Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യപാപങ്ങൾ ആത്മാവ് തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 03:16 am IST
inSamskriti

തൈത്തീരിയോപനിഷത്ത്-28 

ബ്രഹ്മാനന്ദവല്ലി ഒമ്പതാം 

അനുവാകം

യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യമനസാ സഹ

ആനന്ദം ബ്രഹ്മണോ 

വിദ്വാന്‍ ന ബിഭേതി 

കുതശ്ചനേതി

യാതൊന്നില്‍നിന്ന് വാക്കുകള്‍ മനസ്സിനോടു കൂടെ എത്താനാകാതെ മടങ്ങുന്നുവോ അങ്ങനെയുള്ള ബ്രഹ്മത്തിന്റെ ആനന്ദത്തെ അറിയുന്നയാള്‍ ഒന്നിനേയും (ഒന്നില്‍നിന്നും) പേടിക്കുന്നില്ല.

ബ്രഹ്മത്തെക്കുറിച്ചു പറയുന്ന വാക്കുകള്‍ അതിനെ വെളിപ്പെടുത്താതെ പിന്താങ്ങുന്നു. മനസ്സ് എന്ന് പറയുന്നത് വിജ്ഞാനമാണ്. എവിടെ വിജ്ഞാനമുണ്ടോ അവിടെ വാക്കുകളും പ്രവര്‍ത്തിക്കും. അതിനാല്‍ വാക്കും മനസ്സും ഒരുമിച്ചാണ് എപ്പോഴും എല്ലായിടത്തും പ്രവര്‍ത്തിക്കുക. ബ്രഹ്മത്തെ പ്രകാശിപ്പിക്കാനായി പ്രയോഗിക്കപ്പെടുന്ന വാക്കും വിജ്ഞാനവും അതിന് സാധിക്കാനാവാതെ മടങ്ങുന്നു. ബ്രഹ്മത്തിന്റെ ആനന്ദത്തെ അറിയുന്നയാള്‍ തന്നില്‍നിന്നും അന്യമായി ഒന്നിനേയും കാണുന്നില്ല. മറ്റൊന്നില്ലാത്തതുകൊണ്ട് ആരെ ഭയപ്പെടാന്‍! അറിവില്ലായ്‌മമൂലം ഭേദബുദ്ധിയുണ്ടാകുമ്പോഴാണ് ഭയം ഉണ്ടാകുന്നത്. ‘കുതശ്ചന’ എന്ന് ഇവിടെ ഉപയോഗിച്ചത് നേരത്തെ മനോമയനെപ്പറ്റി പറഞ്ഞപ്പോള്‍ ‘കദാചന’ എന്നായിരുന്നു. അവിടെ സ്തുതിയായിരുന്നുവെങ്കില്‍ പരമാനന്ദം അനുഭവിക്കുകയും താന്‍തന്നെ എല്ലാം എന്ന് അറിയുകയും ചെയ്തയാള്‍ക്ക് ഒരിക്കലും ഭയമുണ്ടാവുകയില്ല.

വേണ്ടത് ചെയ്യാത്തതിനാലോ അരുതാത്തത് ചെയ്താലോ ആത്മജ്ഞാനിയ്‌ക്ക് ഭയമുണ്ടാകുമോ

ഏതം ഹവാവ ന തപതി  കിമഹം സാധുനാകരവം കിമഹം പാപമകരവമിതി 

ഞാന്‍ എന്തുകൊണ്ട് നല്ലതിനെ ചെയ്തില്ല എന്നതോ ഞാന്‍ എന്തിന് പാപം ചെയ്തു എന്നതോ ഉള്ള പശ്ചാത്താപം ആത്മജ്ഞാനിയെ തപിപ്പിക്കയില്ല.

