Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാരാനുഷ്ഠാനങ്ങളുടെ തത്ത്വശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:30 am IST
in Samskriti

വിവരണം- ഹിന്ദു ഗോത്രങ്ങളില്‍ ചിലതിലെ ദാര്‍ശനികര്‍ സത്യത്തിന്റെ സാക്ഷാല്‍കാരത്തില്‍ നിന്നുളവായ വെളിപാടു പോലെ പാടിയ ഉദാത്തങ്ങളായ കാവ്യശകലങ്ങളാണ് പല ഋക്കുകളും. ഏതോ പൂര്‍വകാലത്ത് പലപ്പോഴായി അവയില്‍ പലതിനേയും ശേഖരിച്ച് സഞ്ചിതമാക്കിയ സംഹിതകളുടെയും അവയുടെ പ്രയോഗവിധികള്‍ വിവരിക്കുന്നതും ക്രമേണ പരിഷ്‌കരിക്കപ്പെട്ടവയും ആയ ബ്രാഹ്മണങ്ങളുടെയും പശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെട്ട വിശ്വാസപദ്ധതിയാണ്,ഗര്‍ഭാധാനാദി അന്ത്യേഷ്ടിപര്യന്തമുള്ള വ്യക്തി-കുടുംബതല സംസ്‌കാരങ്ങളും യാഗം എന്ന സാമൂഹ്യസംരംഭവും ചേര്‍ന്ന, മേല്‍വിവരിച്ച, വൈദിക കര്‍മ്മകാണ്ഡം എന്നു നാം കണ്ടു.

ഈ പദ്ധതിയെ പിന്തുടര്‍ന്നവരില്‍ ചിലര്‍ കേവലം അതില്‍ ഒതുങ്ങിനില്‍ക്കാതെ ഈ ലോകമാകുന്ന അത്ഭുതത്തിന്റെ പൊരുള്‍ മറ്റു വഴികളില്‍ക്കൂടി തേടാനൊരുമ്പെട്ടു. അതിന്റെ ഫലമായി ഉരുത്തിരിഞ്ഞ പല ചിന്തകളുടെയും പില്‍ക്കാല സമാഹാരമാണ് വേദാന്തം എന്നു പറയുന്ന, വേദത്തിന്റെ അവസാനഭാഗം. ആരണ്യകം, ഉപനിഷത്ത് എന്നിവ ചേര്‍ന്നതാണിത്- പ്രത്യേകിച്ചും ഉപനിഷത.് ആരണ്യകം കര്‍മ്മകാണ്ഡത്തില്‍ നിന്നും ഉപനിഷത്തിലേക്കുള്ള കാല്‍വെയ്‌പ്പായിട്ടാണ് ദാസ്ഗുപത പറയുന്നത്. ഇതിന് ജ്ഞാനകാണ്ഡം എന്നും പറയുന്നു. ഇത് പില്‍ക്കാലത്ത്  വിവര്‍ത്താദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാദ്വൈതം, വിശുദ്ധാദ്വൈതം, ദ്വൈതം മുതലായ പല ഹിന്ദുവിശ്വാസപദ്ധതികള്‍ക്കും അടിസ്ഥാനമായി. 

സംന്യാസം എന്ന ആശയവും പദ്ധതിയും ഈ വേദാന്തത്തില്‍ നിന്നാണ് രൂപപ്പെടുത്തിയത്. അപ്പോള്‍ മനുഷ്യജീവിതത്തിന്റെ സ്വാഭാവികഘട്ടങ്ങളെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്ന നാല് ആശ്രമങ്ങളായി കണ്ട് ലോകമംഗളത്തിനായി അതാതിനുള്ള വ്യവസ്ഥകളുടെ വിധികള്‍ ഈ വേദാന്തഭാഗം കൂടി ഉള്‍പ്പെട്ട മുഴുവന്‍ വേദത്തിന്റെയും സംഭാവനയാണ് എന്നു കാണാം. കാളിദാസന്‍ രഘുവംശത്തില്‍ രഘുകുലനായകരുടെ ജീവിതക്രമത്തെ- ശൈശവേ അഭ്യസ്തവിദ്യാനാം. യൗവ്വനേ വിഷയൈഷിണാം. വാര്‍ദ്ധകേ മുനിവൃത്തീനാം. യോഗേനാന്തേ തനുത്യജാം (ബാല്യത്തില്‍ വിദ്യാഭ്യാസം, യൗവ്വനത്തില്‍ ഗൃഹസ്ഥധര്‍മ്മം, വാര്‍ദ്ധക്യത്തില്‍ മുനിചര്യ, അന്ത്യകാലത്ത് യോഗവിധിപ്രകാരമുള്ള ശരീരത്യാഗം)- എന്നാണ് വര്‍ണ്ണിക്കുന്നത്.

