Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാക്ഷാത്കാരവും അനുഭൂതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 02:12 am IST
in Samskriti

തൈത്തിരീയോപനിഷത്ത്-35

ആകാശത്തെ ബ്രഹ്മമായി ഉപാസിക്കല്‍ തുടരുന്നു-

തന്മഹ ഇത്യുപാസീത മഹാന്‍ഭവതി 

തന്മന ഇത്യുപാസീത-

മാനവന്‍ ഭവതി തന്നമ്മ 

ഇത്യുപാസീത നമ്യന്തേളസ്‌മൈകാമാഃ

പരിമര ഇത്യുപാസീത പര്യേണം മ്രിയന്തേദ്വിഷന്ത

സപന്താ പരിയേളപ്രിയാഭ്രാതൃവ്യാഃ

അതിനെ മഹത്വഗുണമുള്ളതായി ഉപാസിക്കണം, മഹാനായിത്തീരും. അതിനെ മനസ്സായി ഉപാസിക്കണം. മാനമുള്ളവനാകും അല്ലെങ്കില്‍ സമര്‍ത്ഥനാകും. അതിനെ നമന ഗുണമുള്ളതായി ഉപാസിച്ചാല്‍ കാമങ്ങള്‍ എല്ലാം നേടും. അതിനെ ബ്രഹ്മത്തിന്റെ പരിമമായി  അഥവാ സംഹാരം സാധനമായി ഉപാസിക്കുന്നു. ഇയാളെ ദ്വേഷിക്കുന്ന ശത്രുക്കള്‍ മരിച്ചുപോകും. ഇദ്ദേഹത്തിന് അപ്രിയരായ സഹോദര മക്കള്‍ ഉള്‍പ്പടെയുള്ള എതിരാളികളെല്ലാം മരണമടയും.

ആകാശത്തെ ഏറ്റവും ശ്രേഷ്ഠമായ  ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ ബ്രഹ്മത്തിന്റെ ഗുണമുള്ളവനാകും. ബ്രഹ്മത്തിന്റെ പരിമരമായി ആകാശത്തെ ഉപാസിക്കുന്നവരുടെ ശത്രുക്കള്‍ ഇല്ലാതാകും.  അങ്ങോട്ട് ആരേയും ദ്വേഷിച്ചില്ലെങ്കിലും ഇങ്ങോട്ട് ആര്‍ക്കെങ്കിലും വിദ്വേഷം വച്ചുപുലര്‍ത്തുന്നവരെയാണ് ശത്രുക്കള്‍ എന്ന് പറഞ്ഞത്. ഇദ്ദേഹത്തിന്റെ എതിരാളികളെല്ലാം നശിച്ചുപോകും ഈ ഉപാസനയിലൂടെ. വായുവിനെയും പരിമരമായി പറയാറുണ്ട്. വായു ആകാശത്തില്‍നിന്ന് വേറെയല്ല. എന്നാല്‍ വായു സ്വരൂപമായ ആകാശത്തെ പരിപരമായി ഉപാസിക്കണം.

പ്രാണവാ അന്നം…… എന്നു തുടങ്ങി ആകാശം വരെയുള്ള കാര്യത്തിന് മാത്രമേ അന്നമെന്നും അന്നാദമെന്നും പറഞ്ഞത്. ഇതില്‍ മാത്രമേ കഴിക്കുന്നതും കഴിക്കുന്നവനും എന്ന നിലയില്‍ സംസാരത്തെ പറഞ്ഞത്. ആത്മാവില്‍ സംസാരമില്ല. ഭ്രാന്തികൊണ്ടാണ് ആത്മാവില്‍ സംസാരമുണ്ടെന്ന്  തോന്നുന്നത്. ശ്രുതികൊണ്ടും വ്യക്തികൊണ്ടും ആത്മാവ് അസംസാരിയെന്ന് ഉറപ്പാക്കാം. ജീവനും ഈശ്വരനും  ഒന്നായതിനാല്‍ ആത്മാവിന് സുഖദുഃഖരൂപമായ സംസാരമുണ്ടെന്ന് പറയാന്‍ സാധിക്കില്ല.

ആത്മാവും ഈശ്വരനും ഒന്നാണെന്ന് പറഞ്ഞത് എങ്ങനെയാണ്.

