Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാട്ടാചാരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 03:16 am IST
in Samskriti

ദേശത്തിന്റെയും കാലത്തിന്റെയും പ്രത്യേകതകളനുസരിച്ച് ഓരോ കഥയുടെയും അനുഭവങ്ങളുടെയും ചരിത്രത്തിന്റെയും ആകസ്മിക സംഭവങ്ങളുടെയും വെളിച്ചത്തില്‍ നൂറുകണക്കിന് ആചാരങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.

കേരളത്തിലെ ഓണാഘോഷവും അതിനോടനുബന്ധിച്ച ചടങ്ങുകളും തമിഴ്‌നാട്ടില്‍ മകരമാസത്തിലെ പൊങ്കല്‍ ഉത്സവവും ആന്ധ്രയിലെ സംക്രാന്തി ഉത്സവവും കര്‍ണാടകയിലെ ദസറയും ഇതിനുദാഹരണങ്ങളാണ്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയം രാജശാസനത്തിന്റെ ഭാഗമാണ്. അതുപോലെ തൃക്കാക്കര ക്ഷേത്രത്തിലെ ചടങ്ങുകളും മഹാബലി/വാമനനുമായി ബന്ധപ്പെട്ടിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ രാവിലത്തെ ഉഷപ്പൂജക്ക് പായസം നേര്‍ന്നത് മണ്‍ട്രോസായിപ്പായതിനാല്‍ പൂജതന്നെ മണ്‍ട്രോ ഉഷപ്പൂജ എന്നറിയപ്പെടുന്നു. മധുരമീനാക്ഷി ക്ഷേത്രാചാരങ്ങള്‍ പാണ്ഡ്യവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശബരിമലയിലെ ചരിത്രാടിസ്ഥാനത്തിലുള്ള ആചാരങ്ങള്‍ പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈശാഖ മാസങ്ങളില്‍ നടത്തുന്ന പുണ്യകര്‍മ്മങ്ങള്‍ എല്ലാ വൃക്ഷലതാദികളുടെയും ഫലസമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളിലെ പറയെടുപ്പ്, അതത് ക്ഷേത്രങ്ങള്‍ക്ക്, അതിനു ചുറ്റുമുള്ള കുടുംബങ്ങളുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനുതകുന്നു. കേരളത്തിന്റെ പ്രത്യേകതയായ എഴുത്തിനിരുത്തല്‍ വിദ്യാരംഭത്തിന്റെ മഹത്വമേറിയ കാല്‍വെപ്പായി ആചരിച്ചുപോരുന്നു. വിഷുക്കൈനീട്ടവും വിഷുക്കണിക്കാഴ്ചയുമെല്ലാം മേടസംക്രാന്തി ബിന്ദുവിലൂടെ സൂര്യന്‍ പ്രവേശിച്ച് ഒരു വാര്‍ഷിക ഭ്രമണം പൂര്‍ത്തിയാക്കി പുതിയ ഭ്രമണാരംഭത്തിന്റെ ശുഭമുഹൂര്‍ത്തമായി ആഘോഷിക്കപ്പെടുന്നു. ഇപ്രകാരം വലുതും ചെറുതുമായ അനവധി നാട്ടാചാരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. മനുഷ്യനന്മയുടെ ഉത്തമഫലലബ്ധിയുണ്ടോയെന്ന് നോക്കിവേണം അവ സദാചാരമാണോയെന്ന് വിലയിരുത്താന്‍ എന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ.

ജ്യോതിഷം

ഭാരതീയരുടെ ഏതാണ്ട് എല്ലാ കര്‍മ്മങ്ങളുടെയും ആരംഭം അഥവാ കര്‍മ്മദിനം നല്ല ദിവസത്തില്‍, നല്ല സമയത്ത് നടത്തണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്. സമയം നിഷ്‌കര്‍ഷിക്കുന്ന കര്‍മ്മം ജ്യോതിഷത്തിന്റെ ഭാഗമാണ്.

ജ്യോതിഷത്തിന് രണ്ടു ഭാഗങ്ങളുണ്ട് ശുദ്ധവും ശാസ്ത്രീയവുമായ ജ്യോതി-ഗണിതശാസ്ത്രത്തിന്റെ ഭാഗവും ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കുവാന്‍ സാധ്യമാണോ എന്ന് വ്യക്തമല്ലാത്ത ഫലപ്രവചനഭാഗവും. ആചാരങ്ങളില്‍ ജ്യോതിഷത്തിന്റെ സ്ഥാനം എന്ന വിഷയമായതുകൊണ്ട് അതില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ഒരു സംക്ഷിപ്തം മാത്രമാണിവിടെ വിവരിക്കുന്നത്.