മരണം അടുക്കുന്ന സമയത്ത് തന്റെ ചെയ്തികളിലെ വീഴ്ചയെക്കുറിച്ച് ആളുകള്‍ക്ക് പശ്ചാത്താപം ഉണ്ടാകാറുണ്ട്. നരകഭയം മുതലായവയൊക്കെ ഉണ്ടാകും. ഇതുകൊണ്ട് സങ്കടപ്പെട്ട് തപിക്കും. എന്നാല്‍ ഇത് അറിവില്ലാത്തവര്‍ക്കു മാത്രമേ ഉണ്ടാകൂ. വിദ്വാനായ ഒരാളെ ഭയപ്പെടുത്താനോ തപിപ്പിക്കാനോ കഴിയില്ല.

എന്തുകൊണ്ടാണ് വിദ്വാനെ തപിപ്പിക്കില്ലെന്നു പറഞ്ഞത്-

സ യ ഏവം വിദ്വാനേതേ 

ആത്മാനം സ്പൃണുതേ

ഉഭേ ഹ്യേവൈഷു ഏതേ 

ആത്മാനം സ്പൃണുതേ യ 

ഏവം വേദ ഇത്യുപനിഷത്

ഇപ്രകാരം അറിയുന്ന വിദ്വാന്‍ പുണ്യപാപങ്ങളെ ആത്മാവായി കണ്ട് പ്രീണിപ്പിക്കുന്നു. ആരാണോ ഇങ്ങനെ അറിയുന്നത് ആ ജ്ഞാനി അവ രണ്ടിനേയും ആത്മാവായി പ്രീണിപ്പിക്കുകയെന്നത് അതീവ രഹസ്യവിദ്യയാകുന്നു.

ഭയത്തിനോ താപത്തിനോ കാരണമായ പുണ്യപാപങ്ങളെ പരമാത്മാവെന്ന നിലവില്‍ കാണുന്നു. അറിവില്ലായ്‌മ മൂലമാണ് ആത്മാവിനെ പുണ്യവും പാപവും ആയി വേറെ വേറെ കണ്ടത്. അറിവ് നേടുമ്പോള്‍ പുണ്യപാപങ്ങള്‍ ആത്മാവ് തന്നെയെന്ന് തിരിച്ചറിയും. ആത്മാവല്ലാതെ വേറൊന്നില്ലല്ലോ. അതിനാല്‍ ആനന്ദമല്ലാതെ ഭയപ്പെടേണ്ട കാര്യം ജ്ഞാനിക്കില്ല. ആത്മാവെന്ന നിലയില്‍ പുണ്യപാപങ്ങളെ നോക്കുമ്പോള്‍ അവ നിര്‍വീര്യവും സങ്കടമുണ്ടാക്കാത്തവയുമാണ്. ആ പുണ്യപാപങ്ങള്‍ക്ക് ജന്മം ഉണ്ടാക്കാനുമാവില്ല.

ബ്രഹ്മാനന്ദത്തെ അറിയുന്നയാള്‍ക്ക് സ്വര്‍ഗ- നരക അനുഭവങ്ങളെല്ലാം മിഥ്യയാണ് മനസ്സിലാകും. അതുകൊണ്ട് അവയെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ടതില്ല. സാധാരണ നമ്മുടെ ജീവിതത്തില്‍ ആസക്തിയോടെ ചെയ്യുന്ന പുണ്യപാപകര്‍മ്മങ്ങള്‍ ജനനമരണത്തിനും സുഖദുഃഖങ്ങള്‍ക്കും കാരണമാകാറുണ്ട്.  എന്നാല്‍ പരമാത്മാവില്‍ മാത്രം മുഴുകിയ ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊന്നും ബാധിക്കില്ല.

ബ്രഹ്മാനന്ദവല്ലിയില്‍ എല്ലാ വിദ്യകളിലും വച്ച് ഏറ്റവും രഹസ്യമായ ബ്രഹ്മവിദ്യയെയാണ് വിവരിച്ചത്. ഈ വിദ്യകൊണ്ട് പരമശ്രേയസ്സിനെ നേടാം. അതുകൊണ്ടാണ് അവസാനം ഇതിനെ ഉപനിഷത്തെന്ന് പ്രത്യേകം പറഞ്ഞത്. ‘സഹനാവവതു’ എന്ന ശാന്തിമന്ത്രത്തോടെ ബ്രഹ്മാനന്ദവല്ലി കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.