സ യശ്ചായം പുരുഷേ യശ്ചാസ്യവിദിത്യേ സ ഏകഃ

പുരുഷനില്‍ ഉള്ളതാരാണോ അയാളും ആദിത്യനില്‍ ഉള്ളതാരാണോ അയാളും ഒന്നുതന്നെ. പുരുഷനിലെ ചൈതന്യവും ആദിത്യനിലെ ചൈതന്യവും ഒന്നുതന്നെയാകുന്നു. രണ്ടിലേയും ആത്മാവ് ഒന്നുതന്നെയെന്ന് പറഞ്ഞത് ജീവനുള്ള ഈശ്വരനും ഒന്നുതന്നെയെന്ന് അറിയാന്‍ വേണ്ടിയാണ്.

സ യ ഏവംവിത് അസമാല്ലോകാത് പ്രേത്യ ഏതമന്നമായ

മാത്മാനമുപസാക്രമ്യ ഏതംപ്രാണമയമാത്മാനമുപാസംക്രമ്യഏതം മസേമയമാത്മാനമുപസംക്രമ്യ ഏതം വിജ്ഞാനമയമാത്മാനമുപസംക്രമ്യ ഏതമാനന്ദമയമാത്മാനമുപസംക്രമ്യ ഏതാ ഇമാന്‍ ലോകാന്‍

കാമാണീ കാമരൂപ്യനസഞ്ചരന്‍ ഏതത്സ്യമഗായന്നാസ്‌തേ

ഇപ്രകാരമറിയുന്നയാള്‍ ഈ ലോകത്തില്‍നിന്ന് വിട്ട് അന്നമയ ആത്മാവിനേയും പ്രാണമയ, മനോമയ, വിജ്ഞാനവും ആനന്ദമയ ആത്മാവിനെയും മറികടന്ന് ഇഷ്ടംപോലെ അന്നമുള്ളവനായും ഇഷ്ടമുള്ള  രൂപത്തോടുകൂടിയവനായും ഈ ലോകങ്ങളില്‍ സഞ്ചരിച്ച് സാമഗാനം ചെയ്യുന്നു.

നേരത്തെ പറഞ്ഞ തത്വങ്ങളെ സാക്ഷാത്കരിച്ചയാള്‍ക്ക് അന്നമയാദി കോശങ്ങളില്‍ ആത്മത്വഭ്രമം ഉണ്ടാവുകയില്ല. പുരുഷനിലും ആദിത്യനിലും ഒരേ ആത്മാവിനെ അയാള്‍ കാണുന്നു. ഈ ഏകത്വം മൂലം സര്‍വാത്മഭാവം ഉണ്ടാകും. ഇത് സാക്ഷാത്കരിച്ചതിന്റെ ആനന്ദത്താല്‍ അയാള്‍ സാമഗാനം ചെയ്യുന്നു. സാമം എന്നാല്‍ സമത്തെ സംബന്ധിച്ചത്. സമം എന്നാല്‍ ബ്രഹ്മം. എല്ലാം ബ്രഹ്മമെന്ന് വെളിപ്പെടുത്തുന്നതാണ് സാമഗാനം.

എങ്ങനെയാണ് സാമത്തെ ഗാനം ചെയ്യുന്നതെന്ന് പറയുന്നു:-

ഹാ…വു! ഹാ…വൂ!! ഹാ…വൂ!!! അഹമന്നമഹമന്ന

മഹമന്നം അഹമന്നദോ…ഹമന്നാദോ….ഹമന്നാദ

അഹം ശ്ലോകകൃദഹം ശ്ലോകകൃദഹം ശ്ലോകകൃത്. അഹമസ്മിപ്രഥമജാ ഋതാസ്യ….പൂര്‍വം ദേവേഭ്യോ അമൃതസ്യന്യനാഭാ

അത്യാശ്ചര്യം! അത്യാശ്ചര്യം!! അത്യാശ്ചര്യം!!! ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നത്തെ കഴിക്കുന്നവനാകുന്നു. ഞാന്‍ അന്നത്തെ കഴിക്കുന്നവനാകുന്നു. ഞാന്‍ അന്നത്തിന്റെയും അന്നാദന്റെയും സംഘാതത്തെ അഥവാ ശ്ലോകത്തെ ചെയ്യുന്നവനാകുന്നു. ഞാന്‍ ശ്ലോകകൃത്താകുന്നു. ഞാന്‍ ശ്ലോകകൃത്താകുന്നു. ഞാന്‍ ദേവന്മാര്‍ക്ക് മുമ്പുള്ളവനും ഋതാ എന്ന സംസാരത്തിനും മുമ്പുണ്ടായവനും അമൃതത്തിന്റെ നാഭിയും ആകുന്നു.

