Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യത്തിന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:20 am IST
in Samskriti

പരമമായ സത്യത്തിന്റെ സാക്ഷാത്കാരത്തിന് സത്യം പറയുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സത്യം പറയുന്നതില്‍ നിഷ്ഠപാലിക്കുന്നവര്‍ക്ക് ആന്തരിക അലോസരങ്ങള്‍ കുറയും. വളരുന്ന തലമുറയ്‌ക്ക് സത്യത്തിന്റെ മഹത്വത്തെക്കുറിച്ചും, അതു സമ്മാനിക്കുന്ന ശാന്തിയെക്കുറിച്ചും പറഞ്ഞു കൊടുക്കാന്‍ മുതിര്‍ന്നവര്‍ ഉത്സാഹിക്കണം. ‘ യഥാഭൂത കഥനം സത്യം’  (എപ്രകാരം സംഭവിച്ചുവോ അപ്രകാരം പറയുക ) എന്ന സമീപനം പ്രായോഗികമാക്കാന്‍ ഓരോരുത്തരും മനസ്സിരുത്തണം. 

എല്ലാ സത്യങ്ങളും എല്ലാ അവസരങ്ങളിലും വിളിച്ചു പറയേണ്ട കാര്യമില്ല.  ‘ ഞാനുള്ള സത്യം വിളിച്ചു പറഞ്ഞു പോവും , അതാണെന്റെ ദൗര്‍ബ്ബല്യം’  എന്നു പറയുന്നവരുണ്ട്. ഇവര്‍ക്ക് ഇത് ദൗര്‍ബ്ബല്യമാണെന്ന് ബോധമുണ്ടല്ലോ! സത്യങ്ങള്‍ അസ്ഥാനത്ത് വിളിച്ചു പറഞ്ഞ് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുന്ന രീതി തിരുത്തുന്നത് സത്യാചരണത്തിന്റെ ഭാഗമായിക്കരുതണം. 

‘ഭൂത ഹിത കഥനം സത്യം’ ഭൂതഹിതം  ഏവരുടേയും നന്മയ്‌ക്കും, ശ്രേയസ്സിന്നും ഉതകുന്നത് പറയുമ്പോഴും നാം സത്യഭാഷണം അനുസരിക്കുന്നുവെന്നാണിവിടെ അര്‍ത്ഥം. കവിതകളും, കഥകളും, നോവലുകളും, ഒക്കെ എപ്പോഴും സംഭവിച്ചത് അതേപടി ചിത്രീകരിക്കുകയല്ല ചെയ്യുന്നത്. സദുദ്ദേശ്യ രചനകളില്‍ കല്‍പിത കഥകള്‍ക്കൊപ്പം മൂല്യങ്ങള്‍ പകരാനും രചയിതാക്കള്‍ ശ്രദ്ധിക്കും. കള്ളങ്ങളെന്ന് അവയെ തള്ളിക്കളഞ്ഞുകൂടാ. പ്രഭാഷണ വേളകളിലൊക്കെ ഹിതോപദേശങ്ങള്‍ നല്‍കാന്‍ ചില അനുഭവങ്ങളിലെ സ്വകാര്യത മറച്ചു വെച്ചു കൊണ്ട് ദേശ കാലങ്ങള്‍ മാറ്റിപ്പറയുന്ന പതിവ് പ്രഭാഷകര്‍ പഠിക്കാറുണ്ട്. ഉദ്ദേശ്യ ശുദ്ധി മുന്‍നിര്‍ത്തി  അത് തെറ്റെന്ന് വിലയിരുത്താന്‍ സാധിക്കില്ല. 

വ്യവഹാരങ്ങളില്‍ എപ്പോഴും മറ്റുള്ളവരുടെ ആത്യന്തിക ശ്രേയസ്സ് ലക്ഷ്യമാക്കിയിട്ടേ സംസാരിക്കൂ എന്ന് തീരുമാനിക്കാനും ഇടയ്‌ക്കിടെ വ്യവഹാരങ്ങള്‍ പുനഃപരിശോധന നടത്തി അതുറപ്പാക്കാനും നമുക്കു കഴിയണം. അവശ്യം വേണ്ടുന്ന അനൗപചാരിക സംവാദങ്ങള്‍ക്കും, നര്‍മ്മഭാഷണങ്ങള്‍ക്കും അപ്പുറത്ത്  അനാവശ്യമായ വിടുവായത്തം നിയന്ത്രിക്കാന്‍ ഇതു കൊണ്ടു കഴിയും.  എന്റെ സങ്കുചിതമായ സ്വാര്‍ത്ഥത്തിന് വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കില്ലെന്നും മറ്റുള്ളവര്‍ക്ക് അതൃപ്തി നല്‍കുന്ന മേനിപറച്ചിലിന് മുതിരില്ലെന്നും ആലോചിച്ചുറപ്പിക്കേണ്ടതുണ്ട്.  ഇതൊക്കെ സത്യം പറയുന്നതുമായി ബന്ധപ്പെട്ട പാഠങ്ങളാകുന്നു.

