Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈദികം ഒറ്റനോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 02:20 am IST
inSamskriti

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളും പുരാണങ്ങളും വൈദികത്തിനു നല്‍കിയ ഊന്നലും വലിയ ഘടകം ആയിരുന്നു. പില്‍ക്കാലത്ത് യാഗം മുതലായ വൈദികചടങ്ങുകള്‍ ഏറെക്കുറെ നിലച്ചെങ്കിലും പുരാണപ്രവചനം നടത്തുന്നവരിലൂടെ വൈദികത്തിനോടുള്ള ആദരവ് നിലനിന്നുപോന്നു എന്നു കാണാം.

ഇത്തരത്തിലെല്ലാം യാഗത്തിനും വൈദികമാര്‍ഗത്തിനും പ്രാമുഖ്യം കൈവന്നപ്പോള്‍ അവയുടെ എല്ലാം (രാജഭരണം ഉള്‍പ്പടെ) താക്കോല്‍സ്ഥാനം കൈയ്യാളിയിരുന്ന ബ്രാഹ്മണന്, ബ്രാഹ്മണസമൂഹത്തിന്, ലഭിച്ച മാന്യത, പദവി, സമ്പത്ത്, സ്വീകാര്യത എന്നിവ വര്‍ണ്ണനാതീതമായിരുന്നു. തന്മൂലം ബ്രാഹ്മണനാകുക എന്നത് ഇന്നല്ലെങ്കില്‍ നാളെ സഫലമാക്കേണ്ട സ്വപ്നമായി ഹിന്ദുസമൂഹത്തിലെ വിവിധസമുദായങ്ങളുടെ ഉപബോധത്തില്‍ പതിഞ്ഞു. 

മറ്റു ഹിന്ദുവിശ്വാസപദ്ധതികള്‍ പ്രധാനമായും വ്യക്തിപരമായ തത്വജ്ഞാനം, ആദ്ധ്യാത്മിക അനുഭൂതി എന്നിവയ്‌ക്കും അതിനുള്ള പഠന, ഉപാസനാപദ്ധതികള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. കുടുംബ-സാമൂഹ്യതലങ്ങള്‍ക്ക് അവയില്‍ പ്രായേണ ഊന്നല്‍ കുറവാണല്ലോ. പില്‍ക്കാലത്ത് ഹിന്ദുസമൂഹത്തിലെ ഭൂരിഭാഗവും പിന്തുടര്‍ന്നത് (ഇന്നു പിന്തുടരുന്നതും) വൈദിക-താന്ത്രികം (ഇതേപ്പറ്റി നമുക്ക് പിന്നീട് കൂടുതല്‍ മനസ്സിലാക്കാം) എന്ന ഒരു സമ്മിശ്ര വിശ്വാസപദ്ധതിയാണ്. അതിലെ ക്ഷേത്രപദ്ധതി ആണ്, ഇന്ന്, വൈദികയാഗത്തിനു ബദലായി ജനങ്ങളെ ആകര്‍ഷിക്കുന്ന, ജനപങ്കാളിത്തമുള്ള ഒരു സാമൂഹ്യസ്ഥാപനം. തന്ത്രസമുച്ചയം പോലുള്ള ഇതിന്റെ പ്രാമാണികഗ്രന്ഥങ്ങളില്‍ ക്ഷേത്രം പ്രതിഷ്ഠിച്ച് നിത്യപൂജാദികള്‍ ചെയ്തുവരുന്നത് വൈദികയാഗം നടത്തുന്നതിനു തുല്യമായിത്തന്നെയാണ്  വിലയിരുത്തിയിരിക്കുന്നതും.

 വേദം (ഋഗ്‌വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നു നാല്) എന്നത് ഋക്കു (മന്ത്രം) കളെ സമാഹരിച്ചിരിക്കുന്ന സംഹിത, കര്‍മ്മപദ്ധതി വിശദീകരിക്കുന്ന ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്ന നാല് ഭാഗങ്ങള്‍ ചേര്‍ന്നതാണ്. ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, കല്‍പ്പം (ശ്രൗത, ഗൃഹ്യ, ധര്‍മ്മസൂത്രങ്ങള്‍ അടങ്ങിയത്) എന്നീ ആറു വേദാംഗങ്ങള്‍ സംഹിതാബ്രാഹ്മണങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വേണ്ടവിധത്തില്‍ അറിയാനും പ്രയോഗിക്കാനും സഹായിക്കുന്നു. ഇവയില്‍ സംഹിതയും ബ്രാഹ്മണവും ചേര്‍ന്ന ഭാഗം, വൈദികം എന്ന പേരില്‍ ഈ ലേഖനത്തില്‍ ചുരുക്കത്തില്‍ അവതരിപ്പിച്ച, ഒരു പ്രത്യേക ഹിന്ദുവിശ്വാസപദ്ധതിയെ വിശദമാക്കുന്നു. വേദത്തിന്റെ ഈ ആദ്യഭാഗത്തിന് കര്‍മ്മകാണ്ഡം എന്നും പറഞ്ഞുവരുന്നു. 

