Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കാമറൂണിലെ തറയോടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 03:10 am IST
inVaradyam

ഒരു വെടിയ്‌ക്ക് രണ്ട് പക്ഷിയെന്നാണ് പഴഞ്ചൊല്ല്. പക്ഷേ, റോജര്‍മില്ലയുടെ ഒരു വെടിയില്‍ വീണത് മൂന്ന് പക്ഷികള്‍. തൊഴിലില്ലായ്‌മ,  പരിസ്ഥിതി മലിനീകരണം, വെള്ളപ്പൊക്കം എന്നിങ്ങനെ മൂന്ന് പക്ഷികള്‍ കാമറൂണിന്റെ തലസ്ഥാനമായ യോണ്‍ഡേയിലായിരുന്നു. പക്ഷേ ലോകകപ്പ്  ഫുട്‌ബോള്‍ താരം കൂടിയായ ആല്‍ബര്‍ട്ട് റോജര്‍ മില്ല ഈ പരീക്ഷണം നടത്തിയത് കാല്‍പ്പന്ത് കളിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒരു സംഘടനയുണ്ടാക്കി-കൊയര്‍ ഡി ആഫ്രിക്ക. ആഫ്രിക്കയുടെ ഹൃദയം എന്നൊക്കെ വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. സംഘടനയുടെ ആദ്യ ലക്ഷ്യമായിരുന്നു തെരുവ് കുട്ടികളുടെ പുനരധിവാസം. 

യോണ്‍ഡേയിലെ ഏറ്റവും വലിയ പ്രശ്‌നമാണ് പ്ലാസ്റ്റിക് മലിനീകരണം. നോക്കുന്നിടത്തെല്ലാം പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും. അവ ഒഴുകിയൊലിച്ച് ഓടകളിലും ചാലുകളിലും കനാലുകളിലുമെത്തുന്നു. ഒരൊറ്റ മഴപെയ്താല്‍ അപ്പോള്‍ ഉറപ്പാണ് വെള്ളപ്പൊക്കം. കോളനികളിലും റോഡുകളിലും വീടുകളിലും വെള്ളം ഇരച്ചുകയറും. താമസക്കാര്‍ ടെറസിലേക്കും ഒന്നാം നിലയിലേക്കും ഓടിക്കയറും. മില്ല ആദ്യമായി ചെയ്തത് പ്ലാസ്റ്റിക് മലിനീകരണവും തൊഴിലില്ലായ്‌മയും തമ്മില്‍ ബന്ധിപ്പിക്കുകയായിരുന്നു. വിവിധ സംഘടനകളുടെ സഹകരണത്തോടെ അദ്ദേഹം പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങി. അതിനായി നൂറുകണക്കിന് കുട്ടികളെ തെരുവിലിറക്കി. അവര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കുകയും ചെയ്തു. അങ്ങനെ ആദ്യ വര്‍ഷം സംഭരിച്ചത് ആറ് ടണ്‍ പ്ലാസ്റ്റിക് മാലിന്യം.

പ്ലാസ്റ്റിക് പോയൊഴിഞ്ഞതോടെ തൊടുകളിലെ തടസ്സങ്ങള്‍ മാറി. ഓടകള്‍ ശുചിയായി. അതോടെ പെട്ടന്നുള്ള വെള്ളപ്പൊക്കം യോണ്‍ഡെയില്‍ പഴയകഥയായി. ഇനി പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യം. കാമറൂണിലെ പരിസ്ഥിതി-നഗരാസൂത്രണ മന്ത്രാലയവുമായി ചേര്‍ന്ന് അവയെ പുനചംക്രമണം അഥവാ റീസൈക്ലിങ് നടത്താനായിരുന്നു മില്ലെയുടെ അടുത്ത നീക്കം. തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം  പടുകൂറ്റന്‍ ടാങ്കുകളില്‍ ഉരുക്കി മണലും ചേര്‍ത്ത് ഇളക്കി നിശ്ചിത ആകൃതിയിലുള്ള മൂശകളില്‍ ശേഖരിച്ചു. കൃത്യം പതിനഞ്ച് മിനിട്ടിനകം അവ ആറി തണുത്ത് ഒന്നാന്തരം തറയോടുകളായി രൂപപ്പെട്ടു. വെള്ളത്തെ ചെറുക്കുന്ന, പരിസ്ഥിതിയെ നോവിക്കാതെ ഭാരം കുറഞ്ഞ ഒന്നാന്തരം തറയോടുകള്‍. പരിസ്ഥിതി സൗഹൃദം പുലര്‍ത്താത്ത കോണ്‍ക്രീറ്റ് പാളികള്‍ക്ക് ചതുരശ്രമീറ്ററിന് 8.50 ഡോളര്‍ ചിലവ് വരുമ്പോള്‍ പ്ലാസ്റ്റിക് സ്ലാബിന് ചിലവ് കേവലം 5.40 ഡോളര്‍ മാത്രം. ഇതിന് കാമറൂണിലെ നാഷണല്‍ സിവില്‍ എഞ്ചിനീയറിങ് ലബോറട്ടറിയുടെ അംഗീകാരവും ലഭിച്ചു. 