അടുത്തതായി സത്യഭാഷണ ശീലത്തിന്റെ കുറച്ചു കൂടി സൂക്ഷ്മമായ തലം പരിഗണിക്കാം.  ‘ യഥാഭൂത കഥനം സത്യം’  എന്ന വാസ്തവ വദന സമീപനത്തിനപ്പുറം  സത്യത്തിന്റെ മറ്റൊരു നിര്‍വ്വചനം മനനം ചെയ്യാം. ‘ത്രികാലാബാധിതം യത് തത് സത്’ ( മൂന്നു കാലങ്ങളിലും ചോദ്യം ചെയ്യപ്പെടാത്തതായി പരിലസിക്കുന്നതെന്തോ അത് സത്യം.) ഈ സത്യനിര്‍വ്വചനമനുസരിച്ച് അനുഭവ ലോകത്തെക്കുറിച്ച് ഒന്നും പറയുന്നത് സത്യപ്രസ്താവനയാവില്ല. ‘വസ്ത്രം ഉണ്ടെ ‘ന്ന വാചകം സത്യത്തിന്റെ പ്രസ്താവിച്ച നിര്‍വ്വചനത്തിന് അനുസൃതമാവില്ല. വസ്ത്രം നൂലാണ്, നൂല് പഞ്ഞിയാണ് എന്ന പ്രകാരത്തില്‍ സത്യാന്വേഷണം, ഭൗതിക ശാസ്ത്രമനുസരിച്ചുപോലും ദ്രവ്യം ഊര്‍ജ്ജ സ്പന്ദനമാണെന്ന കണ്ടത്തലിലെത്തിച്ചേരുമല്ലോ?. ആദ്ധ്യാത്മിക വിശകലനത്തില്‍ ഊര്‍ജ്ജത്തിനും കാരണമായ ചൈതന്യമാണ് സത്യം . ഇവിടെ സത്യനിഷ്ഠയുടെ ഭാഗമായി’ മൗനം പാലിക്കുന്നത് പ്രസക്തമാവുന്നു.  

‘ പേശാതിരുന്തും പഴക് ‘ ( മിണ്ടാതിരുന്നും ശീലിക്കൂ ) എന്ന തമിഴ് മൊഴി ആത്യന്തിക സത്യാര്‍ത്ഥികള്‍ക്ക് ഉത്തമ സാധനാനിര്‍ദ്ദേശമാണെന്ന് കണക്കാക്കാം. ഈ മൗനത്തിന് ധ്യാനാത്മകത ഉറപ്പാക്കണം. ഒന്നൊന്നായി എണ്ണി എണ്ണി മുന്നേറുമ്പോള്‍ ദൃക് ( കാണുന്ന ആള്‍) മാത്രം അവശേഷിക്കുമെന്ന സത്യാവസ്ഥ ദൈവദശകത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ജീവിതത്തില്‍ പല തലങ്ങളിലും  ഇങ്ങിനെ സത്യഭാഷണ നിഷ്ഠ പ്രയോഗത്തില്‍ വരുത്തിയാല്‍ ബാഹ്യലോക വ്യവഹാരത്തില്‍ എല്ലാം സത്യ വിസ്ഫൂര്‍ത്തിയായി ബോധിച്ചു കിട്ടും. ആത്മസത്താ ധ്യാനവും സാര്‍ത്ഥകവും, സഫലവും ആകും.

ഇപ്രകാരം തന്നെ അഹിംസയും, ബ്രഹ്മചര്യവും യഥാക്രമം ചിത്‌സ്വരൂപിയും, ആനന്ദസ്വരൂപിയും ആണെന്ന വാസ്തവ സാക്ഷാത്കാര പാതയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.