ഭൂമി, അന്തരീക്ഷം, ആകാശം എന്ന മൂന്നു തലങ്ങളെയാണ് ഈ വിശ്വാസപദ്ധതിയില്‍ പ്രധാനമായും കണക്കിലെടുത്തിരിക്കുന്നത്. ഈ മൂന്നു തലങ്ങളും അവയില്‍ അധിവസിക്കുന്നതോ, അവയുടെ ഘടകങ്ങളോ ആയി കണക്കാക്കാവുന്ന എല്ലാറ്റിനേയും ചേര്‍ത്ത് ഒരു സംഘടന ആയി (ആധുനികശാസ്ത്രത്തിന്റെ ഭാഷയില്‍ സിസ്റ്റം) ഈ ദര്‍ശനം കാണുന്നു. ഈ വ്യവസ്ഥിതി അനാദിയും അനന്തവും ആണ്. ഇതിന്റെ ഇത്തരത്തിലുള്ള നിലനില്‍പ്പിനു കാരണം ഋതം എന്ന തത്വം, എന്ന വ്യവസ്ഥ ആണ്. ഈ വ്യവസ്ഥയ്‌ക്കൊത്ത് ജീവിതം നയിച്ചാല്‍ മനുഷ്യര്‍ക്ക് ലൗകികമായ സമ്പല്‍സമൃദ്ധികളും സുഖവും കൈവരും. 

മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ സിസ്റ്റത്തിലടങ്ങുന്ന ഭൂലോകം, പിതൃലോകം, സ്വര്‍ഗലോകം എന്ന മൂന്നു ലോകങ്ങള്‍ പ്രധാനങ്ങള്‍ ആണ്. ഈ മൂന്നു ലോകങ്ങളിലും സുസ്ഥിതി നേടാന്‍ ഋതത്തിനൊത്തു ജീവിക്കണം. അതിനുള്ള ഉപായങ്ങളാണ് ഗര്‍ഭാധാനാദിക്രിയകളും യാഗങ്ങളും. അതുകൊണ്ട് അവയെ വിധിയാംവണ്ണം അനുഷ്ഠിക്കലാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം അഥവാ കര്‍ത്തവ്യം.  

ഈ കര്‍ത്തവ്യം വേണ്ടതുപോലെ നിറവേറ്റണമെങ്കില്‍ ജീവിതത്തിന്റെ കുടുംബ, സാമൂഹ്യതലങ്ങളില്‍ സ്വസ്ഥത കൂടിയേ തീരൂ. അതിനാല്‍ ഈ വിശ്വാസപദ്ധതിയില്‍ ഈ തലങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കൈവന്നു. സ്വസ്ഥതയ്‌ക്കും സുരക്ഷയ്‌ക്കും സല്‍ഭരണം അനിവാര്യമാണല്ലോ. തന്മൂലം രാജനൈതികകാര്യങ്ങളും ഈ വിശ്വാസപദ്ധതിയുടെ ഉപജ്ഞാതാക്കളുടെ മുന്നില്‍ പ്രധാനങ്ങളായി.

ധര്‍മ്മനിഷ്ഠ, താല്‍പ്പര്യവും കഴിവും അടിസ്ഥാനമായുള്ള തൊഴില്‍വിഭജനം, സാമൂഹിക ജീവിതത്തിന്റെ സുസ്ഥിതിക്കായി ഭരണകര്‍ത്താവും പ്രജകളും അനുസരിക്കേണ്ട രാജനീതിപരമായ നിയന്ത്രണങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഈ വിശ്വാസപദ്ധതിയെ ഇന്നും മാര്‍ഗദീപമായി കരുതാം.  

(തുടരും)

നാളെ: വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.