ഹാവൂ എന്നത് അത്യന്ത അദ്ഭുതത്തെ കാണിക്കുന്നു. ഇത് ചൊല്ലുമ്പോള്‍ സാമമന്ത്രത്തിന്റെ എല്ലാ മനോഹാരിതയും പ്രകടമാകും, ഒപ്പം ആശ്ചര്യത്തിന്റെയും. മൂന്നുതവണ എല്ലാം പറഞ്ഞത് ഈ അത്യദ്ഭുതത്തെ വിവരിക്കാനാണ്. എല്ലാ ജീവികളുടെയും അമൃതത്വം ഇരിക്കുന്നത് എന്നിലാണ്. ഞാന്‍ അമൃതത്വത്തിന്റെ നാഭി അഥവാ മധ്യമാണ്. 

യോ മാ ദദാതി സ ഇദേവം മാ… വാഃ അഹമന്നമദ

എമാ….ദ്മി അഹം വിശ്വം ഭുവനമഭ്യഭവാ….മ്

ആര് എന്നെ ദാനം ചെയ്യുന്നുവോ ഇതിനാല്‍ എന്നെ രക്ഷിക്കുന്നു. അതിഥിയ്‌ക്ക് കൊടുക്കാതെ കഴിക്കുന്നവനെ അന്നം തന്നെയായ ഞാന്‍ കഴിക്കുന്നു. ഞാന്‍ ഈ ലോകം മുഴുവനും ഈശ്വരരൂപത്തില്‍ കീഴടക്കി ജയിക്കുന്നു, ഉപസംഹരിക്കുന്നു. 

ഞാന്‍ അന്നമായതിനാല്‍ വേണ്ടവര്‍ക്ക് അന്നം നല്‍കുന്നവര്‍ എന്നെത്തന്നെയാണ് സംരക്ഷിക്കുന്നത്. ആര്‍ക്കും കൊടുക്കാതെ തനിയെ കഴിക്കുന്നവരെ അന്നമായ ഞാന്‍ കഴിക്കും. ബ്രഹ്മസാക്ഷാത്കാരം നേടിയ ജ്ഞാനിയുടെ അനുഭൂതിയാണ് ഇവിടെ സാമമായി ഗാനം ചെയ്യുന്നത്. പ്ലുതം എന്ന രീതിയിലാണ് ഹാ…..വു എന്നൊക്കെ നീട്ടിച്ചൊല്ലുന്നത്. തന്റെ ആനന്ദാനുഭൂതിയെ കാണിക്കാനാണ് ആവര്‍ത്തിച്ചുപറയുന്നത്.

സുവര്‍ണജ്യോതിയെ ഏവം വേദ ഇത്യുപനിഷത്ത്

എന്റെ ജ്യോതിസ്സ് ആദിത്യനെപ്പോലെയാകുന്നു. ആരാണോ ഇപ്രകാരം അറിയുന്നത് അയാള്‍ക്ക് ഭൃഗു തപസ്സ് ചെയ്ത് നേടിയതുപോലുള്ള ഫലം ലഭിക്കും. ഇതാണ് പരമാത്മജ്ഞാനമാകുന്ന രഹസ്യവിദ്യയായ ഉപനിഷത്ത്.

ബ്രഹ്മത്തെ ഇവിടെ വിവരിച്ചപോലെ വേണ്ടതരത്തില്‍ അറിയുന്നയാള്‍ക്ക് സൂര്യനെപ്പോലെയുള്ള തേജസ്സ് ഉണ്ടാകും. ആത്മസാക്ഷാത്കാരം നേടിയ ആളുടെ ജ്ഞാനപ്രകാശത്തെയാണ് ഇവിടെ പറഞ്ഞത്. താന്‍ ആ പ്രകാശസ്വരൂപന്‍ തന്നെയായിത്തീരും. തന്നില്‍തന്നെയാണ് ഈ ലോകം ഉണ്ടാവുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും എന്ന് സാക്ഷാത്കാരം ലഭിച്ചയാള്‍ക്ക് അനുഭൂതിയാകുന്നു. ആ ഗാഥയെ പാടിക്കൊണ്ട് തൈത്തിരീയോപനിഷത്ത് അവസാനിച്ചു.

സഹനാവവതു….. എന്ന ശാന്തിമന്ത്രം തന്നെ ഉപനിഷത്തിന്റെ അവസാനവും ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

പുതിയ വാര്‍ത്തകള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.