Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏകദിനവേദി; തീരുമാനം ഒരാഴ്ചയ്‌ക്കകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:40 am IST
in Cricket

കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചയ്‌ക്കകമുണ്ടാകും. കോടികള്‍ മുടക്കി ഫിഫ നിര്‍മ്മിച്ച ടര്‍ഫിന് കേടുപാടുപറ്റാതെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പിച്ച് നിര്‍മ്മിക്കാനാകുമോയെന്ന് വിദഗ്ധ സമിതി പരിശോധിക്കും. ഈ ആഴ്ച തന്നെ പരിശോധനയുണ്ടാകും. 

ഇന്നലെ ജിസിഡിഎ ആസ്ഥാനത്ത് ചെയര്‍മാന്റെ സാനിധ്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ഫുട്‌ബോള്‍ അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ നിലപാട് എടുക്കാനായില്ല. സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താന്‍ സാധിക്കുമെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ വ്യക്തമാക്കി. 

ഫിഫ നിര്‍മിച്ച ‘ടര്‍ഫിന്  കേടുപാടുകള്‍ സൃഷ്ടിക്കാതെ ക്രിക്കറ്റ് പിച്ച് നിര്‍മിച്ച് കളി നടത്തുകയാണെങ്കില്‍ ജിസിഡിഎ പിന്തുണ നല്‍കുമെന്ന് ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധന നടത്താന്‍ തീരുമാനിച്ചത്. പിച്ച് നിര്‍മിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി ഗ്രൗണ്ട് പരിശോധിച്ചശേഷം  അന്തിമ തീരുമാനം പ്രഖ്യാപിക്കും. 

ക്രിക്കറ്റും ഫുട്ബോളും വേണം

കൊച്ചി: കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബാളും നടത്തുന്നതിനോട് ആര്‍ക്കും വിയോജിപ്പില്ലെന്ന് ജിസിഡിഎ ചെയര്‍മാനും വ്യക്തമാക്കി. കെസിഎ, കെഎഫ്എ, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ക്കും ജിസിഡിഎയ്‌ക്കും സര്‍ക്കാറിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നിന്ന് മാറി തലസ്ഥാനത്ത് കളി നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പൂര്‍ണമായും അംഗീകരിക്കുമെന്ന് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. എങ്കിലും കൊച്ചിയില്‍ കളി നടത്തുവാനാണ് കെസിഎയ്‌ക്ക് താത്പര്യം. ധാരാളം സമയം മുമ്പിലുണ്ട്. അനുകൂല തീരുമാനമുണ്ടായാല്‍ ഏപ്രില്‍ അവസാനത്തോടെ പിച്ചിന്റെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ക്രിക്കറ്റിനായി ഒരുക്കുന്ന ഗ്രൗണ്ട് 22 ദിവസംകൊണ്ട് ഫുട്‌േബാളിനു പാകപ്പെടുത്തിയെടുക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുടെ അഭിപ്രായം. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് അഞ്ചാം സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ഒന്നിന് കൊച്ചിയില്‍ ക്രിക്കറ്റ് നടന്നാല്‍ പിന്നീട് 25 ദിവസം കഴിഞ്ഞേ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനാകൂ. അതേസമയം, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ടര്‍ഫിന് അതേപോലെ വീണ്ടും പാകപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ മാത്രമേ കൂടുതല്‍ ആലോചനകള്‍ക്ക് സ്ഥാനമുള്ളു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കണ്ടത് സര്‍ക്കാരാണ്. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്ബാളിനും സാധ്യതയുണ്ടെങ്കില്‍ നടത്തണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 

സ്റ്റേഡിയത്തിന് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഐഎസ്എല്‍ മത്‌സരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറില്‍ തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്നാണ് ടീം പ്രതിനിധികള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് തലസ്ഥാനത്തേക്ക് മാറ്റുമെന്ന് ഉറപ്പിക്കാം. കെസിഎ പ്രസിഡന്റ് റോങ്ക്‌ലിന്‍, കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.