ഋക്കുകളുടെ സംഹിതയ്‌ക്ക് ഏറെക്കുറെ നിശ്ചിതഘടന (മന്ത്രങ്ങളുടെ എണ്ണം, ക്രമം എന്നിവ) കൈവരുത്തിയിട്ടുണ്ടെങ്കിലും ബ്രാഹ്മണങ്ങളുടെ കാര്യത്തില്‍ അതല്ല സ്ഥിതി എന്നുകാണാം. നാടിന്റെ നാനാഭാഗങ്ങളിലായി വ്യാപിച്ചു കിടന്ന വൈദികഗോത്രങ്ങളില്‍ ഈ സംഹിതാഭാഗം തലമുറകളിലൂടെ ചൊല്ലിക്കേട്ടു പഠിച്ച്, വലിയ പാഠഭേദങ്ങള്‍ വരാതെ, ബ്രാഹ്മണര്‍ നിലനിര്‍ത്തി. യാഗാദിക്രിയാവിധികള്‍ അടങ്ങിയ ഗദ്യരൂപത്തിലുള്ള ബ്രാഹ്മണങ്ങള്‍ക്ക് ദേശകാലഭേദങ്ങള്‍ക്കും അതാത് ഗോത്രങ്ങളുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഭേദങ്ങളുണ്ടായി, പരിഷ്‌കാരങ്ങളുണ്ടായി. കാലക്രമേണ ഒരേ വേദം പഠിച്ചുപോന്നവരുടെ ഇടയില്‍പ്പോലും ബ്രാഹ്മണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങള്‍ കാണപ്പെട്ടു. അങ്ങനെ ഐതരേയം, കൗഷീതകി തുടങ്ങിയ പല വേദശാഖകള്‍ രൂപംകൊണ്ടു. ബ്രാഹ്മണങ്ങളിലെ ഈ ഭേദങ്ങള്‍ക്കനുസൃതമായി അവയുമായി ബന്ധപ്പെട്ട ഉപനിഷത്തുകളുടെ ഉള്ളടക്കം, വലിപ്പം എന്നിവയിലും വ്യത്യാസങ്ങളുണ്ടായി എന്നു ദാസ്ഗുപ്ത പറയുന്നു. 700 ബി.സി തൊട്ട് 600 ബി.സി വരെയുള്ള കാലഘട്ടത്തിലാണ് ആദ്യത്തെ ഉപനിഷത്തുക്കള്‍ എഴുതപ്പെട്ടതെന്നാണ് പണ്ഡിതാഭിപ്രായം.

അതനുസരിച്ച് അതാതു ശാഖകളുടെ പേരില്‍ത്തന്നെ അവയുടെ അന്ത്യഭാഗങ്ങളായ ഉപനിഷത്തുകളും അറിയപ്പെട്ടു. ഐതരേയ, കൗഷീതകി ബ്രാഹ്മണങ്ങളുടെ ഉപനിഷത്തുകള്‍ ആ പേരുകളില്‍ത്തന്നെ അറിയപ്പെട്ടു. സാമവേദത്തിന്റെ താണ്ഡ്യ, താലവകാര ശാഖകളുടെ ഉപനിഷത്തുകള്‍ യഥാക്രമം ഛാന്ദോഗ്യം, താലവകാരം (കേനം) എന്നറിയപ്പെട്ടു. യജുര്‍വേദത്തിന്റെ തൈത്തിരീയശാഖയുടെ ഉപനിഷത്തുകളെ തൈത്തിരീയം എന്നും കഠശാഖയുടേതിനെ കാഠകം എന്നും മൈത്രായണീശാഖയുടേതിനെ മൈത്രായണി എന്നും വിളിച്ചുപോരുന്നു. വാജസനേയി ശാഖകളുടെ ശതപഥബ്രാഹ്മണത്തിന്റെ ഭാഗമാണ് ബൃഹദാരണ്യക ഉപനിഷത്. മറ്റേ ശാഖയുടേതാണ് ഈശം. ശ്വേതാശ്വതരോപനിഷത്തിന്റെ ശാഖ നശിച്ചുപോയതായി കരുതപ്പെടുന്നു. അതാതു ശാഖകളുടെ ഉയര്‍ന്ന ദാര്‍ശനികതലങ്ങളായി അതാത് ഉപനിഷത്തുകളെ കരുതുന്നു.

