Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കർഷകരോടും ‘കടക്ക് പുറത്ത്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:20 am IST
in Editorial

ഭരണകൂടം തങ്ങളെ അധികാരത്തിലേറ്റിയ ജനതയോട്   യുദ്ധം ചെയ്യുന്ന അപൂര്‍വ കാഴ്ചകള്‍ക്കാണ് കീഴാറ്റൂരിലെ വയല്‍ സാക്ഷ്യം വഹിക്കുന്നത്. നെല്‍പ്പാടം കര്‍ഷകരുടേതും കര്‍ഷക തൊഴിലാളികളുടേതുമാണെന്നും പോലീസിന് പാടത്ത് കാര്യമില്ലെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പിനുള്ള മറുപടി, നിങ്ങള്‍ കര്‍ഷകരല്ല, വയല്‍ക്കിളികളല്ല,  കഴുകന്മാരാണെന്നുള്ള, കവി കൂടിയായ മന്ത്രിയുടെ നിയമസഭാ പ്രസംഗമാണ്. അധികാരം ദുഷിപ്പിക്കുമെന്നും കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കുമെന്നുമുള്ള ചൊല്ലിന് തെളിവ് വേറെ വേണ്ട.

  തങ്ങള്‍ വികസനത്തിനെതിരല്ലെന്നു പറയുമ്പോള്‍ത്തന്നെ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ദേശീയ പാത പണിയുന്നത് തങ്ങളുടെ ജീവിത സ്രോതസ്സുകളെയാണ് ഇല്ലാതാക്കുന്നതെന്ന് വയല്‍ക്കിളികള്‍ അധികാരികളോട് പറയുന്നു.  എന്നാല്‍ ബദലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ചെവി കൊടുക്കുന്നില്ല.  കീഴാറ്റൂരിലെ വയലിലൂടെ റോഡ് നിര്‍മ്മിക്കാന്‍  29 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് സിപിഎമ്മിനെ എന്നും അനുകൂലിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം മുന്നോട്ട് വയ്‌ക്കുന്നത്. കുവ്വോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയും, വയലിനു ചുറ്റുമുള്ള മൂന്നു കുന്നുകളിലെ  വെള്ളം ഒഴുകിയെത്തുന്നതോടെ സമീപത്തെ കരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നും പരിഷത്തും നാട്ടുകാരും സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. വയലിലൂടെ റോഡ് പണിയാന്‍ മൂന്നര മീറ്ററെങ്കിലും മണ്ണിട്ടുയര്‍ത്തേണ്ടി വരും. കുന്നുകളിടിക്കാതെ ഒരു ലക്ഷത്തി മുപ്പതിനായിരം ലോഡ് മണ്ണെവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും ഉയരുന്നു.

ദേശീയ പാതയുടെ ആദ്യ രൂപരേഖ മാറ്റിയതെന്തിന് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇനിയും ഉത്തരം നല്‍കിയിട്ടില്ല.   റോഡരികിലെ വന്‍ കച്ചവട സ്ഥാപനങ്ങളുടെ മുതലാളിമാര്‍ക്കുള്ള  വിലപേശല്‍ മൂല്യം കീഴാറ്റൂരിലെ ദരിദ്ര കര്‍ഷക ജനതയ്‌ക്കുണ്ടാവില്ല. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടിയുടെ ചാവേറുകളായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരു പ്രദേശത്തെ ജനതയ്‌ക്കല്ല, മറിച്ച് നഗരവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ പുത്തന്‍ സാമ്പത്തിക ശക്തികള്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ എന്നതിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ് കീഴാറ്റൂരിലെ സമരവും അതിനെതിരെയുള്ള സര്‍ക്കാരിന്റെ ആക്രമണവും.

കൃഷി ഭൂമി നശിപ്പിക്കരുതെന്ന് പറഞ്ഞ് സമരം ചെയ്ത പന്ത്രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചരിത്രമാണ് കണ്ണൂരിലെ സിപിഎമ്മിനുള്ളത്.  തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ജീവിക്കാനനുവദിക്കില്ലെന്ന പുതിയ തമ്പ്രാക്കന്മാരുടെ ഉത്തരവുകളാണ് കീഴാറ്റൂരില്‍ നടപ്പാക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ സമര പാരമ്പര്യത്തെക്കുറിച്ച് അഭിമാനംകൊണ്ടിരുന്ന പാര്‍ട്ടി  അത്തരക്കാരെ ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ച് പടിയടയ്‌ക്കുകയാണ്.  ഭരണകൂടവും പാര്‍ട്ടി യന്ത്രവും പാവപ്പെട്ട ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി യുദ്ധം ചെയ്യുകയാണ്. തളിപ്പറമ്പ് റോഡില്‍ സ്ഥല ലഭ്യതയ്‌ക്കനുസരിച്ച് വീതി കൂട്ടുക, നിലവിലെ റോഡിന് മേല്‍പ്പാത നിര്‍മ്മിക്കുക, തുടങ്ങിയ ബദല്‍ സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. അധികാരത്തിന്റെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്യുകയും എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടി അണികളെക്കൊണ്ട് സമരപ്പന്തല്‍ തീവെപ്പിക്കുകയും ചെയ്യുന്ന ‘നീതിയാണ്’ കീഴാറ്റൂരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ദേശീയപാതയുടെ  വിന്യാസം മാറ്റാമെന്നും പ്രാദേശിക ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വികസനം നടപ്പാക്കാമെന്നുമിരിക്കെ, എന്തിനാണ് ഒരു ഗ്രാമത്തോട് ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കേണ്ട അവസരമാണിത്. സമരത്തിലുള്ളവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കുകയും സമരം ചെയ്യുന്നവരുടെ  കണക്കെടുത്ത് എണ്ണം കുറഞ്ഞു എന്ന് പരിഹസിക്കുകയുമല്ല ഭരണകൂടം ചെയ്യേണ്ടത്. സത്യവും ശരിയും നീതിപൂര്‍വവുമായ യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നത് ഒരാള്‍ മാത്രമാണെങ്കില്‍ക്കൂടി അതിന്റെ പക്ഷത്ത് നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ ബാദ്ധ്യത. കര്‍ഷകരുടെയും ഗോത്രജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ഈയിടെ തെളിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും ആ യുവമുഖ്യമന്ത്രിയില്‍ നിന്ന് എഴുപതുകാരനായ പിണറായി പലതും പഠിക്കേണ്ടതുണ്ട്. ആദ്യ പാഠം കീഴാറ്റൂരിലെ കര്‍ഷക ജനതയുടെ  സമരം പരിഹരിക്കുന്നതിലൂടെയാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.