Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്നത്തിന്റെ മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 01:26 am IST
inSamskriti

ഏഴാം അനുവാകം 

അന്നം ന നിന്ദ്യാത്തദ് വ്രതം പ്രാണോ വാ അന്നം. ശരീരമന്നാദം. പ്രാണ ശരീരം പ്രതിഷ്ഠിതം. 

ശരീരേ പ്രാണ: പ്രതിഷ്ഠിത: തദേതദന്നമന്നേ പ്രതിഷ്ഠിതം

അന്നത്തെ നിന്ദിക്കരുത്. അത് വൃതമാകുന്നു. പ്രാണന്‍ അന്നമാകുന്നു. ശരീരം അന്നത്തെ അദിക്കുന്നതാകുന്നു. ശരീരം പ്രാണനില്‍ പ്രതിഷ്ഠിതമാണ്, പ്രാണന് ശരീരത്തിലും. അതിനാല്‍ ശരീര പ്രാണന്മാരാകുന്ന രണ്ടും അന്നത്തില്‍ പ്രതിഷ്ഠിതമാണ്. അന്നം വഴിയാണ് ബ്രഹ്മത്തെ അറിഞ്ഞത് അതിനാല്‍ ഗുരുവിനെ എന്നപോലെ അന്നത്തെയും നിന്ദിക്കാതിരിക്കണം. ഇത് ബ്രഹ്മത്തെ അറിഞ്ഞ ആളുടെ വ്രതമായി ഉപദേശിക്കുന്നു. ഈ വ്രതം ഉപദേശിക്കുന്നത് അന്നത്തെ സ്തുതിക്കാനാണ്. ബ്രഹ്മത്തെ അറിയാനുള്ള ഉപായമാണത്.  അന്നമാണ് ശരീരത്തെ നിലനിര്‍ത്തുന്നത്. ആ ശരീരത്തിലിരുന്നാണ് നാം ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നത്. ആത്മ സാക്ഷാത്കാരത്തിനു സഹായിക്കുന്ന അന്നത്തെ നാം നിന്ദിക്കരുത്. അതൊരു വ്രതമായി സാധകന്മാര്‍ സ്വീകരിക്കണം. അങ്ങോട്ടും ഇങ്ങോട്ടും നിലനിര്‍ത്തുന്നതിനാല്‍ ശരീരവും പ്രാണനും അന്നമാണ്. ഒന്ന് അന്നമാകുമ്പോള്‍ മറ്റേത് കഴിക്കുന്നതാകുന്നു. (അന്നവും അന്നാദവുമാകുന്നു).

സ യ ഏതദന്നമന്നെ പ്രതിഷ്ഠിതം 

വേദ പ്രതിതിഷ്ഠതി അന്നവാനന്നാദോ ഭവതി.മഹാന്‍ ഭവതി പ്രജയാ 

പശുഭിര്‍ ബ്രഹ്മവര്‍ചസേന 

മഹാന്‍ കീര്‍ത്ത്യാ  

ആരാണോ അന്നത്തില്‍ പ്രതിഷ്ഠിതമായ ഈ അന്നത്തെ അറിയുന്നത് അയാള്‍ അന്നത്തിന്റെയും അന്നാദത്തിന്റെയും രൂപത്തില്‍ പ്രതിഷ്ഠയെ നേടുന്നു. വളരെ അന്നമുള്ളവനായും അന്നാദനായും തീരുന്നു. പ്രജകളെയും പശുക്കളെയും ബ്രഹ്മതേജസ്സിനെയും കീര്‍ത്തിയേയും നേടി മഹാനാകുന്നു. ഫലശ്രുതി പറഞ്ഞത് അന്നത്തെ പുകഴ്‌ത്താനും അന്നത്തിന്റെ മാഹാത്മ്യത്തെ കാണിക്കാനുമാണ്. അന്നം എന്താണോ കിട്ടുന്നത് അതുകൊണ്ടു തൃപ്തിപ്പെടണം. കഴിക്കാനിരിക്കുമ്പോള്‍ അന്നത്തെ നിന്ദിക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കല്‍, അവിടെ നിന്നും എഴുനേല്‍ക്കല്‍, താന്‍ കഴിച്ച കൈകൊണ്ടു (എച്ചിലായ) വിളമ്പാനുള്ളവ എടുക്കല്‍, കഴിച്ചതിന്റെയും കുടിച്ചതിന്റെയും ബാക്കി മറ്റൊരാള്‍ക്ക് കൊടുക്കല്‍ തുടങ്ങിയവ അരുതെന്ന് നമ്മുടെ ആഹാര ശീലത്തില്‍ പറയുന്നു. ഇവയൊക്കെ അന്നത്തെ നിന്ദിക്കലാണ്.

അന്നം ന പരിചക്ഷീത തദ് വ്രതം ആപോ വാ അന്നം ജ്യോതിരന്നാദം അപ്‌സുജ്യോതി പ്രതിഷ്ഠിതം ജ്യോതിഷ്യാപ; പ്രതിഷ്ഠിതാ; തദേതദന്നമന്നെപ്രതിഷ്ഠിതം. സ യ ഏതദന്നമന്നെ പ്രതിഷ്ഠിതം വേദ പ്രതിതിഷ്ഠതി അന്നവാനന്നാദോ ഭവതി.മഹാന്‍ ഭവതി പ്രജയാ പശുഭിര്‍ ബ്രഹ്മവര്‍ചസേന മഹാന്‍ കീര്‍ത്ത്യാ 

അന്നത്തെ ഉപേക്ഷിക്കരുത്. അത് വ്രതമാകുന്നു. ജലം അന്നമാണ്. ജ്യോതിസ് അന്നത്തെ കഴിക്കുന്നതാകുന്നു. ജ്യോതിസ് ജലത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു, ജലം ജ്യോതിസ്സിലും. ജലവും തേജസ്സും അന്നത്തിലും പ്രതിഷ്ഠിതമാണ്. ഇങ്ങനെ അറിയുന്നയാള്‍ അന്നത്തില്‍ പ്രതിഷ്ഠിതനാകുന്നു അയാള്‍  വളരെ അന്നമുള്ളവനായും അന്നാദനായും തീരും. പ്രജ, പശു, ബ്രഹ്മതേജസ്, കീര്‍ത്തി  എന്നിവയാല്‍ മഹാനായിത്തീരും.

അന്നം കളയരുത്, കൊടുക്കുന്നത് വിലക്കരുത്. ഇവയൊക്കെ അന്നത്തെ നിന്ദിക്കലാണ്. അന്നം ബ്രഹ്മമാണെന്നറിഞ്ഞു അതിനെ ആദരിക്കണമെന്നു പറയുന്നു. ഒരിക്കലും അതിനെ അവഹേളിക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.