എല്ലാ ആചാരകര്‍മ്മങ്ങള്‍ക്കും സമയം നിര്‍ണയിക്കുന്നത് ജ്യോതിഷത്തിലൂടെയാണ്. യഥാര്‍ത്ഥത്തില്‍ സമയം അനാദിയാണ്. സമയം എന്നത് തന്നെ അവ്യക്തമായ പ്രതിഭാസമാണെങ്കിലും അത് നിര്‍ണയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മംഗളകര്‍മ്മത്തിന് സമയമല്ല നിശ്ചയിക്കുന്നത് മറിച്ച് ഗ്രഹനിലയാണ് ഗണിച്ചെടുക്കാറുള്ളത്. അല്ലെങ്കില്‍ ഗണിതശാസ്ത്രരീതിയില്‍ ഗണിച്ചുവച്ചിട്ടുള്ള ഗ്രഹയോഗാടിസ്ഥാനത്തിലെ സമയമാണ് എടുക്കാറുള്ളത്. ഗ്രഹനില ശുഭമായിരിക്കുമ്പോള്‍ കര്‍മ്മം നടത്താം എന്നുപറഞ്ഞാല്‍ സാധാരണക്കാരന് ഗ്രഹനില മുഴുവനും വിവരിച്ചാലേ മനസ്സിലാകൂ. അത്രയും സുദീര്‍ഘമായ വിവരണം ഒഴിവാക്കാന്‍, ഗ്രഹനില ശുഭമായി വരുന്നത് ഏതു സമയത്താണെന്ന് കണ്ടുപിടിച്ച് അതറിയിക്കുകയാണ് പതിവ്. അതായത് ശുഭസമയം!

വ്യക്തിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് വ്യക്തി ജനിച്ചപ്പോള്‍ ഉള്ള ഗ്രഹനില (ഈ ഗ്രഹനില ആധുനികശാസ്ത്ര പ്രകാരം തന്നെ ലഭിക്കുന്നതാണ്)യുമായി താതമ്യപ്പെടുത്തി സമയം പറയുന്നു. അതായത് പെര്‍മ്യുട്ടേഷന്‍ കോമ്പിനേഷന്‍ അനുസരിച്ച് യോജിക്കുന്ന ഗ്രഹനിലകളുടെ സ്ഥാനം ഏതു സമയത്താണ് വരുന്നതെന്ന് പറയുന്നു. ഗൃഹപ്രവേശനത്തിന് ഗൃഹനാഥന്റെ ജന്മനക്ഷത്രമല്ല എടുക്കുന്നത്. ഗൃനാഥയാണ് കുടുംബത്തിന്റെ ഐശ്വര്യം. അതുകൊണ്ട് അവരുടെ ജനന നക്ഷത്രം താരതമ്യപ്പെടുത്തിയാണ് ഗൃഹപ്രവേശന സമയം ഗണിച്ചെടുക്കേണ്ടത്. ഗൃഹനിര്‍മാണത്തിനും തറക്കല്ലിടുന്നതിനും രണ്ടുപേരുടെയും നക്ഷത്രവും ശുഭദിനവും തമ്മില്‍ ബന്ധപ്പെടണം. വിവാഹത്തിന് മുഹൂര്‍ത്തം നിശ്ചയിക്കുമ്പോള്‍ സ്ത്രീയുടെ (വധുവിന്റെ) നക്ഷത്രവുമായി താരതമ്യപ്പെടുത്തിയാകണം ശുഭദിനനിശ്ചയം. യാഗത്തിന് യജമാനന്റെ ജന്മനക്ഷത്രവുമായി പൊരുത്തപ്പെടുന്ന സമയമെടുക്കുന്നു. ഇപ്രകാരം നോക്കിയാല്‍ വിശേഷദിവസത്തെ ഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനവും വ്യക്തി ജനിച്ച സമയത്തെ ജ്യോതിര്‍ഗോള സ്ഥാനവും തമ്മിലൊരു താരതമ്യം ചെയ്താണ് ദിനവും സമയവും നിശ്ചയിക്കുന്നത്. ചില ദിവസങ്ങളില്‍ ചില ചടങ്ങുകള്‍ നടത്തുമ്പോള്‍ ദിവസത്തിന്റെ മഹത്വംകൊണ്ട് സമയം നോക്കേണ്ടതില്ല എന്നതാണ് പതിവ്. വിജയദശമി, ദീപാവലി, പത്താമുദയം തുടങ്ങിയ ദിനങ്ങള്‍ ഇത്തരം മംഗളകര്‍മ്മങ്ങള്‍ക്ക് പൊതുവെ ഉത്തമമാണ്. ഇതിനുകാരണം പുണ്യതിഥിയും പുണ്യസ്ഥലവും രണ്ടും മറ്റെല്ലാ തിന്മകളേയും ഇല്ലാതാക്കും എന്നുള്ള വിശ്വാസമാണ്. നല്ല ദിവസങ്ങളില്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് ചോറൂണ്, നാമകരണം, വിവാഹം എന്നിവ നടത്തുന്നതിലൂടെ സ്ഥലകാലമഹത്വം പൂര്‍ണമായും ലഭിക്കുന്നു എന്നതാണത്രെ കാരണം. നല്ല മുഹൂര്‍ത്തം തിരഞ്ഞെടുക്കുന്നതിലൂടെ മനഃശാസ്ത്രപരമായ ഒരു മഹത്വം കൂടി വന്നുചേരുന്നു. ഏറ്റവും നല്ല നിലയിലെത്തണം എന്ന ആഗ്രഹത്തെ സഫലീകരിക്കുവാന്‍ തീവ്രമായ ശ്രമത്തിന് അത് തുടക്കം കുറിക്കും. ശ്രദ്ധ കൂടുതലുണ്ടാകും.