യോണ്‍ഡേ സിറ്റിയിലെ വിവിധ കൗണ്‍സിലുകള്‍ ഇപ്പോള്‍ ഈ പ്ലാസ്റ്റിക് തറയോടുകള്‍ക്ക് പിന്നാലെയാണ്. പാതയോരങ്ങളില്‍ പാകാനും പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനും ഒക്കെ. നാഷണല്‍ ഹാന്‍ഡ് ബോള്‍ സ്‌റ്റേഡിയം  നിര്‍മ്മാണത്തിന്, നാഷണല്‍ ഒളിമ്പിക് സ്‌പോര്‍ട്‌സ് കമ്മറ്റി ആശ്രയിക്കുന്നതും ഈ സാധനം തന്നെ. ഒറ്റയടിക്ക് മൂന്ന് പക്ഷികളെ വീഴ്‌ത്തിയ മില്ലയെ നാം നമിക്കുക. 

മില്ലയെ നമിക്കുമ്പോള്‍ തന്നെ മറ്റൊരാളെക്കൂടി നാം ഓര്‍ക്കുന്നത് നന്നായിരിക്കും. കെനിയക്കാരനായ ടെഡി കിന്‍ യന്‍ജൂയയാണ് ആ വ്യക്തി. ആളും പ്ലാസ്റ്റിക്കിന്റെ ആജന്മ ശത്രുവാണ്. കെനിയയിലെ വനവത്കരണത്തിലൂടെ ഭൂമിയിലെത്തുന്ന കോടാനുകോടി പ്ലാസ്റ്റിക് സഞ്ചികളാണ് ടെഡിയുടെ ശത്രു. കെനിയയില്‍ വന്‍തോതില്‍ വനവത്കരണം നടക്കുകയാണ്. ഓരോ വൃക്ഷത്തൈയും എത്തുന്നത് മണ്ണുനിറച്ച പ്ലാസ്റ്റിക് കൂടില്‍. ചെടി നട്ടുകഴിഞ്ഞാല്‍ വനവത്കരണ മേഖലയിലെ പ്ലാസ്റ്റിക് സഞ്ചികള്‍ പാറിപ്പറക്കും. അതിനൊരു പരിഹാരമായാണ് ടെഡി വിത്തുïകള്‍ക്ക് രൂപം നല്‍കിയത്. കല്‍ക്കരിപ്പൊടിക്കൊപ്പം ചോളം, മരച്ചീനി എന്നിവയുടെ പൊടികളും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ നടാനുള്ള വിത്തുകള്‍ പൊതിയുക. കെനിയയിലെ ഫോറസ്ട്രീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തുന്ന വിത്തുകളാണ് ഈ മിശ്രിതത്തില്‍ പൊതിയുക. പറമ്പുകളില്‍ നിക്ഷേപിക്കുന്ന 60 ശതമാനം വിത്തുകളും മുളച്ചു വരുന്നതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതി വിജയമാണെന്നറിഞ്ഞ കെനിയന്‍ സര്‍ക്കാര്‍ നഴ്‌സറികളില്‍ ്പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പാടെ നിരോധിച്ചുവെന്നത് കഥയുടെ പിന്നാമ്പുറം. 

മില്ലയും ടെഡിയും മിന്നും താരങ്ങളാണ്. കാലാവസ്ഥാ മാറ്റത്തിനെതിരേയും വനവത്കരണത്തിന് വേണ്ടിയും പൊരുതുമ്പോള്‍ ഓര്‍മ്മയില്‍ വയ്‌ക്കേïതാണ് ഈ രണ്ട് പേരുകള്‍. പക്ഷേ ഇത്തരം പേരുകളും അവരുടെ നന്മകളും ഓര്‍മ്മയില്‍ വയ്‌ക്കുക മാത്രമാണ് നാം ചെയ്യുന്നത് എന്നതാണ് നമ്മുടെ സമൂഹത്തിന്റെ അപചയം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.