വേദം എന്നു പറയുന്ന ഈ വിസ്തൃത സാഹിത്യത്തിന്റെ ഘടന സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നതാണെന്നു നാം കണ്ടു. ഇവയുടെ വ്യക്തമായ ചിത്രം ഒറ്റനോട്ടത്തില്‍ മനസ്സിലാകാന്‍ ഉതകുന്ന തരത്തില്‍ താഴെ കൊടുക്കുന്നു-

ഈ പ്രധാനപ്പെട്ട ഉപനിഷത്തുകളില്‍ ഈശം ശുക്‌ളയജുര്‍വേദത്തിന്റെ അവസാന അധ്യായം ആയിട്ടാണ് നമുക്ക് ലഭിക്കുന്നത്. ഐതരേയം, കൗഷീതകി, ഛാന്ദോഗ്യം, കേനം, ബൃഹദാരണ്യകം, തൈത്തിരീയം എന്നിവ ബ്രാഹ്മണത്തിന്റെയോ, ആരണ്യകത്തിന്റെയോ ഭാഗങ്ങളായിട്ടാണ് കാണപ്പെടുന്നത്. മറ്റുള്ളവയും നഷ്ടപ്പെട്ട ഏതോ ബ്രാഹ്മണത്തിന്റെയോ, ആരണ്യകത്തിന്റെയോ ഭാഗങ്ങളാകാം. മൈത്രായണിയും മാണ്ഡൂക്യവും പില്‍ക്കാലത്തു ചേര്‍ത്തതാണെന്നു കരുതിവരുന്നു.

ഈ ഉപനിഷത്തുകള്‍ ആരണ്യകങ്ങളുടെ പരിശിഷ്ടങ്ങള്‍ ആണെന്നും ആരണ്യകങ്ങള്‍ ബ്രാഹ്മണങ്ങളുടെ  ഭാഗങ്ങള്‍ ആണെന്നും കരുതിവരുന്നുണ്ടെങ്കിലും ചിലപ്പോള്‍ ബ്രാഹ്മണഭാഗങ്ങളില്‍ പറയേണ്ടവ ആരണ്യകങ്ങളിലും ആരണ്യകങ്ങളില്‍ വിവരിക്കേണ്ടവ ഉപനിഷത്തുകളിലും ആയി കാണപ്പെടുന്നു. ഇതിനു കാരണം- ഈ മൂന്നു തരം സാഹിത്യങ്ങളും സമാന്തരമായി വളര്‍ന്നവയാകാം. തന്മൂലം ഉള്ളടക്കങ്ങള്‍ വ്യത്യസ്തങ്ങള്‍ ആണെങ്കിലും അവയെ ഒരൊറ്റ ഗ്രന്ഥമായി കണ്ടിരിക്കാം- എന്നതാകാം എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു.

 ബ്രാഹ്മണങ്ങള്‍ ഗൃഹസ്ഥന്മാര്‍ക്കും ആരണ്യകങ്ങള്‍ വനാന്തരങ്ങളിലേക്കു പിന്‍വാങ്ങിയ വൃദ്ധര്‍ക്കും ഉപനിഷത്തുകള്‍ സര്‍വവും ത്യജിച്ച് ധ്യാനത്തിലൂടെ അന്തിമമോക്ഷത്തിനായി പരിശ്രമിക്കുന്നവര്‍ക്കും വേണ്ടി എഴുതപ്പെട്ടവയാകാം എന്നാണ് ഡസ്സന്‍ എന്ന വിദേശ വേദപണ്ഡിതന്‍ പറയുന്നത്. മൂന്നായിട്ടുള്ള ഈ വിഭജനത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം എന്തുതന്നെയായാലും പ്രാചീന ഇന്ത്യന്‍ ദാര്‍ശനികര്‍ ഈ ഉപനിഷത്തിനെ കര്‍മ്മകാണ്ഡം എന്നു വിശേഷിപ്പിക്കുന്ന മറ്റു വേദഭാഗങ്ങളില്‍ നിന്നും തികച്ചും വ്യതിരിക്തമായ ജ്ഞാനകാണ്ഡം ആയിട്ടാണ് കരുതിയത് എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

പുതിയ വാര്‍ത്തകള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.