നല്ല മുഹൂര്‍ത്തം രണ്ടുവിധത്തില്‍ രേഖപ്പെടുത്താറുണ്ട്. മുഹൂര്‍ത്തത്തിന്റെ പേരിലും ലഗ്നത്തിലും. ഗോധൂളിലഗ്നമുഹൂര്‍ത്തം എന്നാല്‍ സന്ധ്യസമയത്ത് (ഗോ-പശുക്കള്‍, ധൂളി-എന്നാല്‍ നടന്ന് തൊഴുത്തിലേക്ക് കൂട്ടം കൂട്ടമായി കയറുമ്പോള്‍ പൊടിപറത്തുന്ന സമയം) അഭിജിത്ത് മുഹൂര്‍ത്തം സൂര്യന്‍ നട്ടുച്ചക്ക് നില്‍ക്കുമ്പോള്‍ മധ്യാഹ്ന സന്ധിയുടെ 15 മിനിറ്റ് ഒഴിവാക്കിയുള്ള സമയം. മലയാള സംസ്‌കൃതമാസക്രമത്തിലാണ് കേരളത്തില്‍ മുഹൂര്‍ത്തം വിവരിക്കുക പതിവ്.

ശുദ്ധ ശാസ്ത്രവിഷയമായ ജ്യോതിശ്ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഗണിച്ചെടുത്ത ശുഭസമയത്ത്, കര്‍മ്മം നടക്കുന്ന സ്ഥലത്തിന് നേരെയുള്ള പ്രപഞ്ചചക്രത്തിലെ രാശിയുടെ പേരിലാണ് മുഹൂര്‍ത്ത സമയം അറിയപ്പെടുന്നത്. ഇടവലഗ്നം എന്നുപറഞ്ഞാല്‍ ആ സ്ഥലം ഇടവരാശിക്കഭിമുഖമായി നില്‍ക്കുന്നു എന്നര്‍ത്ഥം. ഇടവംരാശി എന്നത് ശുദ്ധ ജ്യോതിശാസ്ത്രമാണ്.

ശുഭ നക്ഷത്രം നോക്കുന്നതും ജ്യോതിഷത്തിന്റെ മറ്റൊരു പ്രയോഗമാണ്. ജനിച്ച നാളില്‍നിന്നും മൂന്ന്, ഇരുപത്തി ഒന്ന് എന്നീ നക്ഷത്രങ്ങള്‍ ഒഴിവാക്കാറുണ്ട്. അതുപോലെ പ്രതികൂല രാശിയില്‍ വരുന്ന നക്ഷത്രങ്ങളേയും കറുത്തവാവും ഗ്രഹണവും ജ്യോതി ശാസ്ത്രാടിസ്ഥാനത്തില്‍ വര്‍ജ്ജിക്കാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.