ്ത ദ്വീപനിവാസിനാം

പ്രാണീനാമുദകം ദത്തം അക്ഷയ്യമുപതിഷ്ഠതി

പദാനുപദ അര്‍ത്ഥം: എന്റെ പിതാവിന്റെ വംശത്തില്‍ ജനിച്ചവര്‍ക്കും അതുപോലെ മാതൃവംശജര്‍ക്കും രണ്ടു ജന്മത്തില്‍ എന്റെ ദാസന്മാരായി സഹായിച്ചവര്‍ക്കും, ഞാന്‍ ആശ്രയിക്കുവാന്‍ ഇടവന്നവര്‍ക്കും സേവകന്മാര്‍ക്കും മിത്രങ്ങള്‍ക്കും സ്‌നേഹിതന്മാര്‍ക്കും ഞാന്‍ ആശ്രയിച്ച മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും എനിക്ക് ഉപകാരം ചെയ്തവര്‍ക്കും ജന്മ ജന്മാന്തരങ്ങളില്‍ എന്നോടൊപ്പം ഉണ്ടായിരുന്നവര്‍ക്കും ഞാനിതാ ഈ അരിയും പുഷ്പവും പിണ്ഡവും ചേര്‍ത്ത് നല്‍കുന്നു. അച്ഛന്റെ കുലത്തില്‍ ജനിച്ച് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞവര്‍ക്കും അതുപോലെ അമ്മയുടെ കുലജാതര്‍ക്കും ഗുരുക്കന്മാര്‍ക്കും ശ്വശൂരന്മാര്‍ക്കും ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും എന്റെ കുലത്തില്‍ ദുഃഖിതരായി മരിച്ചവര്‍ക്കും പുത്രന്മാരാലും ഭാര്യമാരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും അകാലമൃത്യു സംഭവിച്ചവര്‍ക്കും ഹീനജന്മം സിദ്ധിച്ചവര്‍ക്കും വിരൂപന്മാര്‍ക്കും അന്ധര്‍ക്കും അംഗവൈകല്യം വന്നവര്‍ക്കും എന്റെ കുലത്തില്‍  അറിഞ്ഞോ അറിയാതെയോ ദുഃഖിതരായി കാലഗതി പ്രാപിച്ചവര്‍ക്കും അവരുടെ ആത്മാവിന് സംതൃപ്തി ഉണ്ടാകുവാനായി ഈ ഭൂമിയില്‍ ഞാനിതാ പിണ്ഡബലി അര്‍പ്പിക്കുന്നു.

കോടാനുകോടി ജനന മരണത്തിലൂടെ കടന്നുവന്ന്, ഭൂമിയിലെ ഏഴു ഭൂഖണ്ഡങ്ങളിലും ഇപ്പോള്‍ വസിക്കുന്ന സര്‍വ്വജീവജാലങ്ങള്‍ക്കും ഞാന്‍ അര്‍പ്പിക്കുന്ന തീര്‍ത്ഥജലത്തിലൂടെ സര്‍വ്വമംഗളങ്ങളുമുണ്ടാകട്ടെ!മനുഷ്യബന്ധത്തിന്റെയും കടപ്പാടിന്റെയും മനഃശാസ്ത്രത്തിന്റെയും ചൈതന്യമുള്‍ക്കൊള്ളുന്ന ഈ മന്ത്രധ്വനി കര്‍ക്കിടകവാവുദിനത്തില്‍ കേരളത്തില്‍ മുഖരിതമാകണം. സംഘര്‍ഷപൂരിതമായ ജീവിതത്തില്‍ ശാശ്വത സംതൃപ്തി നല്‍കുന്നതേതാണോ അതാണ് ശാസ്ത്രം.

അതുകൊണ്ടുതന്നെ പിതൃകര്‍മ്മവും ശാസ്ത്രീയമാണ്.ഏഴു ഭൂഖണ്ഡങ്ങളിലുള്ള മനുഷ്യനുള്‍പ്പെടെയുള്ള സമസ്ത ജീവരാശികളുടെയും നന്മയ്‌ക്കായി പ്രാര്‍ത്ഥിക്കുന്ന ഈ വരികള്‍ മനുഷ്യബന്ധത്തിന്റെ ഉജ്ജ്വല സാമൂഹ്യശാസ്ത്രം രചിക്കുന്നു. അതു സംഭവിച്ചത് പവിത്രഭാരതത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

പുതിയ വാര്‍ത്തകള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.